പുതിയ ഡിസിസി പ്രെസിഡന്റുമാരുടെ നിയമനം. അഭിവാദ്യം ചെയ്തു സൗദി ഒഐസിസി കമ്മിറ്റികൾ

നാദിർ ഷാ റഹിമാൻ

റിയാദ് :  പുതിയ ഡിസിസി പ്രെസിഡന്റുമാരെ നിയമിച്ചതിൽ ഐക്യദാർഢ്യം രേഖപ്പെടുത്തി സൗദിയിലെ ഒഐസിസി കമ്മറ്റികൾ. പാർട്ടിയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ നേതൃമാറ്റം ഗുണകരമാവുമെന്നും , കേന്ദ്ര സംസ്ഥാന ഭരണത്തിന്റെ തെറ്റായ നയങ്ങൾക്കെതിരെ പ്രതിപക്ഷ നിര ഉണർന്നു പ്രവർത്തിക്കാൻ സഹായകരമാകുമെന്ന്  പ്രതീക്ഷിക്കുന്നതായും ഒറ്റകെട്ടായി ഊർജസ്വലതയോടെ നയിക്കാൻ കഴിയട്ടെ എന്നും ആശംസിച്ചു.

എല്ലാവരെയും തൃപ്തിപ്പെടുത്താൻ ആവില്ലെങ്കിലും, എതിർ ശബ്ദങ്ങൾ താരതമ്യേന ദുര്ബലപ്പെട്ടത്  പുതിയ നേതൃത്വത്തിന് ദിശാബോധം നൽകുമെന്നും , മികച്ച നേതൃത്വത്തെ തെരെഞ്ഞെടുത്ത പി സി സി ക്കു ഐക്യദാർഢ്യം രേഖപ്പെടുത്തുന്നതായി റീജിയണൽ പ്രെസിഡന്റുമാരായ ബിജു കല്ലുമല (ദമ്മാം ) സി എം കുഞ്ഞി കുമ്പള (റിയാദ് ) സാകിർ ഹുസൈൻ എടവണ്ണ  ( ജിദ്ദ ) അഷ്‌റഫ് കുറ്റിച്ചൽ ( അബഹ ) എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

പുതിയ പ്രെസിഡന്റുമാരുടെ ലിസ്റ്റ് വന്നതോടെ , സൗദിയിലെ എല്ലാ പ്രവശ്യയിലെയും പ്രവിശ്യ കമ്മറ്റികളും ജില്ലാ കമ്മറ്റികളും ഏരിയ കമ്മറ്റികളും  കോവിടിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ സ്വീകരണങ്ങൾ നൽകാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചട്ടുണ്ട്.

കോൺഗ്രസിന്റെ പ്രവാസി സംഘടനയായ ഒഐസിസി യിൽ തെരെഞ്ഞെടുപ്പ് ഉടനെ ഉണ്ടാകുമെന്ന പി സി സി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവന,  സൗദിയിലെ ഒഐസിസി പ്രവർത്തകർ   പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന നടപടികളും ആരംഭിച്ചട്ടുണ്ട്. 

Related posts

Leave a Comment