കോവിഡ് പ്രതിദിന വ്യാപനത്തിൽ അരലക്ഷത്തിന്റെ കുറവ്, ആശുപത്രിയിലെത്തുന്നവരുടെ എണ്ണവും കുറയുന്നു


ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് വ്യാപനത്തിൽ വലിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2,55,874 പേർക്കാണു പുതുതായി ​രോ​ഗം സ്ഥിരീകരിച്ചത്. ഇതു കഴിഞ്ഞ ദിവസത്തെക്കാൾ 50,192 എണ്ണം കുറവാണെന്ന് ആരോ​ഗ്യമന്ത്രാലയം.
. കഴിഞ്ഞ ദിവസം 3,06,064 പേർക്കായിരുന്നു രോഗബാധ. ഇതിനൊപ്പം രാജ്യത്തെ ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്കും കുറഞ്ഞിട്ടുണ്ട്​. 15.52 ശതമാനമാണ്​ ഇന്നത്തെ ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​. കഴിഞ്ഞ ദിവസം ഇത്​ 20.75 ശതമാനമായിരുന്നു.

കഴിഞ്ഞ ദിവസം കോവിഡ്​ ബാധിച്ച്‌​ 614 മരണവും റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. ഇതോടെ രാജ്യത്തെ ആകെ മരണം 4,89,848 ആയി ഉയർന്നു. നിലവിൽ ഇന്ത്യയിൽ 22,36,842 പേരാണ്​ കോവിഡ്​ ബാധിച്ച്‌​ ചികിത്സയിലുള്ളത്​. 93.15 ശതമാനമാണ്​ ​രാജ്യത്തെ കോവിഡ്​ രോഗമുക്​തി നിരക്ക്​. ഇതുവരെ ഇന്ത്യയിൽ 162.92 കോടി ഡോസ്​ കോവിഡ്​ വാക്​സിൻ നൽകിയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

കോവിഡ്​ രോഗബാധ അതിരൂക്ഷമായ തുടർന്നിരുന്ന ഡൽഹി, മഹാരാഷ്​ട്ര, പശ്​ചിമബംഗാൾ പോലുള്ള സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം കുറയുന്നതും ഇന്ത്യക്ക്​ ആശ്വാസകരമാണ്​. അതേ സമയം കേരളത്തിലെ സ്ഥിതി ആശങ്കാജനകമാണ്. രോ​ഗികളുടെ എണ്ണത്തിലും ടിപിആറിലും വലിയ വർധനവാണുള്ളത്. മഹാരാഷ്​ട്രയിൽ കഴിഞ്ഞ ദിവസം കോവിഡ്​ രോഗികളുടെ എണ്ണത്തിൽ വലിയ കുറവ്​ അനുഭവപ്പെട്ടിരുന്നു. അതേസമയം, ഫെബ്രുവരി പകുതിയോടെ രാജ്യത്തെ കോവിഡ്​ വ്യാപനത്തി​െൻറ തീവ്രത കുറയുമെന്ന്​ ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വാക്​സിനേഷനിൽ രാജ്യം കൈവരിച്ച പുരോഗതിയാണ്​ വ്യാപനം കുറയുന്നതി​െൻറ കാരണങ്ങളിലൊന്നായി ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടുന്നത്​​.

Related posts

Leave a Comment