Connect with us
fed final

Global

ഗ്രാൻഡ് ഹൈപ്പർ ഹവല്ലിയൽ പുതിയശാഖ പ്രവർത്തനമാരംഭിച്ചു  

Avatar

Published

on

കൃഷ്ണൻ കടലുണ്ടി

കുവൈറ്റ് സിറ്റി : കുവൈറ്റിലെ പ്രമുഖ റീറ്റെയ്ൽ സ്ഥാപനമായ ഗ്രാൻഡ് ഹൈപ്പർ ഹവല്ലിയിലെ അഞ്ചാമത്തേയും കുവൈറ്റിലെ 31-ാമത്  ശാഖ പ്രവർത്തനമാരംഭിച്ചു .  ഹവല്ലി ബ്ലോക്ക് 3 ഉസ്മാൻ സ്ട്രീറ്റിൽ 6500 ചതുരശ്ര അടിയിൽ ബേസ്മെന്റ് ഫ്ലോറിൽ ആണ് പുതിയ ഗ്രാൻഡ് ഹൈപ്പർ  ശാഖ പ്രവർത്തനമാരംഭിച്ചത് . ഗ്രാൻഡ് ഹൈപ്പറിന്റെ 12 ആം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഉദ്ഘാടനത്തോടനുബന്ധിച്ച് വൻ വിലക്കിഴിവ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Advertisement
inner ad

ഉദ്‌ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ജാസിം ഖമീസ് അൽ ശാർറഹ്, ക്യാപ്റ്റൻ സാദ് മുഹമ്മദ് എന്നിവർ ചേർന്ന് ജനങ്ങൾക്കായി തുറന്ന് കൊടുത്തു . ഗ്രാൻഡ് ഹൈപ്പർ റീജിയണൽ ഡയറക്ടർ അയ്യൂബ് കച്ചേരി , ഡയറക്ടർ റീറ്റെയ്ൽ ഓപ്പറേഷൻ തഹ്‌സീർ അലി , സിഇഒ മുഹമ്മദ് സുനീർ , സിഒഒ റാഹിൽ ബാസ്സിം മറ്റ് മാനേജ്‌മന്റ് പ്രതിനിധികൾ തുടങ്ങിയവർ  ചടങ്ങിൽ പങ്കെടുത്തു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Delhi

അമേരിക്കയിലെ ഇന്ത്യൻ കോൺസുലേറ്റിനു നേരെ ഖലിസ്ഥാൻ വാദികളുടെ അതിക്രമം

Published

on

സാൻഫ്രാൻസിസ്കോ: അമേരിക്കയിലെ ഇന്ത്യൻ കോൺസുലേറ്റിനു നേരെയും ഖലിസ്ഥാൻ വാദികളുടെ അതിക്രമം. യുകെയിലെ ഹൈക്കമ്മീഷന് നേരെ നടന്ന അതിക്രമത്തിന് പിന്നാലെയാണ് സംഭവം. അമൃത്പാൽ സിങ്ങിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് അക്രമകാരികൾ സാൻ ഫ്രാൻസിസ്കോയിലെ കോൺസുലേറ്റിൽ അതിക്രമം നടത്തിയത്. ഇന്ത്യൻ ദേശീയ പതാക അഴിച്ചുമാറ്റി ഖാലിസ്ഥാൻ പതാക ഉയർത്തിയും കെട്ടിടത്തിന്റെ ചുമരിൽ സ്പ്രേ പെയിൻറ് ഉപയോഗിച്ച് അമൃത് പാലിനെ മോചിപ്പിക്കണമെന്നും ഖലിസ്ഥാൻവാദികൾ എഴുതി. കുറ്റക്കാർക്കെതിരെ കർശനം നടപടി സ്വീകരിക്കണമെന്ന് അമേരിക്കയിലെ ഇന്ത്യൻ പൗരന്മാരുടെ സംഘടനകൾ ആവശ്യപ്പെട്ടു. ഓസ്ട്രേലിയയിലെ പാർലമെന്റിനു പുറത്തും അമൃത്പാലിനായി ഖലിസ്ഥാൻവാദികൾ പ്രതിഷേധ പ്രകടനം നടത്തി.

Continue Reading

Kuwait

കെ.ഡി.എൻ.എ. വുമൺസ് ഫോറം പാലിയേറ്റീവ് ക്ലിനിക്കുകൾക്ക് എയർ ബെഡ് കൾ നൽകി !

Published

on

;

കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) വുമൺസ് ഫോറം അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തോട് അനുബന്ധിച്ച് കോഴിക്കോട് ജില്ലയിലെ ശാന്തി പയ്യോളി, ദൃഷ്ടി ചാരിറ്റബിൾ സൊസൈറ്റി പയ്യാനക്കൽ, കെയർ മാത്തോട്ടം എന്നീ പാലിയേറ്റീവ് ക്ലിനിക്കുകളിലെ അവശരായ രോഗികൾക്ക് എയർ ബെഡ് കൾ വിതരണം ചെയ്തു. കെ.ഡി.എൻ.എ വുമൻസ് ഫോറം മുൻ പ്രസിഡന്റ് ഷാഹിന സുബൈറിന്റെ നേതൃത്വത്തിൽ ആണ് എയർ ബെഡ്ഡുകൾ വിതരണം ചെയ്തത് .നാട്ടിലുള്ള കെ. ഡി. എൻ. എ . നേതാക്കളും സന്നിഹിതരായിരുന്നു. കെ.ഡി.എൻ.എ വുമൺസ് ഫോറം ചാരിറ്റി സെക്രട്ടറി ജുനൈദ റൗഫ് വിതരണം കോ ഓർഡിനേറ്റ ചെയ്തു. (ചിത്രം: ആലിക്കോയ (കെയർ മാത്തോട്ടം), ഷാഫി (ദൃഷ്ടി ചാക്കും കടവ് ) എന്നിവർ ഷാഹിന സുബൈർ ൽ നിന്നും എയർ ബെഡ്ഡുകൾ സ്വീകരിക്കുന്നു.)

Advertisement
inner ad

Advertisement
inner ad
Continue Reading

Britain

അമൃത്പാൽ സിങ്ങിനെ വധിക്കാൻ ശ്രമമെന്ന് ആരോപണം, ഹേബിയസ് കോർപ്പസ് നൽകി

Published

on

ന്യൂഡൽഹി: വിഘടനവാദി നേതാവും ഖലിസ്ഥാൻ അനുകൂലിയുമായ അമൃത്പാൽ സിങ്ങിനെ വ്യാജ ഏറ്റുമുട്ടലിലൂടെ വധിക്കാൻ ശ്രമമെന്ന് ആരോപണം. ഇയാളെ അറസ്റ്റ് ചെയ്തതായി വാരിസ് പഞ്ചാബ് ദേ നിയമോപദേശകൻ. ഷാഹ്കോട്ട് പൊലീസ് സ്റ്റേഷനിലാണ് അമൃത്പാൽ ഉള്ളതെന്നും ഇമാൻ സിങ് ഖാര പറഞ്ഞു. എന്നാൽ അമൃത്പാലിന്റെ അറസ്റ്റ് പഞ്ചാബ് പൊലീസ് ഇതുവരെയും സമ്മതിച്ചിട്ടില്ല. ഇത് വ്യാജ ഏറ്റുമുട്ടലിലൂടെ അമൃത് പാലിനെ വധിക്കാനുള്ള പദ്ധതിയുടെ ഭാ​ഗമാണെന്നാണ് ആരോപണം. അമൃത്പാലിന്റെ ജീവൻ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൾ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് നൽകി.
പഞ്ചാബിൽ ഇന്ന് കൂടി ഇൻറർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. അമൃത്പാൽ സിം​ഗിനെ പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തിലായിരുന്നു തീരുമാനം. എസ് എം എസ് സേവനവും വിച്ഛേദിച്ചിട്ടുണ്ട്. സംഘർഷ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ വിവിധ മേഖലകളിൽ വൻ സുരക്ഷ സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

Continue Reading

Featured