mumbai
മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്കി

മുംബൈ: മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്കി. ഒരു ആണ് കുട്ടിയും ഒരു പെൺകുട്ടിയുമാണ് ഇഷയ്ക്കും ഭര്‍ത്താവ് ആനന്ദ് പിരാമലിനും ഇന്ന് ജനിച്ചത് എന്നാണ് അംബാനി കുടുംബം അറിയിച്ചത്. കുട്ടികള്‍ക്ക് ആദിയ, കൃഷ്ണ എന്നിങ്ങനെയാണ് പേര് നല്‍കിയിരിക്കുന്നത്.
“ഞങ്ങളുടെ മക്കളായ ഇഷയ്ക്കും ആനന്ദിനും 2022 നവംബർ 19-ന് സർവ്വശക്തൻ ഇരട്ടക്കുട്ടികളെ നൽകി അനുഗ്രഹിച്ച വിവരം പങ്കുവെക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഇഷയും കുഞ്ഞുങ്ങളും പെൺകുഞ്ഞ് ആദിയയും ആൺകുഞ്ഞ് കൃഷ്ണയും സുഖമായിരിക്കുന്നു,” റിലയന്‍സ് മുകേഷ് അംബാനിയുടെ പേരില്‍ ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.
Featured
മഹാരാഷ്ട്ര ഗവർണർ രാജി പ്രഖ്യാപിച്ചു

മുംബൈ: മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരി രാജി പ്രഖ്യാപിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണു രാജി എന്നു പറയന്നുണ്ടെങ്കിലും ബിജെപി മഹാരാഷ്ട്ര ഘടകവുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിക്കു കാരണം എന്നറിയന്നു. മഹാരാഷ്ട്ര സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജി സന്നദ്ധത അറിയിച്ചെന്ന് കോഷിയാരി അറിയിച്ചു. രാഷ്ട്രീയ ഉത്തരവാദിത്തങ്ങളൊന്നു ഇനി ഏറ്റെടുക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു. 2019 ൽ അധികാരമേൽക്കുമ്പോൾ ദേവേന്ദ്ര ഫട്നാവിസ്, അജിത് പവാർ എന്നിവർ കടുത്ത അതൃപ്തി അറിയിച്ചിരുന്നു.
Featured
സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചയാൾ അറസ്റ്റിൽ

ബംഗളൂരു: വിമാനയാത്രയ്ക്കിടെ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചയാൾ അറസ്റ്റിൽ. ബംഗളൂരുവിലെ ഹോം സ്റ്റേയിൽ നിന്ന് ഇന്നു രാവിലെയാണ് ശങ്കർ മിശ്ര എന്ന യുഎസ് ടെക്കിയെ അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് വയോധികയായ സഹയാത്രക്കാരി വിമാനത്തിലെ ജീവനക്കാരോടു പരാതിപ്പെട്ടെങ്കിലും അന്നു നടപടി ഉണ്ടായില്ല. തുടർന്ന് ശങ്കർ മിശ്ര രക്ഷപ്പെടുകയായിരുന്നു. പക്ഷേ പരാതിയിൽ ഉറച്ചു നിന്ന യാത്രക്കാരി എയർ ഇന്ത്യ ഉടമസ്ഥരായ ടാറ്റ ഗ്രൂപ്പ് ചെയർമാനു നേരിട്ടു പരാതി അയച്ചതോടെയാണ് പൊലീസ് കേസെടുത്തത്. തുടർന്ന് ഇയാളെ ജോലിയിൽ നിന്നു പിരിച്ചുവിടുകയും ചെയ്തു. പിന്നീട് ഒളിവിൽപോയ ശങ്കർ മിശ്ര ബംഗളൂരിവിലെത്തുകയായിരുന്നു. ഡൽഹി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Featured
ഹൈഡ്രോളിക് സിസ്റ്റത്തിൽ തകരാർ; എയര്‍ ഇന്ത്യ വിമാനം മുംബൈയില്‍ ഇറക്കി

മുംബൈ : . ഹൈദരാബാദിൽ നിന്ന് 143 യാത്രക്കാരുമായി ദുബായിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടന്ന് മുംബൈയിൽ ഇറക്കി. എയർ ഇന്ത്യയുടെ എ 320 വിമാനമാണ് അടിയന്തരമായി ലാൻഡ് ചെയ്തത്.
ഹൈഡ്രോളിക് സംവിധാനത്തിലെ തകരാർ കാരണം വിമാനം മുംബൈയിലേക്ക് തിരിച്ച് വിടുകയായിരുന്നു. വിമാനത്തിലെ യാത്രക്കാർ സുരക്ഷിതരാണെന്നും തകരാർ പരിഹരിച്ച ശേഷം യാത്രക്കാരുമായി ഇതേ വിമാനം ദുബായിലേക്ക് പുറപ്പെട്ടതായും എഎൻഐ റിപ്പോർട്ട് ചെയ്തു.
വിമാനത്തിനുള്ളിൽ പാമ്പിനെ കണ്ടെത്തിയതിനെ തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ദുബായിൽ നിന്നും കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയിരുന്നു. ശനിയാഴ്ച പുലർച്ചെ 2.20ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിൽ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനത്തിലാണ് പാമ്പിനെ കണ്ടത്. യാത്രക്കാർ വിമാനത്തിൽ കയറുന്നതിനിടെയാണ് പാമ്പിനെ കണ്ടത്. ഇതോടെ എല്ലാ യാത്രക്കാരെയും തിരിച്ചിറക്കിയിരുന്നു. എങ്ങനെയാണ് പാമ്പ് വിമാനത്തിൽ കയറിയതെന്ന് വ്യക്തമായിട്ടില്ല.
-
Business1 month ago
കേരളത്തിൽ 5G: നാളെ മുതൽ
-
Featured1 month ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured1 week ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Featured1 month ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Featured2 weeks ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured2 months ago
ഓവർ കോട്ടില്ല, ജായ്ക്കറ്റില്ല,19 മണിക്കൂർ ഉണർന്നു നടന്ന് നൂറ് ദിവസം, ഒപ്പം നടന്ന് ഇന്ത്യയുടെ അഭിമാന താരങ്ങൾ
-
Featured1 month ago
കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രൻ അന്തരിച്ചു
-
Delhi2 weeks ago
‘ദയവായി ഇറങ്ങിപ്പോകൂ മാഡം’; വൃന്ദ കാരാട്ടിനെ ഇറക്കിവിട്ട് സമരക്കാർ
You must be logged in to post a comment Login