Connect with us
head

Cinema

നമുക്ക് പുറകെ നീങ്ങുന്ന പുതിയകാല കെണികൾ; ഖെദ്ദ റിവ്യൂ

മണികണ്ഠൻ കെ പേരലി

Published

on

പുതിയ കാലത്ത് നമുക്ക്  പുറകെ ചില കെണികളുണ്ട് .നമ്മളറിയാതെ നമ്മളിലേക്ക് ഏത് നിമിഷവും കടന്നു വരാവുന്ന അത്തരം കെണികളെ സൂക്ഷിക്കണമെന്ന് പറഞ്ഞു വെക്കുയാണ് മനോജ് കാന സംവിധാനം ചെയ്ത ഖെദ്ദ എന്ന ചിത്രം.പേര് സൂചിപ്പിക്കുന്നതുപോലെ ഇതൊരു ട്രാപ്പ് ആണ് .നിഷ്കളങ്കമായ  ഒരു അമ്മയുടെയും മകളുടെയും ജീവിതം ആ ട്രാപ്പിലേക്ക് ചെന്ന് വീഴുന്നു.നമ്മൾ കാണുന്ന സ്ഥിരം കുടുംബ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമാണ് ഖെദ്ദ.തുടക്കത്തിൽ അമ്മയും മകളും തമ്മിലുള്ള സ്നേഹവും ചെറിയ പിണക്കങ്ങളുമായി മുൻപോട്ട് പോകുന്ന ചിത്രം ഒരു അപരിചിതന്റെ വരവോടു കൂടി കൂടുതൽ സങ്കീർണതയിലേക്ക് മാറുന്നു.ഒരു ഫാമിലി ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ചിത്രമാണെങ്കിലും സമകാലിക പ്രസക്തിയുള്ള പല കാര്യങ്ങളും ചർച്ച ചെയ്യുന്നുണ്ട് .മൊബൈൽ ഫോണിന്റെ ഉപയോഗം അതിരുകടക്കുമ്പോഴുള്ള പ്രശ്നങ്ങൾ ചിത്രം വ്യക്തമാക്കുന്നുണ്ട് .സ്നേഹം നടിച്ചു വരുന്ന മനുഷ്യർക്ക് പിറകിൽ മറ്റൊരു കപട മുഖമുണ്ടെന്നും  നാം അറിയാതെ നമ്മുടെ ജീവിതത്തിലേക്ക് അപകടം വരുത്താൻ അവർക്ക് കഴിയുമെന്നും ചിത്രം കാണിച്ചു തരുന്നുണ്ട്.

സവിത എന്ന അംഗനവാടി  ടീച്ചറുടെയും മകൾ ചിഞ്ചുവിന്റെയും കഥയാണ്  സിനിമ  പറയുന്നത് .ഒരു മധ്യ വയസ്കയായ സവിതയുടെ മാനസിക സംഘർഷങ്ങളിലൂടെയാണ് ചിത്രം മുൻപോട്ട് പോകുന്നത്.സവിതയുടെ ജീവിതത്തിലെ അവിചാരിതമായി സംഭവിക്കുന്ന കാര്യങ്ങളും അത് കൂടുതൽ തെറ്റുകളിലേക്ക്  സവിതയെ കൊണ്ടത്തിക്കുന്നതുമാണ് ചിത്രം ചർച്ച ചെയ്യുന്നത് .മനോജ് കാനയുടെ മറ്റു സിനിമകളെ പോലെ തന്നെ സാമൂഹ്യ പ്രസക്തിയുള്ള ചിത്രം തന്നെയാണ് ഖെദ്ദ.

Advertisement
head

സവിത എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആശാ ശരത്താണ് .ആശാ ശരത്തിന്റെ കരിയറിലെ മികച്ച  കഥാപാത്രങ്ങളിൽ ഒന്നാണ് ചിത്രത്തിലേത്. കുടുംബം എന്ന അതിർവരമ്പിൽ പെട്ട് പോകുന്ന ,ഉത്തരവാദിത്തങ്ങളുടെ അമിതഭാരമുള്ള സവിത പല മലയാളി സ്ത്രീകളുടെ പ്രതിനിധിയാണ്. ചിഞ്ചുവായി വേഷമിടുന്നത് ആശാ ശരത്തിന്റെ മകളായ ഉത്തരയാണ് .ഉത്തരയുടെ ആദ്യ ചിത്രം കൂടിയാണ് ഖെദ്ദ. സുധീർ കരമന ,സുദേവ് നായർ ,സരയു തുടങ്ങിയവരാണ് മറ്റു വേഷങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് .
ചിത്രത്തിന്റെ തിരക്കഥയൊരുക്കിയതും മനോജ് കാന തന്നെയാണ്. പ്രതാപ് പി. നായരാണ് ഛായാഗ്രഹണം. ബിജിബാലിന്റേതാണ് ആണ് പശ്ചാത്തലസംഗീതം.ഒരുത്തി, ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ദുൾ നാസറാണ് ചിത്രം നിർമിക്കുന്നത് .

Advertisement
head
Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

Cinema

ശങ്കരാഭരണത്തിന്റെ ശില്പി കെ.വിശ്വനാഥ് അന്തരിച്ചു

Published

on

തെന്നിന്ത്യൻ ഇതിഹാസ ചലച്ചിത്രം ശങ്കരാഭരണത്തിന്റെ ശില്പി കെ.വിശ്വനാഥ് അന്തരിച്ചു. 92 വയസായിരുന്നു.
വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഹൈദരാബാദിലെ വസതിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ശങ്കരാഭരണം എന്ന ഒരു സിനിമ കൊണ്ട് തന്നെ ഇന്ത്യൻ സിനിമയുടെ നെറുകയിൽ എത്തിയ ലെജന്റ് എന്ന് വിശേഷിപ്പിക്കാം കെ വിശ്വനാഥനെ. അഞ്ച് തവണ നാഷണൽ അവാർഡിന് അർഹനായ വ്യക്തി കൂടിയാണ് കെ വിശ്വനാഥ്. യാരടി നി മോഹിനി, രാജാപാട്ടൈ, ലിംഗ, ഉത്തമ വില്ലൻ എന്നീ സിനിമകളിൽ കെ വിശ്വനാഥ് അഭിനയിച്ചിട്ടുണ്ട്. 2016-ൽ ചലച്ചിത്രമേഖലയ്ക്കുള്ള ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരത്തിന് അദ്ദേഹം അർഹനായി. സിനിമാ ലോകത്തിന് നൽകിയ മാതൃകാപരമായ സംഭാവനകൾക്ക് 7 നന്തി അവാർഡുകൾ അദ്ദേഹം നേടിയിട്ടുണ്ട്.

Continue Reading

Cinema

സംവിധായകൻ മുതുകുളം മഹാദേവൻ നിര്യാതനായി

Published

on

ആലപ്പുഴ:ചലച്ചിത്ര സംവിധായകൻ മുതുകുളം മഹാദേവൻ അന്തരിച്ചു. മൈഡിയർ മമ്മി, കാണാക്കൊമ്പത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ചലച്ചിത്ര സംവിധായകനാണു മുതുകുളം മഹാദേവൻ. അനിൽ ബാബുമാരോടൊപ്പം ദീർഘകാലം അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചു. പാർഥൻ കണ്ട പരലോകം, കളഭം, പറയാം, പകൽപ്പൂരം തുടങ്ങി നിരവധി ചിത്രങ്ങളുടെ സഹസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്.

Continue Reading

Cinema

ലാലേട്ടന് നേരെ മോശം വാക്കുകൾ ഉപയോഗിക്കരുത് ; അടൂരിന് മറുപടിയുമായി ധർമ്മജൻ ബോൾഗാട്ടി

Published

on

കൊച്ചി : മോഹൻലാലിനെതിരെ വിമർശിച്ച വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് മറുപടിയുമായി സിനിമാ താരം ധർമ്മജൻ ബോൾഗാട്ടി. മോഹൻലാൽ എന്ന നടൻ ഞങ്ങൾക്ക് വലിയ ആളാണ് മോഹൻലാലിനെ ഗുണ്ടയായിട്ട് കാണുന്ന അടൂർ സാറിനോട് ഞങ്ങൾക്ക് അഭിപ്രായമില്ല.
ധർമ്മജൻ ഫേസ്ബുക്കിൽ കുറിച്ചു.

ധർമ്മജൻ ബോൾഗാട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്

Advertisement
head

‘അടൂർ സാറിനോട് രണ്ട് വാക്ക് പറയണമെന്ന് തോന്നിയത് കൊണ്ടാണ്

മോഹൻലാൽ എന്ന നടൻ ഞങ്ങൾക്ക് വലിയ ആളാണ് അടൂർ സാർ മോഹൻലാലിന്റെ നല്ല സിനിമകൾ കണ്ടിട്ടില്ലാത്തത് കൊണ്ടാണ്, മോഹൻലാലിനെ ഗുണ്ടയായിട്ട് കാണുന്ന അടൂർ സാറിനോട് ഞങ്ങൾക്ക് അഭിപ്രായമില്ല. സാർ മോഹൻലാൽ സാധാരണക്കാരനായിട്ട് അഭിനയിച്ച ഒരുപാട് സിനിമകളുണ്ട് ഏയ് ഓട്ടോ, ടി.പി ബാലഗോപാലൻ എം.എ, വെള്ളാനകളുടെ നാട്, കിരീടം തുടങ്ങി ഒരുപാട് സിനിമകളുണ്ട് അടൂർ സാറിന് ലാലേട്ടൻ ഗുണ്ടയായിട്ട് തൊന്നുന്നുണ്ടാകും പക്ഷെ ഞങ്ങൾക്ക് തോന്നുന്നില്ല അടൂർ സാറിനോടുള്ള എല്ലാ ബഹുമാനവും വെച്ചിട്ട് പറയട്ടെ സാർ സാറിന്റെ പടത്തിൽ അഭിനയിപ്പിച്ചിട്ടില്ലെങ്കിലും കുഴപ്പമില്ല പക്ഷെ മോഹൻലാൽ എന്നും വലിയ നടനാണ് വലിയ മനുഷ്യനാണ്. സാർ സാറിന് പറ്റിയ ആളുകളെകൊണ്ട് അഭിനയിപ്പിച്ചോളൂ പക്ഷെ ലാലേട്ടന് നേരെ മോശം വാക്കുകൾ ഉപയോഗിക്കരുത്’.

Advertisement
head
Continue Reading

Featured