ദത്ത് : അഡ്വ.ശ്രീജിത്ത്‌ പത്തിയൂർ ; കവിത വായിക്കാം

ദത്ത്

അഡ്വ.ശ്രീജിത്ത്‌ പത്തിയൂർ

നൽകിയില്ലെൻ കുഞ്ഞിനെ ഞാനാർക്കും ; ദത്തായി
യെന്നൊരമ്മ പറയുമ്പോൾ
ഉത്തരം നൽകി സംരക്ഷിച്ചിടേണ്ടവരിവിടെ അപരാധികളാകുന്നു
പരസ്പരം കൊഞ്ഞനം കുത്തുന്നു.

എവിടെയെൻ പ്രാണനെന്ന്
ചോദിച്ചലയുന്നു….. ഒരമ്മ.
നിങ്ങൾ കൊന്നുവോ, തിന്നുവോ
കാട്ടിലെറിഞ്ഞുവോ , പുഴയിലൊഴുക്കിയോ
തേടിയലയാത്ത മുട്ടാത്ത വാതിലില്ല

കൈ മലർത്തുന്നു : ചിലർ
പാപത്തിൽ നിന്നൊഴിഞ്ഞു കൈ
കഴുകുന്നു , ആരോ രഹസ്യമായവളുടെ
ചെവിയിൽ മന്ത്രിച്ചുയെല്ലാം
പാർട്ടി പറഞ്ഞിട്ടെന്ന്

പേടിച്ചിടാതെ , പതറാതെ
പിൻമാറാതെയൊന്നു ചോദിച്ചു
ആ മാതൃത്വം. നിങ്ങളെന്താ:
നരഭോജികളുടെ കൂടാരമെന്നോ ?

ആരു തന്നു നിങ്ങൾക്കവകാശം,
പെറ്റമ്മയിൽ നിന്നു കുഞ്ഞനെയറത്തു മാറ്റുവാൻ.
മൂലധനവും മാനിഫെസ്റ്റോയും
പാർട്ടി ഭരണഘടനയും
തേടിയലയുകയാണ് സഖാവായ
പാവം… ഒരമ്മ

Related posts

Leave a Comment