മൊബൈൽ നെറ്റ് വർക്ക്‌ തകരാറുകൾ പരിഹരിക്കുന്നതിന് ശക്തമായ ഇടപെടലുമായി അഡ്വ ഡീൻ കുര്യാക്കോസ് എം പി

ന്യൂഡൽഹി:ഇടുക്കി പാർലമെന്റിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവുമായി ഡീൻ കുര്യാക്കോസ് എംപി ചർച്ച നടത്തി.അങ്കമാലി- ശബരി റെയിൽവെ പദ്ധതിയും ഇടുക്കി ജില്ലയിലെ ബിഎസ്എൻഎൽ നെറ്റ്‌വർക്ക് പ്രശ്‌നങ്ങൾ പരിഹരിക്കുന്നതും ഉൾപ്പെടെ ഇടുക്കി പാർലമെന്റ് മണ്ഡലം നേരിടുന്ന വിവിധ വിഷയങ്ങൾ എം പി, മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

അങ്കമാലി-ശബരി റെയിൽ പദ്ധതിയുടെ 70 കി.മി റിവൈസഡ് എസ്റ്റിമേറ്റ് തെക്കൻ റെയിൽവെ റിജീയനിൽ സമർപ്പിക്കപ്പെട്ടത് സംബന്ധിച്ച് മന്ത്രിയുമായി ചർച്ച ചെയ്തു.പാർലമെന്റ് സമ്മേളനം കഴിഞ്ഞ് റിവ്യൂ മീറ്റിംഗ് വിളിക്കുമെന്ന് മന്ത്രി അറിയിച്ചു.

ബിഎസ്എൻഎൽ നെറ്റ്‌വർക്ക് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ ഇടുക്കിയിൽ അറ്റകുറ്റപ്പണികൾക്കായും ശേഷി വർദ്ധിപ്പിക്കുന്നതിനായി 4.5 കോടി രൂപ ആഗോള സേവന കരാർ ഫണ്ടിൽ നിന്നും അനുവദിക്കുന്നതിന് നിവേദനം നൽകിയിരുന്നു. ഇക്കാര്യമുൾപ്പടെ പിന്നോക്ക മേഖലകളിലെ വാക്‌സിനേഷൻ,ഓൺലൈൻ വിദ്യാഭ്യാസം ആരംഭിച്ചതു മുതലുള്ള പ്രശ്നങ്ങളും ചർച്ച ചെയ്തു.ഈ കാര്യങ്ങളിൽ അനുഭാവ പൂർണ്ണമായ ഇടപെടൽ ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പു നൽകിയതായി ഡീൻ കുര്യാക്കോസ് എംപി പറഞ്ഞു.

Related posts

Leave a Comment