നിരക്കുകൾ കുത്തനെ കുറച്ച് നെറ്റ്ഫ്ലിക്സ്

പ്രമുഖ വിഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോം ആയ നെറ്റ്ഫ്ലിക്സ് ഇന്ത്യയിലെ നിരക്കുകൾ കുറച്ചു. മൊബൈൽ പ്ലാൻ 199ൽനിന്ന് 149 ആയും ടെലിവിഷനിൽ ഉപയോഗിക്കാവുന്ന ബേസിക് പ്ലാൻ 499ൽനിന്ന് 199 ആയുമാണ് കുറച്ചത്. ഏകദേശം 60 ശതമാനത്തോളം കുറവുണ്ട്. മുഖ്യ എതിരാളിയായ ആമസോൺ പ്രൈം നിരക്കുകൾ അൻപതു ശതമാനത്തോളം വർധിപ്പിച്ചതിനു പിന്നാലെയാണ് നെറ്റ്ഫ്ലിക്സ് നിരക്കുകളിൽ കുറവു വരുത്തുന്നത്. 649 രൂപയുടെ നെറ്റ്ഫ്ലിക്സ് സ്റ്റാൻഡേർഡ് 499 രൂപയായും കുറഞ്ഞു. ഈ അക്കൗണ്ട് ഒരേസമയം രണ്ട് പേർക്ക് ഉപയോഗിക്കാം. 799 രൂപയുടെ നെറ്റ്ഫ്ലിക്സ് പ്രീമിയം 649 രൂപയായും നിരക്ക് പരിഷ്‌കരിച്ചിട്ടുണ്ട്. ഇതിൽ ഒരേസമയം 4 പേർക്ക് അക്കൗണ്ട് ഉപയോഗിച്ച് പരിപാടികൾ ആസ്വദിക്കാം.അതേസമയം ആമസോൺ പ്രൈമിന്റെ പുതിയ നിരക്കുകൾ പ്രകാരം, വാർഷിക പ്രൈം അംഗത്വത്തിന് 500 രൂപ അധികം നൽകേണ്ടിവരും. അതായത് ഇപ്പോൾ 999 രൂപ നിരക്കുള്ള വാർഷിക പ്ലാനിന് ഡിസംബർ 13ന് ശേഷം 1499 രൂപയും 329 രൂപ നിരക്കുള്ള ത്രൈമാസ അംഗത്വ പ്ലാനിന് 459 രൂപയും നിലവിൽ ഇന്ത്യയിൽ 129 രൂപ നിരക്കുള്ള പ്രതിമാസ പ്ലാനിന് 179 രൂപയും ആയിരിക്കും.

Related posts

Leave a Comment