നേര്യമംഗലം പാലം കടന്ന് ഇടുക്കി ഡാമിൽ നിന്നുള്ള ജലം ; ആലുവയിലെത്തുക രാത്രി 12 നു ശേഷം

ഇടുക്കി ഡാമിൽനിന്ന്​ പുറത്തുവിട്ട ജലം എറണാകുളം ജില്ലയിലെ നേര്യമംഗലം പാലം കടന്നു​. ജലനിരപ്പിൽ 30 സെ.മീ വർധനയാണ്​ ഉണ്ടായിട്ടുള്ളത്​.
വൈകീട്ട് അഞ്ചരയോടെ ഇടുക്കി ജലം ജില്ലാതിർത്തിയായ നേര്യമംഗലം പിന്നിട്ടിരുന്നു. ഈ വെള്ളം പെരിയാറിലെ കാലടി, ആലുവ ഭാഗങ്ങളിലെത്തുന്നത് രാത്രി 12 നു ശേഷമായിരിക്കും.

വൈകീട്ട് 5.10 മുതൽ നാളെ പുലർച്ചെ 12.40 വരെ വേലിയേറ്റ സമയമാണ്. ഇതിനുശേഷം 12.40 മുതൽ പുലർച്ചെ അഞ്ച് വരെ വേലിയിറക്കമായിരിക്കും. അതായത് ഇടുക്കിയിൽനിന്നുള്ള വെള്ളം കാലടി, ആലുവ ഭാഗത്ത് ഒഴുകി എത്തുന്ന സമയത്ത് വേലിയിറക്കമായതിനാൽ വെള്ളം സുഗമമായി ഒഴുകിപ്പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related posts

Leave a Comment