Connect with us
head

Alappuzha

ആലപ്പുഴ മെഡി. കോളെജിൽ ഇരട്ട നവജാത ശിശുക്കൾ മരിച്ചു

Avatar

Published

on

ആലപ്പുഴ: മെഡിക്കൽ കോളെജിൽ വീണ്ടും ശിശു മരണം. പ്രസവത്തിനിടെ നവജാത ഇരട്ടക്കുട്ടികൾ മരിച്ചു. കാർത്തികപ്പള്ളി സ്വദേശിനിയുടെ ഇരട്ടകുട്ടികളാണ് പ്രസവത്തിനിടയിൽ മരിച്ചത്. നാല് ദിവസം മുമ്പാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. ഇന്നു ശാസ്ത്രക്രിയയിലൂടെ കുട്ടികളെ പുറത്തെടുക്കുമെന്നാണ് ഡോക്റ്റർമാർ പറഞ്ഞിരുന്നത്.
എന്നാൽ വേദന കൂടിയതോടെ ഇന്നലെ വൈകിട്ട് തന്നെ ശാസ്ത്രക്രിയക്ക് വിധേയമാക്കി. പുറത്തെടുപ്പോൾ കുഞ്ഞുങ്ങൾ മരിച്ചിരുന്നു എന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സംഭവത്തിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് റിപ്പോർട്ട്‌ ആവശ്യപ്പെട്ടു. ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തിനിടെ നവജാത ശിശുക്കൾ മരിച്ചു.

Alappuzha

സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് കുറ്റക്കാരനെന്നു കണ്ടെത്തിയ സിപിഎം കൗൺസിലറെ രക്ഷിക്കാൻ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച്

Published

on

കൊല്ലം: മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസം​ഗത്തിനു നൽകിയതു പോലെ കരുനാ​ഗപ്പള്ളിയിലെ ലഹരികടത്ത് കേസിലും സിപിഎം നേതാവായ പ്രതിക്കു പൊലീസിന്റെ ക്ലീൻ ചിറ്റ്. നിരോധിത പുകയില ഉത്പ്പനങ്ങൾ കടത്തിയ കേസിൽ ആരോപണ വിധേയനായ സിപിഎം കൗൺസിലർ എ ഷാനവാസിന് ക്ളീൻ ചിറ്റ് നൽകി ആലപ്പുഴ ജില്ല സ്പെഷ്യൽബ്രാഞ്ച് റിപ്പോർട്ട്.
ലഹരി ഇടപാടിൽ ഷാനവാസിനു ബന്ധമുള്ളതായി വിവരമില്ലെന്ന് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപോർട്ടിൽ പറയുന്നു. കേബിൾ കരാറുകാരൻ എന്ന നിലയിൽ ഇയാൾക്കു നല്ല വരുമാനമുണ്ട്. അനധികൃത സ്വത്ത് സമ്പാദനത്തിന് തെളിവില്ല. കരുനാഗപ്പള്ളി കേസിൽ ഷാനവാസ് പ്രതിയല്ല. അതേസമയം, സ്‌റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന് വിരുദ്ധമാണ് ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ലഹരിക്കടത്ത് കേസ് പ്രതി ഇജാസ് ഷാനവാസിൻ്റെ ബിനാമി എന്നാണ് സ്‌റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ക്രിമിനൽ മാഫിയാ, ലഹരി ഇടപാട് ബന്ധം ഉണ്ടന്നും ഈ റിപോർട്ടിലുണ്ട്. ഇതെല്ലാം തള്ളിയാണ് ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്.
ജില്ലാ പൊലീസിനു മേൽ സിപിഎം പ്രാദേശിക നേതൃത്വം നടത്തിയ ഇടപെടലാണ് ഷാനവാസിനു തുണയായത്. ഇതു തന്നെയായിരുന്നു മല്ലപ്പള്ളി പ്രസം​ഗത്തിന്റെ പേരിൽ സജി ചെറിയാന്റെ മന്ത്രിപ്പണി ആദ്യം തെറിപ്പിച്ചതും പിന്നീടു തിരിച്ചെടുക്കപ്പെട്ടതിനും പിന്നിൽ.

Continue Reading

Alappuzha

ലഹരിക്കടത്ത്: ആലപ്പുഴ സിപിഎമ്മില്‍ വീണ്ടും നടപടി

Published

on

ആലപ്പുഴ : ആലപ്പുഴ സിപിഎമ്മില്‍ വീണ്ടും നടപടി. ലഹരിക്കടത്തിലാണ് രണ്ട് പേര്‍ക്കെതിരെ  സിപിഎം നടപടിയെടുത്തത്. ആലപ്പുഴ സൗത്ത് ഏരിയ വലിയമരം പടിഞ്ഞാറേ ബ്രഞ്ച് അംഗം വിജയകൃഷ്ണനെ പാർട്ടിയിൽ നിന്നും പുറത്താക്കി. ബ്രാഞ്ച് അംഗവും ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറിയുമായ സിനാഫിനേയും സസ്‌പെന്റ് ചെയ്തു. സിനാഫിനെ ഒരു വര്‍ഷത്തേക്കാണ്  സസ്പെനഡ്റ് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റിൽ 45 ലക്ഷം രൂപയുടെ ലഹരി വസ്തുക്കൾ കടത്തിയ കേസിലാണ് നടപടി. വിജയകൃഷ്ണൻ കേസിലെ പ്രതിയാണ്. പ്രതിക്കായി ജാമ്യം നിന്നു എന്നതാണ് സിനാഫിനെതിരെ പാര്‍ട്ടി ചുമത്തിയ കുറ്റം.കഴിഞ്ഞ ഓഗസ്റ്റ് മാസം  ആലപ്പുഴ നഗരത്തിൽ വെച്ച 45 ലക്ഷം രൂപയുടെ ലഹരി പദാർഥങ്ങൾ പിടികൂടിയ കേസിലാണ് പാർട്ടി നടപടി സ്വീകരിച്ചിരിക്കുന്നത്. കരുനാഗപ്പള്ളിൽ ലഹരി പിടികൂടിയ കേസിൽ ഇവരും പ്രതികളായിരുന്നു.

Continue Reading

Alappuzha

ആലപ്പുഴ സിപിഎമ്മിൽ വീണ്ടും വിവാദം

Published

on

ആലപ്പുഴ : വിവാദം ഒഴിയാതെ ആലപ്പുഴ സിപിഎം. പ്രതിനിധിയല്ലാത്ത സിപിഎം ഏരിയ സെക്രട്ടറി സിഐടിയു ദേശീയ സമ്മേളനത്തിനെത്തി. നേതാവിനൊപ്പം പ്രമുഖ കരാറുകാരനും ബെംഗളൂരുവിലെത്തി.
ഇവര്‍ മറ്റ് നേതാക്കള്‍ക്കൊപ്പം പഞ്ചനക്ഷത്ര ഹോട്ടലിലാണ് താമസിച്ചത്. ഇവരുടെ ചിത്രങ്ങള്‍ നോര്‍ത്ത് ഏരിയ കമ്മിറ്റി യോഗത്തില്‍ ചിലര്‍ കാണിച്ചു. രഹസ്യയോഗങ്ങളുടെ ആസൂത്രകന്‍ ഈ ഏരിയ സെക്രട്ടറിയെന്നാണ് ആരോപണം.

Continue Reading

Featured