നെയിബർഹുഡ്ഫൗണ്ടേഷൻ”ഫീഡ്ബൈ ആർട്ട്” മൽസരം സംഘടിപ്പിക്കുന്നു

വിശപ്പില്ലാത്ത സമൂഹം എന്ന ലക്ഷ്യത്തോടെ ആരോഗ്യം , വിദ്യാഭ്യാസം  തുടങ്ങിയ മാനുഷിക വിഷയങ്ങൾ ഏറ്റെടുത്തു രാജ്യത്ത് പ്രവർത്തിക്കുന്ന നെയിബർഹുഡ് ഫൗണ്ടേഷൻ സ്‌കൂൾ വിദ്യാർത്ഥികൾക്കായി  ” ഫീഡ് ബൈ ആർട്ട് ” എന്ന പേരിൽ കലാമത്സരം സംഘടിപ്പിക്കുന്നു .
പട്ടിണി നിവാരണ പ്രവർത്തനങ്ങൾക്ക് ധനസമാഹരണം നടത്തുകയെന്ന ലഷ്യത്തോടെയാണ് രാജ്യവ്യാപകമായി ഈ മത്സരം നടത്തുന്നതെന്ന് ഫൗണ്ടേഷൻ സ്ഥാപകൻ ആർ. ഹേമന്ത് അറിയിച്ചു . മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 100 രൂപ രജിസ്‌ട്രേഷൻ ഫീസോടെ 2021 സെപ്തംബർ 25 നുള്ളിൽ കലാ സൃഷ്ടികൾ 7200741106 എന്ന ഫോൺ / വാട്‌സ്ആപ്പിലോ, http://nhfglobal.org/feedbyart/ എന്ന ഫൗണ്ടേഷൻ വെബ്‌സൈറ്റിലോ സമർപ്പിക്കണം . നാല് വിഭാഗങ്ങളായി തിരിച്ചു നടത്തുന്ന മത്സരത്തിലെ ഓരോ വിഭാഗക്കാർക്കും നാല് വ്യത്യസ്ത തീമുകളായിരിക്കും . ഒന്ന് മുതൽ മൂന്ന് വരെ ക്ലാസുകളിലെ കുട്ടികളുടെ തീം ‘ നോ ജങ്ക്  ഫുഡ് ” എന്നതാണ് .നാലിലും അഞ്ചിലും പഠിക്കുന്നവരുടെ വിഷയം ” ഭക്ഷണം പാഴാക്കരുത് ” എന്നതായിരിക്കും .ആറ് മുതൽ എട്ട് വരെ ക്ലാസ്സുകളിലെ മൂന്നാം വിഭാഗക്കാരും ഒമ്പത്  മുതൽ പന്ത്രണ്ട് വരെയുള്ള വിദ്യാർത്ഥികളുടെ വിഭാഗവും യഥാക്രമം ” ആരോഗ്യകരമായ ഭക്ഷണം , ആരോഗ്യമുള്ള ഗ്രഹം “,  ” വിശപ്പില്ലാത്ത രാഷ്ട്രം ” എന്നീ പ്രമേയങ്ങളെ അടിസ്ഥാനമാക്കിയുള്ള കലാ സൃഷ്ടികളായിരിക്കണം അയക്കേണ്ടത് . ഓരോ വിഭാഗത്തിലെയും വിജയികൾക്ക് ക്യാഷ് പ്രൈസും മെഡലുകളും ട്രോഫികളും നൽകുന്നതും . നാല് വിഭാഗങ്ങളിലെയും ഒന്നാം സമ്മാന ജേതാക്കളുടെ കലാസൃഷ്ടികൾ ഒന്നോ അതിലധികമോ മെട്രോ നഗരങ്ങളിലെ  ചുവരുകളിൽ പുനർനിർമ്മിക്കും. കൂടാതെ മത്സരത്തിൽ പങ്കെടുക്കുന്ന ഓരോ വിദ്യാർത്ഥിക്കും  ഇ-സർട്ടിഫിക്കറ്റും  നൽക്കും . രജിസ്‌ട്രേഷൻ ഫീസായി ലഭിക്കുന്ന മുഴുവൻ തുകയും ഫൗണ്ടേഷൻറെ ” ഫീഡ്@100 ” എന്ന പട്ടിണി ദുരിതാശ്വാസ പദ്ധതിയിലാണ് നിക്ഷേപിക്കുക .ഈ പ്രോജക്ടിൽ ലഭിക്കുന്ന ഓരോ 100 രൂപയും മൂന്ന് മനുഷ്യരുടെയും രണ്ട് മൃഗങ്ങളുടെയും ഒരു നേരത്തെ ഭക്ഷണത്തിനായി ഉപയോഗിക്കുന്നതും ഈ പരിപാടിയുടെ മറ്റൊരു പ്രത്യേകതയാണെന്നും അദ്ദേഹം പറഞ്ഞു .ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുക്കുമെന്ന്  പ്രതീക്ഷിക്കുന്നു. ഓരോ പങ്കാളിയുടേയും രജിസ്ട്രേഷൻ ഫീസായി ലഭിക്കുന്ന ഫണ്ടുകൊണ്ട്  6,000 ആളുകൾക്കും  4,000 മൃഗങ്ങൾക്കും ഭക്ഷണം നൽകാൻ കഴിയുന്ന അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനാണ്  ലക്ഷ്യമിടുന്നത് . 

Related posts

Leave a Comment