തിരുവനന്തപുരത്ത് അയൽവാസി യുവതിയെ തലക്കടിച്ചു കൊലപ്പെടുത്തി

തിരുവനന്തപുരം : യുവതിയെ അയൽവാസി തലയ്ക്കടിച്ച് കൊലപ്പെടുത്തി. തിരുവല്ലം നിരപ്പിൽ സ്വദേശി രാജി (40) ആണ് മരിച്ചത്. അയൽവാസിയായ ഗിരീഷനെ തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു.ഉത്രാടദിനമായ ഇന്നലെ രാത്രിയോടെയാണ് സംഭവം. കുടുംബ വഴക്കിനെത്തുടർന്ന് അയൽവാസിയായ ഗിരീഷ് രാജിയെ (40) തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കല്ലുകൊണ്ട് തലയ്ക്കടിച്ച് ഗിരീഷ് കൊലപ്പെടുത്തി എന്നാണ് പ്രാധമിക നിഗമനം. ഇരുവരും തമ്മിൽ മുൻപും തർക്കവും വഴക്കും പതിവായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.

Related posts

Leave a Comment