Connect with us
inner ad

Featured

കേരളത്തിന്റെ വാട്ടർ ഒളിംപിക്സിന് പുന്നമടയിൽ വിസിൽ മുഴങ്ങി, ഹീറ്റ്സിന് ഉജ്വല പരിസമാപ്തി

Avatar

Published

on

ആലപ്പുഴ: കേരളത്തിന്റെ വാട്ടർ ഒളിംപിക്സിന് പുന്നമടക്കായലിൽ തുടക്കം. നെഹ്റു ട്രോഫി വള്ളംകളിക്ക് ആവേശ പൊടിപൂരം. ഹീറ്റ്സ് മത്സരങ്ങൾ പൂർത്തിയായി. വീയപുരം പിബിസി പള്ളാത്തുരുത്തി, യുബിസി-നടുഭാഗം, കേരള പൊലീസ് മഹാദേവികാട് കാട്ടിൽ തെക്കെതിൽ, കുമരകം ടൗൺ ബോട്ട് ക്ലബ് – ചമ്പക്കുളം എന്നീ ചുണ്ടൻ വള്ളങ്ങളാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്.
ആദ്യ ഹീറ്റ്സിൽ വീയപുരം ചുണ്ടൻ (പിബിസി പള്ളാത്തുരുത്തി ബോട്ട് ക്ലബ്) ഒന്നാമതെത്തി. രണ്ടാം ഹീറ്റ്സിൽ നടുഭാഗം ചുണ്ടൻ (യുബിസി കൈനകരി), മൂന്നാം ഹീറ്റ്സിൽ കാട്ടിൽ തെക്കേതിൽ, (കെപിബിസി കേരള) നാലാം ഹീറ്റ്സിൽ തലവടി (ടിബിസി തലവടി), അഞ്ചാം ഹീറ്റ്സിൽ നിരണം എൻസിഡിസി എന്നിവരാണ് ഒന്നാമതെത്തിയത്. ഇവരിൽ ഏറ്റവും മികച്ച സമയത്തോടെ ഫിനിഷ് ചെയ്ത ആദ്യ നാല് ചുണ്ടൻവള്ളങ്ങളാണ് ഫൈനലിൽ മത്സരിക്കുക. അഞ്ചാമതായ നിരണം എൻസിഡിസി പുറത്തായി.

ആയിരക്കണക്കിന് വള്ളംകളി പ്രേമികളെ ആവേശത്തിലാക്കിയാണ് പുന്നമടക്കായലിൽ ചുണ്ടൻവള്ളങ്ങളുടെ മത്സരം ആരംഭിച്ചത്. ഉദ്ഘാടനച്ചടങ്ങുകൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിച്ചേരുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥയെ തുടർന്ന് അദ്ദേഹം സഞ്ചരിച്ച ഹെലികോപ്ടർ ലാൻറ് ചെയ്യാൻ സാധിച്ചില്ല. തുടർന്ന് മന്ത്രി സജി ചെറിയാനാണ് വള്ളംകളി മത്സരങ്ങൾക്ക് ആരംഭം കുറിച്ച് പതാക ഉയർത്തിയത്. മത്സരം തുടങ്ങാനിരിക്കെ ശക്തമായ മഴ പിന്നീട് മാറിനിന്നതോടെ ജനം കൂടുതൽ ആവേശത്തിലായി.

Advertisement
VKSHNM NWS KWT 1000 x 180 PX-01

പത്തൊൻപത് ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 72 കളിവള്ളങ്ങളാണ് ഇത്തവണ നെഹ്റു ട്രോഫി ജലമേളയിൽ പങ്കെടുക്കുന്നത്. പ്രൊഫഷൽ തുഴച്ചിൽകാരും ഇതരസംസ്ഥാനങ്ങളിലെ തുഴച്ചിൽകാരും ഇത്തവണ ചുണ്ടൻ വള്ളങ്ങൾ തുഴയുന്നുണ്ട്. പുന്നമടക്കായലിന്റെ തീരമാകെ വള്ളംകളി പ്രേമികളുടെ ആവശത്തിമിർപ്പിലാണ്. ആയിരക്കണക്കിന് ജനങ്ങളാണ് വള്ളംകളി കാണാനായി പുന്നമടക്കായലിന്റെ ഓരങ്ങളിൽ കാത്ത് നിൽക്കുന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ്, മന്ത്രിമാർ, ജനപ്രതിനിധികൾ അടക്കം വള്ളംകളി കാണാനെത്തിയിട്ടുണ്ട്.

Last Updated Aug 12, 2023, 4:18 PM IST
69th Nehru Trophy Boat Race from Punnamada
FOLLOW US:
DOWNLOAD APP:
androidios

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading
Advertisement
VKSHNM NWS KWT 1000 x 180 PX-01
Click to comment

You must be logged in to post a comment Login

Leave a Reply

Featured

സെക്രട്ടേറിയറ്റിലെ സിപിഎം സംഘടനാ ഭാരവാഹികള്‍ തമ്മില്‍ കൂട്ടത്തല്ല് 

Published

on

By

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഭരണാനുകൂല സംഘടനാ ഭാരവാഹികള്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും. സെക്രട്ടേറിയറ്റിലെ സിപിഎം സര്‍വീസ് സംഘടനയായ കേരള സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷനിലെ നേതാക്കന്‍മാര്‍ തമ്മിലുള്ള വാക്കേറ്റമാണ് കയ്യാങ്കളിയിലേക്ക് പോയത്. പ്രസിഡന്റിന്റെ വിഭാഗവും ജനറല്‍ സെക്രട്ടറി വിഭാഗവും തമ്മിലാണ് പോരടിച്ചത്. ഏതാനും മാസങ്ങളായി ഇരുവിഭാഗവും രൂക്ഷമായ അഭിപ്രായ വ്യത്യാസത്തിലായിരുന്നു. ജനറല്‍ സെക്രട്ടറി ചീഫ് എഡിറ്ററായ മാഗസീനില്‍ എതിര്‍ വിഭാഗത്തിലെ ഭാരവാഹികളുടെ ഫോട്ടോ ചെറുതായതാണ് ഇന്നലെ ഭാരവാഹികള്‍ തമ്മില്‍ വാക്കേറ്റം നടന്നത്. കാന്റീന്‍ മാനേജിംഗ് കമ്മിറ്റി അംഗത്തിന്റെ ഫോട്ടോ മുഖ മാസികയായ സെക്രട്ടേറിയറ്റ് സര്‍വ്വീസില്‍ അപ്രധാനമായി കൊടുത്തതിനെ കാന്റീന്‍ മാനേജിംഗ് കമ്മിറ്റി അംഗം പത്രാധിപകരായ നിര്‍വ്വാഹക സമിതി അംഗത്തോട് ചോദിച്ചതാണ് സംഭവങ്ങളുടെ തുടക്കം. വര്‍ഷങ്ങളായി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന ഹണി ആ സ്ഥാനത്ത് നിന്ന് മാറണമെന്നാവശ്യവും ശക്തമാണ്. എന്നാല്‍ ഇതിനോടെന്നും ഹണി അനുകൂലികള്‍ യോജിച്ചിരുന്നില്ല. ജനറല്‍ സെക്രട്ടറിയുടെ പക്ഷക്കാരനായ സെക്രട്ടറിയെ മര്‍ദ്ദിച്ചെന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ രാവിലെ സംഘടന ഹാളില്‍ വച്ചായിരുന്നു വാക്കേറ്റം തുടങ്ങിയത്. ഇരുപക്ഷവും നടന്ന ചര്‍ച്ച അടിയിലേക്ക് കലാശിക്കുകയായിരുന്നു.

Advertisement
VKSHNM NWS KWT 1000 x 180 PX-01

സംഘടന ഹാളില്‍ അടി നടക്കുന്ന വിവരം അറിഞ്ഞ് ഹണി അനുകൂലിയായ സിപിഎം സര്‍വീസ് സൊസൈറ്റി പ്രസിഡന്റ് ഹാളില്‍ എത്തിയപ്പോഴേക്കും വാക്കേറ്റം രൂക്ഷമായി. ഹാളില്‍ നിന്ന് ഇരുപക്ഷത്തേയും ഇറക്കിവിട്ടു. തുടര്‍ന്ന് ചേരിതിരിഞ്ഞ് സെക്രട്ടേറിയറ്റ് ക്യാമ്പസിന്റെ വിവിധ ഭാഗങ്ങളില്‍ തര്‍ക്കങ്ങളുമുണ്ടായി. ജീവനക്കാരുടെ വാട്ട്‌സ് അപ്പ് ഗ്രൂപ്പില്‍ ഇവരുടെ ചേരിതിരിഞ്ഞുള്ള അടി ചര്‍ച്ചയായതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. ജൂണ്‍ മാസമാണ് സംഘടനയുടെ വാര്‍ഷിക യോഗം. തെരഞ്ഞെടുപ്പ് കാലത്തെ ചേരിതിരിഞ്ഞുള്ള അടി സിപിഎം ഗൗരവമായി എടുത്തിരിക്കുകയാണ്. പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമായി പുതിയ ആളുകള്‍ സംഘടനയെ നയിക്കാന്‍ വരട്ടെയെന്ന നിലപാടാണ് സിപിഎം പാര്‍ട്ടി സെക്രട്ടറിയുടേത്.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Featured

വേനൽ മഴ കനക്കുന്നു; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

Published

on

തിരുവനന്തപുരം: ‌ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്. തെക്കൻ കേരളത്തിൽ വേനൽമഴ കനക്കുമെന്ന് മുന്നറിയിപ്പ് വന്നതിന് പിന്നാലെ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റേതാണ് നി‍ർദ്ദേശം. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

വേനൽ ചൂടിന് ആശ്വാസമായി തിരുവനന്തപുരത്ത് കനത്ത മഴയാണ് പെയ്യുന്നത്. നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേർട്ട്.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Featured

കേരളത്തിൽ ആംആദ്മി പിന്തുണ യുഡിഎഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ആംആദ്മി പാര്‍ട്ടി യുഡിഎഫിനെ പിന്തുണക്കും. ഇന്‍ഡ്യ മുന്നണിയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ പിന്തുണക്കാനാണ് പാര്‍ട്ടി തീരുമാനിച്ചതെന്ന് ആംആദ്മി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വില്‍സന്‍, ജനറല്‍ സെക്രട്ടറി എ അരുണ്‍ എന്നിവര്‍ പറഞ്ഞു. ദേശീയതലത്തില്‍ ഇന്‍ഡ്യ മുന്നണിയുടെ ഭാഗമാണ് ആംആദ്മി പാര്‍ട്ടി.

Continue Reading

Featured