Alappuzha
നെഹ്റു ട്രോഫി വള്ളംകളി ; കാട്ടില്‍ തെക്കേതില്‍ ചുണ്ടന്‍ ജലരാജാവ്

ആലപ്പുഴ : അറുപത്തി എട്ടാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ മഹാദേവികാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടന്‍ ഒന്നാമത്. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ കാട്ടില്‍തെക്കേതില്‍ ചുണ്ടന്‍ മൂന്ന് തുഴപ്പാട് വ്യത്യാസത്തില്‍ മാത്രമാണ് ഒന്നാം സ്ഥാനത്ത് എത്തിയത്.എന്‍ ഡി സി കുമരകം തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ രണ്ടാം സ്ഥാനത്തും, പുന്നമടയുടെ വീയ്യാപുരം മൂന്നാം സ്ഥാനത്തും പോലീസ്റ്റിന്റെ ചമ്ബക്കുളം നാലാമതും ഫിനിഷ് ചെയ്തു.
4 മിനിറ്റ് 30.77 സെക്കന്റ് കൊണ്ടാണ് നടുഭാഗം ഫൈനല്‍സില്‍ ഫിനിഷ് ചെയ്തത്. കഴിഞ്ഞ രണ്ട് ടൂര്‍ണമെന്റിലും പള്ളാത്തുരുത്തി ബോട്ട് ക്ലബ് തന്നെ ആയിരുന്നു കിരീടം സ്വന്തമാക്കിയത്. അവസാനം നടുഭാഗം തുഴഞ്ഞും അതിനു മുമ്ബ് ല്‍ പായിപ്പാടന്‍ ചുണ്ടന്‍ തുഴഞ്ഞുമായിരുന്നു വിജയം.
യു ബി സിയും കാരിച്ചാലും ഇത്തവണ ഫൈനലില്‍ എത്തിയില്ല. യു ബി സി തുഴഞ്ഞ കാരിച്ചാല്‍ ലൂസേഴ്സ് ഫൈനലില്‍ ഒന്നാമത് എത്തി.
Alappuzha
നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു

തൃശൂർ: ഹാസ്യ താരം കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു. സഹപ്രവർത്തകരും താരങ്ങളുമായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കു ഗുരുതരമായി പരുക്കേറ്റു. ഫ്ലവേഴ്സ് ചാനലിലെ സ്റ്റാർ മാജിക്കിലൂടെ പ്രശസ്തരാണിവർ. കോഴിക്കോട് വടകരയിൽ പരിപാടി കഴിഞ്ഞു കൊച്ചിയിലേക്കു മടങ്ങുകയായിരുന്നു സംഘം. ഇന്നു പുലർച്ചെ 4.30ന് കയ്പമംഗലം പറമ്പിക്കുന്നിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ എതിരേ വന്ന പിക്ക് വാനിൽ ഇടിക്കുകയായിരുന്നു.
Alappuzha
ആലപ്പുഴയിൽ ഹൗസ് ബോട്ട് മുങ്ങി, യാത്രക്കാരെ രക്ഷപ്പെടുത്തി

ആലപ്പുഴ: വേമ്പനാട്ട് കായലിൽ ഹൗസ് ബോട്ട് മുങ്ങി. ബോട്ടിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ മൂന്ന് യാത്രക്കാരെ രക്ഷപ്പെടുത്തി. ബോട്ടിൻ്റെ അടിത്തട്ട് തകർന്ന് വെള്ളം കയറിയതാണ് അപകടകാരണം. ബോട്ടിൻ്റെ പഴക്കമാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. ഈ മാസം ഏഴിനു താനൂരിലുണ്ടായ ബോട്ടപകടത്തിനു പിന്നാലെ ആലപ്പുഴയിലടക്കം ബോട്ടുകളിൽ പരിശോധന നടത്തിയിരുന്നു, എന്നാൽ ബോട്ടുകളിലെ സുരക്ഷാ പരിശോധന കാര്യക്ഷമമല്ലെന്നു വീണ്ടും തെളിയിക്കപ്പെടുന്നു. ഇന്ന് അപകടത്തിൽ പെട്ട ബോട്ടിൽ പരിശോധന നടത്തിയില്ലെന്നാണ് പോർട്ട് അധികൃതര് പറയുന്നത്. ഏതാനും ദിവസം മുൻപ് കൊച്ചി വാട്ടർ മട്രോയുടെ യാത്രാ ബോട്ട് നിയന്ത്രണം വിട്ട് കരയിലിടിച്ച സംഭവവുമുണ്ടായി.
Alappuzha
തീവെട്ടിക്കൊള്ള മറയ്ക്കാൻ വീണ്ടും തീക്കളി: മെഡിക്കൽ സർവീസ് കോർപ്പറേഷൻ ആലപ്പുഴ ഗോഡൗണിലും വൻ തീപിടിത്തം

ആലപ്പുഴ: കൊല്ലത്തിനും തിരുവനന്തപുരത്തിനും പിന്നാലെ മെഡിക്കൽ സർവീസ് കോർപ്പറേഷൻ ആലപ്പുഴ ഗോഡൗണിലും വൻ തീപിടിത്തം. ലക്ഷങ്ങളുടെ നഷ്ടം. ഇവിടെയും ബ്ലീച്ചിംഗ് പൗഡൻ സൂക്ഷിച്ചിരുന്ന മുറിയിലാണ് തീപിടിച്ചത്. മരുന്നുകൾ സൂക്ഷിച്ചിരുന്ന മറ്റു മുറികളിലേക്കു തീ പടർന്നെങ്കിലും ഓട്ടോമാറ്റിക് മെഷീൻ പ്രവർത്തിച്ചതിനാൽ തീ പെട്ടെന്നു നിയന്ത്രിക്കാനായി. ഇന്നു പുലർച്ചെ മൂന്നിനായിരുന്നു തീ ആദ്യം കണ്ടത്. സമീപത്തെ വീട്ടുകാരും വാഹന യാത്രക്കാരുമാണ് തീ ആദ്യം കണ്ടത്. അവർ അറിയിച്ചതനുസരിച്ച് അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി.
മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ കൊല്ലം, തിരുവനന്തപുരം ഗോ ഡൗണുകളിലുണ്ടായ തീ പിടിത്തത്തിൽ കോടികളുടം നഷ്ടമാണു സംഭവിച്ചത്. കോർപ്പറേഷൻ ഗോഡൗണുകളിൽ നിരന്തരം തീ പിടിത്തമുണ്ടാകുന്നതിൽ ദുരൂഹതയുണ്ട്. കോവിഡ് കാലത്ത് മരുന്നുകളും ജീവൻ രക്ഷാ ഉപകരണങ്ങളും വാങ്ങിയ ഇനത്തിൽ കോടികളുടെ തീവെട്ടിക്കൊള്ളയാണ് പ്രതിപക്ഷം ആരോപിച്ചത്. അതേക്കുറിച്ച് ലോകായുക്ത അന്വേഷിക്കുന്നതിനിടെയാണു തീപിടിത്തംമുണ്ടായതെന്നതും സംശയം ബലപ്പെടുത്തുന്നു.
മെഡിക്കൽ സർവീസിൽ ഏറ്റവും വലിയ കമ്മിഷൻ ഇടപാട് നടക്കുന്ന കോർപ്പറേഷനിൽ കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഒൻപത് എംഡിമാരാണ് വന്നു പോയത്. പിപി ഇ കിറ്റ്, സാനിറ്റൈസർ, ഔഷധങ്ങൽ എന്നിവ വാങ്ങിയത് മാർക്കറ്റ് വിലയുടെ അനേകമിരട്ടി ഉയർന്ന തുകയ്ക്കാണെന്നാണ് പ്രതിപക്ഷ ആരോപണം. ഇതു സംബന്ധിച്ച എല്ലാ ഇടപാടുകളും നടന്നത് മെഡിക്കൽ സർവീസ് കോർപ്പറേഷൻ മുഖേനയാണ്. ഇപ്പോഴുണ്ടായ തീപിടിത്തത്തിൽ അന്നു വാങ്ങിക്കൂട്ടിയ സാധന സമാഗ്രികളുടെ ശേഖരവുമുണ്ട്. അതുകൊണ്ടു തന്നെ അന്നത്തെ ഇടപാടുകൾ മറയ്ക്കാനുള്ള അട്ടിമറിയാണ് ദുരൂഹമായ തീപിടിത്തമെന്ന ആക്ഷപം ശരിവയ്ക്കുന്നതാണ് ഈ തീക്കളി.
-
Kerala4 weeks ago
ഡോക്ടറെ കൊലപ്പെടുത്തിയ പ്രതിയെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു
-
Featured2 months ago
സെയ്ഫിയെ കുടുക്കിയത് സെൽഫോൺ, കേരള പൊലീസിനു നിരാശ
-
Ernakulam5 days ago
‘അരിക്കൊമ്പനെ മാറ്റാൻ പണം കൊടുക്കാമോ’; ട്വന്റി ട്വന്റി് കോർഡിനേറ്റർ സാബു എം ജേക്കബിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി
-
Featured2 months ago
തെളിവുകളെല്ലാം ഉറപ്പാക്കിയ ശേഷം മാത്രമാകും വിജയനിലേക്കും കുടുംബാംഗങ്ങൾക്കും നേരേ അന്വേഷണം തിരിയുക
-
Featured4 weeks ago
എഐ ക്യാമറ വിവാദം: സർക്കാരിന്റെ അന്വേഷണവും അട്ടിമറിച്ചു, മുഹമ്മദ് ഹനീഷിനെ സ്ഥലം മാറ്റി
-
Special4 weeks ago
’എൻ്റെ മകൾക്ക് എന്ത് എക്സ്പീരിയൻസ് ഇല്ലാന്നാണ് സാർ മന്ത്രി പറഞ്ഞത്’; കുറിപ്പ് വായിക്കാം
-
Featured2 months ago
കീഴ്ക്കോടതിയിൽ നിന്ന് അപരിഹാര്യമായ നഷ്ടം സംഭിച്ചു; രാഹുലിന്റെ അഭിഭാഷകൻ സെഷൻസ് കോടതിയിൽ
-
Featured2 months ago
ഫണ്ട് വെട്ടിപ്പ്: ഹർജി ലോകായുക്ത തള്ളി
You must be logged in to post a comment Login