വണ്ടാനം മെഡിക്കല്‍ കോളെജില്‍ വീണ്ടും ഗുരുതര വീഴ്ച, മരണം ബന്ധുക്കള്‍ അറിയുന്നില്ല

ആലപ്പുഴഃ വണ്ടാനം മെഡിക്കല്‍ കോളെജില്‍ വീണ്ടും ഗുരുതര വീഴ്ച. ഐസിയുവില്‍ കഴിഞ്ഞ രോഗി മരിച്ചത് ബന്ധുക്കള്‍ അറിഞ്ഞത് നാലു ദിവസം കഴിഞ്ഞ്. കഴിഞ്ഞ ദിവസം കോവിഡ് രോഗി മരിച്ച കാര്യം ബന്ധുക്കളെ അറിയിച്ചത് രണ്ടു ദിവസം വൈകിയാണെന്നു കാണിച്ചു വേറൊരു പരാതിയും അധികൃതര്‍ക്കു ലഭിച്ചിരുന്നു.

ചെ​ങ്ങ​ന്നൂ​ര്‍ പെ​രി​ങ്ങാ​ല സ്വ​ദേ​ശി ത​ങ്ക​പ്പ​ന്‍ (55) എന്നയാളുടെ മരണമാണ് അധികൃതര്‍ മറച്ചു വച്ചത്. ഓ​ഗ​സ്റ്റ് ഏ​ഴി​നാ​ണ് ത​ങ്ക​പ്പ​നെ മെ​ഡി​ക്ക​ല്‍ കോ​ളെ​ജ് ആ​ശു​പ​ത്രിയില്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന്റെ ഭാ​ര്യ​യും മ​ക​നും ഇ​തേ ആ​ശു​പ​ത്രി​യി​ല്‍ വാ​ര്‍​ഡി​ല്‍ ചി​കി​ത്സ ഉ​ണ്ടാ​യി​രു​ന്നു. തങ്കപ്പെനെ കു​റി​ച്ച്‌ വി​വ​രം കി​ട്ടാ​താ​യ​പ്പോ​ള്‍ ബന്ധുക്കള്‍ ഐ​സി​യു​വി​ല്‍ നേ​രി​ട്ട് എ​ത്തി അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് മ​രി​ച്ച നാ​ല് ദി​വ​സം ക​ഴി​ഞ്ഞെ​ന്ന് പ​റ​യു​ന്ന​ത്.

കഴിഞ്ഞ ദിവസം ഹരിപ്പാട് സ്വദേശി ദേവദാസ് എന്നയാളും ഇതു പോലെ മരിച്ചിരുന്നു. കൂട്ടിരിപ്പിനു ഭാര്യയും ഉണ്ടായിരുന്നെങ്കിലും ഐസിയുവിലേക്കു മാറ്റിയ ശേഷം ദേവദാസിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. രണ്ടു ദ്വസം കഴിഞ്ഞു മകളെത്തി അന്വേഷിച്ചപ്പോഴാണ് ദേവദാസ് മരിച്ച വിവരം ബന്ധുക്കള്‍ അറിയുന്നത്. മകള്‍ രമ്യയും അധികൃതര്‍ക്കു പരാതി നല്‍കി.

Related posts

Leave a Comment