Thiruvananthapuram
അറ്റകുറ്റപണികളിൽ അനാസ്ഥ; സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രതിഷേധ പ്രകടനം നടത്തി
രണ്ടു മാസത്തിനുള്ളിൽ സെക്രട്ടേറിയറ്റ് കെട്ടിടങ്ങളിൽ രണ്ട് അപകടങ്ങൾ നടന്നിട്ടും അറ്റകുറ്റപണികളുടെ കാര്യത്തിൽ അധികൃതർ തുടരുന്ന അനാസ്ഥയിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് അനക്സിന് മുന്നിൽ കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രകടനം നടത്തി.
അസോസിയേഷൻ പ്രസിഡൻ്റ് എം എസ് ഇർഷാദ് ഉദ്ഘാടനം ചെയ്തു.
അപകട ഭയം കൂടാതെ ജോലി ചെയ്യാൻ കഴിയുന്ന ഭൗതിക സാഹചര്യം
ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ ഉണ്ടാകുകയെന്നത് ഏതൊരു ജീവനക്കാരൻ്റെയും അടിസ്ഥാന അവകാശമാണ്.
ആഡംബരപൂർണമായ സൗകര്യങ്ങളല്ല ജീവനക്കാർ ആവശ്യപ്പെടുന്നത്. മിനിമം സൗകര്യങ്ങളും വൃത്തിയുമുള്ള ശുചിമുറികളും പൊടിപടലങ്ങളില്ലാത്ത ഓഫീസും ആരോഗ്യ പൂർണമായ ചുറ്റുപാടുകളും മാത്രമാണ് ജീവനക്കാർ ആഗ്രഹിക്കുന്നത്. എന്നാൽ അതു പോലും ഉറപ്പു വരുത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടു.
ആഡംബരവും ധൂർത്തും മുഖമുദ്രയായ നവകേരളത്തിൻ്റെ ജീർണതയുടെ പ്രതീകമാണ് സെക്രട്ടേറിയറ്റിലെ പൊട്ടിപ്പൊളിഞ്ഞ ശുചി മുറികൾ . അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സമയബന്ധിതമായി കർമ്മപദ്ധതി നടപ്പിലാക്കണമെന്നും പരിക്കേറ്റ ഉദ്യോഗസ്ഥക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അസോസിയേഷൻ ജനറൽ സെക്രട്ടറി കെ പി പുരുഷോത്തമൻ , ട്രഷറർ കെ എം അനിൽ കുമാർ, വൈസ് പ്രസിഡൻ്റുമാരായ എ സുധീർ, ജെയിംസ് മാത്യു, ആർ രഞ്ജിഷ് കുമാർ , സെക്രട്ടറിമാരായ ജി ആർ ഗോവിന്ദ് , സി സി റൈസ്റ്റൺ പ്രകാശ്, സജീവ് പരിശവിള, സൂസൻ ഗോപി, എൻ സുരേഷ് , വി ഉമൈബ, ബാലു മഹേന്ദ്ര, ഷിബു ഇബ്രാഹിം, എൻ റീജ, ഗായത്രി,എം ജി രാജേഷ് തുടങ്ങിയവർ സംസാരിച്ചു.
Kerala
അധ്യാപക നിയമനങ്ങൾ പിൻവലിച്ച സർക്കുലർ, സർക്കാർ റദ്ദാക്കി
തിരുവനന്തപുരം: ഭിന്നശേഷി നിയമനങ്ങളുടെ പേരിൽ 2021 മുതലുള്ള സ്ഥിരഅധ്യാപക നിയമനങ്ങൾ പിൻവലിച്ച സർക്കുലർ റദ്ധാക്കിയ സർക്കാർ തീരുമാനം ശക്തമായ പ്രതിഷേധത്തെ തുടർന്നാണെന്ന് കെപിഎസ്ടിഎ സംസ്ഥാന കമ്മിറ്റി. ചർച്ചകൾ നടത്താതെ ഏകപക്ഷീയമായാണ് ഡിജിഇ സർക്കുലർ ഇറക്കിയത്. ആയിരക്കണക്കിന് അധ്യാപകരെ നേരിട്ട് ദ്രോഹിക്കുന്ന നടപടിയായിരുന്നു സർക്കുലറിലുണ്ടായിരുന്നതെന്ന് കെപിഎസ്ടിഎ ആരോപിച്ചു. നിയമനങ്ങൾ പിൻവലിച്ച കാലയളവിൽ അധ്യാപകരുടെ സേവന വേതന വ്യവസ്ഥകളോ മറ്റു സർവ്വീസ് ചട്ടങ്ങളോ പ്രതിപാതിക്കാതിരുന്നത് ഗുരുതര പിഴവും ജോലി സ്ഥിരത ഇല്ലാതാക്കലുമായിരുന്നു. കെപിഎസ്ടിഎ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രിതലത്തിൽ നേരിട്ടും 14 ജില്ലാ കേന്ദ്രങ്ങളിലും നടത്തിയ ശക്തമായ സമരമാണ് സർക്കാരിനെ കൊണ്ട് സർക്കുലർ റദ്ധാക്കാൻ വഴിവെച്ചത്. തുടർച്ചയായ വിവാദ ഉത്തരവുകളിലൂടെ പൊതുവിദ്യാഭ്യാസത്തിൻ്റെ ഗുണമേന്മയും വിശ്വാസ്യതയും തകർക്കുന്ന നടപടികളിൽ നിന്നും സർക്കാർ പിന്തിരിയണമെന്നും ഉത്തരവാദിത്വപ്പെട്ട സംഘടനകളുമായും വിദ്യാഭ്യാസ വിചക്ഷണരുമായും കൂടിയാലോചിച്ചു മാത്രമേ ഗുണകരമായ തീരുമാനങ്ങൾ സർക്കാർ കൈക്കൊളളാവുവെന്നും കെപിഎസ്ടിഎ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
പ്രസിഡൻ്റ് കെ. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ അരവിന്ദൻ, ട്രഷറർ വട്ടപ്പാറ അനിൽകുമാർ, ഭാരവാഹികളായ ഷാഹിദ റഹ്മാൻ, എൻ. രാജ്മോഹൻ , കെ. രമേശൻ, ബി. സുനിൽകുമാർ, ബി.ബിജു, അനിൽ വെഞ്ഞാറമൂട്, ടി.യു. സാദത്ത്, പി എസ് ഗിരീഷ് കുമാർ, സാജു ജോർജ്, പി വി ജ്യോതി, ബിജയചന്ദ്രൻ പിള്ള, ജി.കെ. ഗിരീഷ്, ജോൺ ബോസ്കോ, വർഗീസ് ആൻ്റണി, പി.എസ് മനോജ്, പി വിനോദ് കുമാർ, പി.എം നാസർ, എം.കെ. അരുണ തുടങ്ങിയവർ സംസാരിച്ചു.
Ernakulam
സംസ്ഥാനത്ത് സ്വർണവില താഴേക്ക്; പവന് 440 രൂപ കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് മൂന്നുദിവസത്തെ കുതിപ്പിനും ഒരുദിവസത്തെ വിശ്രമത്തിനും ശേഷം സ്വർണവില താഴേക്ക്. പവന് 440 രൂപയും ഗ്രാമിന് 55 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 57,840 രൂപയിലും പവന് 7,230 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 45 രൂപ കുറഞ്ഞ് 5,970 രൂപയിലെത്തി. മൂന്നുദിവസത്തിനിടെ 1,360 രൂപ വർധിച്ച ശേഷം വ്യാഴാഴ്‌ച മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയാണ് ഇന്ന് കുറഞ്ഞത്. തിങ്കളാഴ്ച പവന് 120 രൂപയും ചൊവ്വാഴ്‌ച 600 രൂപയും ബുധനാ ഴ്ച 640 രൂപയുമാണ് വർധിച്ചത്. കഴിഞ്ഞ ഒൻപതു ദിവസത്തിനിടെ രണ്ടായിരത്തിലേറെ രൂപയാണ് പവന് കൂടിയത്.
ഈ മാസത്തിൻ്റെ തുടക്കത്തിൽ 57,200 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. രണ്ടിന് 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വർണ വില എത്തി. പിന്നീട് ഉയർന്ന വിലയിൽ തുടർന്നുള്ള ദിവസങ്ങളിൽ ചാഞ്ചാട്ടമാണ് ദൃശ്യമായത്. എന്നാൽ കഴിഞ്ഞ ദിവസം മുതൽ വീണ്ടും വില ഉയരുകയായിരുന്നു. ഒക്ടോബർ 31ന് രേഖപ്പെടുത്തിയ 59,640 രൂപയാണ് കേരളത്തി ൽ പവൻ വിലയിലെ എക്കാലത്തെയും റെക്കോർഡ്.അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. വ്യാഴാഴ്ച ഔൺസിന് 2,724 ഡോളർ എന്ന ഒരുമാസത്തെ ഉയരത്തിലെത്തിയ രാജ്യാന്തരവില, ഇന്ന് 2,679 ഡോളറിലേക്ക് വരെ ഇടിഞ്ഞ ശേഷം ഇപ്പോൾ 2,686 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
സിറിയയിലെ ആഭ്യന്തരകലാപം, റഷ്യ – യു ക്രെയ്ൻ സംഘർഷം, ദക്ഷിണ കൊറിയയിലെ രാഷ്ട്രീയ പ്രതിസന്ധികൾ എന്നിവ മുൻനിർ ത്തിയാണ് അന്താരാഷ്ട്ര തലത്തിൽ സ്വർണവിലയിൽ വർധന ഉണ്ടായത്. അതേസമയം, വെള്ളിവിലയിലും ഇന്ന് ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് മൂന്നു രൂപ കുറഞ്ഞ് 98 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
Kerala
പ്രൊഫ. ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസ്; മുഖ്യസൂത്രധാരന് ജാമ്യം
കൊച്ചി: മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാന്‍ കോളേജില്‍ അധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസിലെ മുഖ്യസൂത്രധാരന്‍ എം കെ നാസറിന് ജാമ്യം.വിചാരണ കോടതി വിധിക്കെതിരെ പ്രതി നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് എം കെ നാസറിന്റെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി ജാമ്യം അനുവദിച്ചത്
പോപ്പുലര്‍ ഫ്രണ്ട് മുന്‍ ജില്ലാ ഭാരവാഹിയായിരുന്ന എംകെ നാസറിന് ജീവപര്യന്തം തടവാണ് വിചാരണ കോടതി വിധിച്ചിരുന്നത്. കേസില്‍ അറസ്റ്റിലായ നാസര്‍ ഒമ്ബതു വര്‍ഷമായി ജയിലിലാണ്
-
Kerala2 weeks ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 day ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News4 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured2 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News4 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News1 day ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
You must be logged in to post a comment Login