Connect with us
48 birthday
top banner (1)

Business

ഓൺലൈൻ സാധ്യതകൾ ‘എല്ലാം’ തേടി നീതു രാജശേഖരൻ

Avatar

Published

on

വിവരസാങ്കേതികവിദ്യയുടെ മികവ് എല്ലാ മേഖലകളിലും പടർന്നു പന്തലിക്കുന്ന വർത്തമാന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. നഗരപ്രദേശങ്ങളിൽ പൂർണ്ണമായും ഓൺലൈൻ സേവനങ്ങൾ എല്ലാ മേഖലകളെയും കയ്യടക്കിയിരിക്കുന്നു. നഗരങ്ങൾക്ക് പുറമെ ഗ്രാമപ്രദേശങ്ങളിലും ഓൺലൈൻ സേവനങ്ങൾ സജീവമാണ്. തങ്ങളുടെ ഇഷ്ട ദേവതകൾക്ക് ഓൺലൈനിലൂടെ വഴിപാടുകൾ ബുക്ക് ചെയ്യുന്നവരുടെ എണ്ണമിപ്പോൾ വർധിച്ചുവരികയാണ്. അത്തരം ഓൺലൈൻ വഴിപാട് ആപ്ലിക്കേഷൻ കളിൽ മുൻപന്തിയിലുള്ള ഒന്നാണ് ‘എല്ലാം’. ഈ എല്ലാം ഓൺലൈൻ ആപ്ലിക്കേഷന് നേതൃത്വം നൽകുന്നത് ഒരു വനിത സംരംഭകയാണ്. എറണാകുളം സ്വദേശിനിയായ യുവ വനിതാ സംരംഭകയുടെ നിശ്ചയദാർഢ്യത്തിലൂടെ ‘എല്ലാം’ മുന്നേറുമ്പോൾ എല്ലാവർക്കും അതൊരു മികച്ച മാതൃകയാണ്. 2020ൽ തോന്നിയ ചെറിയൊരു ആശയമാണ് ഇന്ന് പടർന്ന് പന്തലിച്ച് വലിയ ഒരു സംരംഭമായി മാറിയിരിക്കുന്നത്. നിലവിൽ കേരളത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ ഉൾപ്പെടെ നൂറോളം ക്ഷേത്രങ്ങൾ ഈ ആപ്ലിക്കേഷനിലുണ്ട്. ദിവസവും ആയിരക്കണക്കിന് ഭക്തരാണ് എല്ലാമിലൂടെ പൂജകൾ ബുക്ക് ചെയ്യുന്നത്. കേരളത്തിലെ മുഴുവൻ ജില്ലകളിലും പടർന്ന് കിടക്കുന്ന ക്ഷേത്രങ്ങളുടെ വിപുലമായ നെറ്റ്‌വർക്ക് ഈ ആപ്ലിക്കേഷനിലുണ്ട്. എറണാകുളത്തെ കടവന്ത്രയിലെ ഓഫീസിൽ ആപ്ലിക്കേഷന്റെ പ്രവർത്തനങ്ങൾക്കും ഏകോപനങ്ങൾക്കും നേതൃത്വം നൽകുന്നത് നീതു തന്നെയാണ്. കോളേജ് കാലഘട്ടം മുതൽക്കേ സ്വന്തമായി എന്തെങ്കിലും സംരംഭം തുടങ്ങണമെന്ന ആഗ്രഹം അവർക്കുണ്ടായിരുന്നു. എൻജിനീയറിങ് ബിരുദത്തിന് തന്റെ ആഗ്രഹത്തിന് പിന്നാലെ നിലകൊണ്ടതിന്റെ ഫലമാണ് എല്ലാമിന്റെ വളർച്ചയെന്ന് പലരും അഭിപ്രായപ്പെടുന്നു.

ചെറുകിട സംരംഭകർക്കൊരിടം

Advertisement
inner ad

എല്ലാം തുടങ്ങുമ്പോൾ ക്ഷേത്രങ്ങളിലെ പൂജ ബുക്ക് ചെയ്യുന്നതിന് ഉള്ള ഒരു ഓൺലൈൻ ആപ്ലിക്കേഷൻ എന്നതിനപ്പുറം നീതുവിന് ഒട്ടേറെ ആശയങ്ങൾ ഉണ്ടായിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു ചെറുകിട വനിതാ സംരംഭകർക്ക് അവരുടെ അഭിരുചികളും സംരംഭങ്ങളും പ്രദർശിപ്പിക്കുവാൻ ഒരിടം ഒരുക്കുകയെന്നത്. ആപ്ലിക്കേഷൻ ആരംഭിച്ച് മൂന്നുവർഷം പിന്നിടുമ്പോൾ അത്തരത്തിൽ ഒരു മുന്നേറ്റം കൂടി എല്ലാം നടത്തിയിട്ടുണ്ട്. വീടുകളിലും മറ്റും സ്ത്രീകൾ തയ്യാറാക്കുന്ന ഉൽപ്പന്നങ്ങളും എല്ലാമിലൂടെ വിപണിയിൽ എത്തുന്നു. അച്ചാറുകൾ, പപ്പടം, കരകൗശല വസ്തുക്കൾ തുടങ്ങിയവ എല്ലാമിൻ ലഭ്യമാണ്. സ്ത്രീകൾക്ക് അവരുടെ ഉത്പന്നങ്ങൾ വിൽക്കുന്നതിന് വഴിയൊരുക്കുക എന്നതിനേക്കാൾ ഉപരി അവരുടെ ആത്മധൈര്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യവും നീതുവിനുണ്ട്. ആപ്ലിക്കേഷനിൽ ഉൾപ്പെട്ട വനിതാ സംരംഭകർക്ക് എല്ലാമിനെ പറ്റി മികച്ച അഭിപ്രായമാണ്.

പാർക്കിങിനെ കൂടുതൽ സ്മാർട്ടാക്കി

Advertisement
inner ad

പാർക്കിങ് സൗകര്യങ്ങൾ കൂടുതൽ ഡിജിറ്റൽ ആക്കി മാറ്റുവാനും നീതു രാജശേഖരൻ നേതൃത്വം നൽകുന്ന എല്ലാമിന് കഴിഞ്ഞിട്ടുണ്ട്. കേരളത്തിൽ ആദ്യമായി ഒരു നഗരത്തിൽ പാർക്കിങ് സംവിധാനം ഓൺലൈൻ ആക്കിയത് എല്ലാമാണ്. പ്രധാനമായും കൊച്ചി മെട്രോയുടെ വിവിധ സ്റ്റേഷനുകളിലാണ് ഓൺലൈൻ പാർക്കിങ് സംവിധാനം ഇവർ ഉറപ്പുവരുത്തുന്നത്. മെട്രോയ്ക്ക് പുറമേ തിരക്കുള്ള നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലും സ്വകാര്യ വ്യക്തികളുമായി ചേർന്ന് ഓൺലൈൻ പാർക്കിങ് സംവിധാനം ഉറപ്പ് വരുത്തുന്നുണ്ട്. വീട്ടിൽനിന്ന് ഇറങ്ങുന്നതിന് മുമ്പ് തന്നെ വാഹനം പാർക്ക് ചെയ്യുന്നതിനുള്ള ഇടം അനായാസം ഈ ആപ്ലിക്കേഷനിലൂടെ ബുക്ക് ചെയ്യാൻ ആകുന്നുവെന്നത് സവിശേഷതയാണ്. കൊച്ചി നഗരം കേന്ദ്രീകരിച്ചാണ് ആപ്ലിക്കേഷന്റെ പ്രവർത്തനം പ്രധാനമായും നടക്കുന്നത്. സുരക്ഷിതവും സൗകര്യപ്രദവുമായ പാർക്കിങ് തങ്ങൾ ഉറപ്പുവരുത്താറുണ്ടെന്ന് നീതു രാജശേഖരൻ പറയുന്നു.

Advertisement
inner ad

Business

ഭാവിബാങ്കിംഗിന്റെ നിര്‍മിത പ്രപഞ്ചമൊരുക്കി ഫെഡറല്‍ ബാങ്ക്

Published

on

തിരുവനന്തപുരം: നൂതന സംവിധാനങ്ങളുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു ബാങ്ക് ശാഖ. ശാഖകളിലെ ടോക്കണ്‍ രീതിയോ നീണ്ടനിരകളോ കടലാസ് കൈമാറ്റമോ ഇല്ലാതെ, തീര്‍ത്തും സുഗമമായ തരത്തില്‍ ലഭിക്കുന്ന ബാങ്കിങ് സേവനങ്ങള്‍. തോന്നയ്ക്കല്‍ ബയോ 360 ലൈഫ് സയന്‍സ് പാര്‍ക്കില്‍ നടന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയില്‍ ഫെഡറല്‍ ബാങ്ക് ഒരുക്കിയ പ്രദര്‍ശന സ്റ്റാളിലാണ് ഭാവിയില്‍ വരാനിരിക്കുന്ന ബാങ്കിംഗിന്റെ മാതൃക അവതരിപ്പിച്ചത്. ബാങ്കിംഗ് കൂടാതെ നിത്യജീവിതത്തില്‍ ആവശ്യം വരുന്ന അനവധി സേവനങ്ങളുടെ നൂതനമായ മാതൃകകളും സന്ദര്‍ശകര്‍ അദ്ഭുതത്തോടെയാണ് സ്വീകരിച്ചത്. ബാങ്കിങ് മേഖലയിലെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ ഒരു പരിച്ഛേദം തന്നെയാണ് ഫെഡറല്‍ ബാങ്ക് ഒരുക്കിയ പവലിയനില്‍ ഉണ്ടായിരുന്നത് എന്ന് പറയാം.
ഓഗ്മെന്റഡ് റിയാലിറ്റിയുടെ സഹായത്തോടെ അവതരിപ്പിച്ച പ്രവര്‍ത്തനങ്ങള്‍ കാണാനും പരിചയപ്പെടാനും സ്റ്റാളിലേക്ക് നിരവധി ആളുകളാണ് ഒഴുകിയെത്തിയത്. ബാങ്ക് നല്‍കുന്ന മുഴുവന്‍ ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും വിശദവിവരങ്ങളും സ്റ്റാളില്‍ ലഭ്യമാക്കിയിരുന്നു. ബാങ്കിന്റെ ചാറ്റ്‌ബോട്ടായ ഫെഡ്ഡിയുടെ ഓഗ്മെന്റഡ് റിയാലിറ്റി അവതാറിനൊപ്പം സെല്‍ഫിയെടുക്കാന്‍ കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവരും കൗതുകത്തോടെ ക്യൂ നിന്നു.
ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴില്‍ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും അമ്യൂസിയം ആര്‍ട് സയന്‍സും ചേര്‍ന്നാണ് ഫെസ്റ്റിവല്‍ നടത്തിയത്. ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവെല്ലില്‍ ബാങ്കിങ് മേഖലയിലുള്ള ഒരേയൊരു പ്രാതിനിധ്യവും ഫെഡറല്‍ ബാങ്കിന്റേതാണ്.

Continue Reading

Business

സിജിഎച്ച് എര്‍ത്തിന്റെ പുതിയ റിസോര്‍ട്ട് പോണ്ടിച്ചേരിയില്‍

Published

on

കോഴിക്കോട്: 1790 കളില്‍ നിര്‍മിതമായ സിജിഎച്ച് എര്‍ത്തിന്റെ പുതിയ റിസോര്‍ട്ട് സിജിഎച്ച് എര്‍ത്ത് റെസിഡന്‍സ് ഡി ഇവേച്ചെ പോണ്ടിച്ചേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. പഴയ ഫ്രഞ്ച് കാലഘട്ടത്തിലേക്കുള്ള ഒരു അനുസ്മരണം കൂടിയാണ് പരമ്പരാഗതമായ രീതിയില്‍ നിര്‍മിതമായ റിസോര്‍ട്ട്. ശാന്തമായ പാതകള്‍, അതിശയകരമായ ബോട്ടിക്കുകള്‍, വിചിത്രമായ സ്റ്റോറുകള്‍, ആകര്‍ഷകമായ ഭക്ഷണശാലകള്‍ എന്നിവ റിസോര്‍ട്ടിലുണ്ട്. 4 പേര്‍ക്ക് 50000 രൂപയിലും 6 ആളുകള്‍ക്ക് 65000 രൂപയിലും ആരംഭിക്കുന്ന 3 കിടപ്പുമുറികളുള്ള റെസിഡന്‍സ് ഡി ഇവേച്ചെയില്‍ ബുക്കിങ്ങുകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് സിജിഎച്ച് എര്‍ത്ത് പ്രൊഡക്റ്റ് ഡെവലപ്‌മെന്റ് ആന്റ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് മൃദുല ജോസ് പറഞ്ഞു.
200 വര്‍ഷം പഴക്കമുള്ള വീടിനുള്ളിലേക്ക് ചുവടുവെക്കുമ്പോള്‍, വെള്ള പൂശിയ ചുവരുകള്‍, കൊളോണിയല്‍ കൃപയുടെ നവീകരിച്ച ഇന്റീരിയറുമായി ചേര്‍ന്ന് കാലഘട്ടത്തിലെ ഫര്‍ണിച്ചറുകളുടെ ഒരു അതിയാഥാര്‍ത്ഥ പശ്ചാത്തലം സൃഷ്ടിക്കുന്നു. കലാസൃഷ്ടികള്‍ ലിവിംഗ്, ഡൈനിംഗ് ഏരിയകളുടെ ചുവരുകള്‍ അലങ്കരിക്കുന്നു. മനോഹരമായ നീല ഗോവണി മറ്റ് മുറികളിലേക്ക് കയറുന്നു. രണ്ട് വിശാലമായ കിടപ്പുമുറികള്‍ക്കൊപ്പം സ്വകാര്യ ബാല്‍ക്കണിയും മനോഹരമായ സ്വകാര്യ ടെറസുമുണ്ട്.

Continue Reading

Business

സൗത്ത് ഇന്ത്യന്‍ ബാങ്കിന് മികച്ച ടെക്‌നോളജി ബാങ്ക് പുരസ്കാരം

Published

on

സൗത്ത് ഇന്ത്യൻ ബാങ്ക് എംഡിയും സിഇഒയുമായ പി. ആർ. ശേഷാദ്രി റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ ടി. രബി ശങ്കറിൽ നിന്നും അവാർഡ് ഏറ്റുവാങ്ങുന്നു. ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥർ സമീപം.

ഈ വര്‍ഷം സ്വന്തമാക്കിയത് 6 ഐബിഎ പുരസ്‌കാരങ്ങള്‍

Advertisement
inner ad

കൊച്ചി: ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്റെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ടെക്‌നോളജി ബാങ്ക് അംഗീകാരം സൗത്ത് ഇന്ത്യന്‍ ബാങ്കിന് (എസ്‌ഐബി) ലഭിച്ചു. 19ാമത് ഐബിഎ വാര്‍ഷിക ബാങ്കിങ് ടെക്‌നോളജി കോണ്‍ഫറന്‍സ്, എക്‌സ്പോ & സൈറ്റേഷനില്‍ ഇതുള്‍പ്പെടെ ആറ് പുരസ്‌കാര ങ്ങളാണ് എസ്‌ഐബി സ്വന്തമാക്കിയത്. മുംബൈയില്‍ നടന്ന ചടങ്ങില്‍ റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ ടി. രബി ശങ്കറില്‍ നിന്നും സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ പി.ആര്‍. ശേഷാദ്രി പുരസ്‌കാരങ്ങള്‍ സ്വീകരിച്ചു. എസ്‌ഐബി ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. ടെക്‌നോളജി, ടെക്ക് ടാലന്റ് & ഓര്‍ഗനൈസേഷന്‍, ഐടി റിസ്‌ക് & മാനേജ്‌മെന്റ് എന്നീ മൂന്ന് വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനവും, ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും, ഡിജിറ്റല്‍ സെയില്‍സ്, പേമെന്റ് & എന്‍ഗേജ്‌മെന്റ്, ഫിന്‍ടെക്ക് & ഡിപിഐ അഡോപ്ഷന്‍ എന്നീ വിഭാഗങ്ങളില്‍ പ്രത്യേക പരാമര്‍ശവും നേടി.

“ഐബിഎ ബാങ്കിംഗ് ടെക്നോളജി കോണ്‍ഫറന്‍സ്, എക്സ്പോ & സൈറ്റേഷനില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് തുടര്‍ച്ചയായി ലഭിക്കുന്ന പുരസ്‌കാരങ്ങള്‍ ഉപഭോക്താക്കളുടെ വൈവിധ്യമാര്‍ന്ന ബാങ്കിങ് ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ഞങ്ങളുടെ ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കുമുള്ള അംഗീകാരമാണ്. ഈ പുരസ്‌കാരങ്ങള്‍ ഞങ്ങള്‍ക്ക് പ്രചോദനവും സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തനക്ഷമ മെച്ചപ്പെടുത്തുന്നതിനുള്ള പ്രോത്സാഹനവുമാണ്,” പി.ആര്‍. ശേഷാദ്രി പറഞ്ഞു. ബോംബെ ഐഐടിയിലെ പ്രൊഫസര്‍ എമിരറ്റസ്, ഡോ. ദീപക് ബി. പതക് ആയിരുന്നു പുരസ്‌കാര നിര്‍ണയ സമിതി അധ്യക്ഷന്‍. ഐബിഎ ചെയര്‍മാനും പിഎന്‍ബി മേധാവിയുമായ എ.കെ. ഗോയല്‍, ഐബിഎ ചീഫ് എക്‌സിക്യൂട്ടീവ് സുനില്‍ മേത്ത തുടങ്ങി ബാങ്കിങ് രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

Advertisement
inner ad
Continue Reading

Featured