Education
നീറ്റ് യൂജി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ആദ്യ 10 റാങ്കിൽ നാലും തമിഴ്നാട് സ്വദേശികൾക്ക്

ന്യൂഡൽഹി: നീറ്റ് യൂജി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. തമിഴ്നാട് സ്വദേശി എൻ. പ്രഭാഞ്ജൻ, ആന്ധ്രാ സ്വദേശി ബോറ വരുൺ ചക്രവർത്തി എന്നിവർ ഒന്നാം റാങ്ക് നേടി. 720 മാർക്കു നേടിയാണ് ഇരുവരും ആദ്യ റാങ്ക് പങ്കിട്ടത്. തമിഴ്നാട് സ്വദേശിയായ കൗസ്തവ് ബാവുരി മൂന്നാം റാങ്ക് സ്വന്തമാക്കി. 23–ാം റാങ്ക് നേടിയ മലയാളിയായ ആർ.എസ്. ആര്യയാണ് കേരളത്തിൽ ഒന്നാമതെത്തിയത്. ആര്യയ്ക്ക് 711 മാർക്കാണ്. ദേശീയതലത്തിൽ പെൺകുട്ടികളിൽ മൂന്നാം സ്ഥാനവും ആര്യയ്ക്കുണ്ട്. ആദ്യ 50 റാങ്ക് നേടിയവരിൽ 40 പേരും ആൺകുട്ടികളാണ്. ആദ്യ 10 റാങ്ക് ജേതാക്കളിൽ 4 പേർ തമിഴ്നാട് സ്വദേശികൾ. പരീക്ഷയെഴുതിയ 133450 മലയാളികളിൽ 75362 പേർ യോഗ്യത നേടി.
Education
നാക് എ പ്ലസ് പ്ലസ് അംഗീകാരം: നേട്ടത്തിന്റെ നെറുകയിൽ ദേവമാതാ

കുറവിലങ്ങാട്:ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുടെ പ്രവത്തനമികവും ഗുണമേന്മയും വിലയിരുത്തുന്നതിനും അക്രഡിറ്റേഷൻ നൽകുന്നതിനുമായി; യു. ജി. സി. യുടെ കീഴിൽ പ്രവർത്തിക്കുന്ന നാകിന്റെ (NAAC) മൂല്യനിണ്ണയത്തിൽ പരമോന്നത ഗ്രേഡായ എ പ്സസ് പ്ലസ് കുറവിലങ്ങാട് ദേവമാതാ കോളേജിന് ലഭിച്ചു. 3.67 ഗ്രേഡ് പോയിന്റോടെയാണ് ഉജ്ജ്വലമായ ഈ നേട്ടത്തിന് ദേവമാതാ അർഹമായത്. ഇതോടെ കോട്ടയം ജില്ലയിലെ ഏറ്റവും ഉയർന്ന ഗ്രേഡ് പോയിന്റ് നേടിയ കോളേജായി ദേവമാതാ മാറി. കേന്ദ്രഗവൺമെന്റ് ഏജൻസിയായ നാക് ഏഴു മാനദണ്ഡങ്ങളെ മുൻനിർത്തിയാണ് കോളേജുകളുടെ പ്രവർത്തനമികവ് കണക്കാക്കുന്നത്. അവയിൽ സുപ്രധാനമായ പല മേഖലകളിലും വളരെ ഉയർന്ന സ്കോർ നേടുവാൻ ദേവമാതായ്ക്കു കഴിഞ്ഞു. പാഠ്യപദ്ധതിയുടെ ആസൂത്രണത്തിനും വിനിമയത്തിനും മുഴുവൻ മാർക്കും ലഭിച്ചു. ഗവേണൻസ് ലീഡർഷിപ്പ് ആന്റ് മാനേജ്മെന്റിന് വളരെ ഉയർന്ന മാർക്കാണ് ലഭിച്ചത്. കോളേജ് മാനേജ്മെന്റും സ്ഥാപനാധികാരികളും പുലർത്തുന്ന ദീർഘവീക്ഷണത്തിന്റെയും ആസൂത്രണത്തിന്റെയും ഫലമാണിതെന്ന് വിലയിരുത്തലുണ്ടായി. സാമൂഹിക നന്മ ലക്ഷ്യമാക്കി ദേവമാതാകോളേജ് ആവിഷ്കരിച്ച് നടപ്പാക്കിയ ക്ഷേമപ്രവർത്തനങ്ങൾ നാക് ടീമിന്റെ മുക്തകണ്ഠപ്രശംസ നേടി. അധ്യാപകരുടെ മികവ്, കോളേജ് നടപ്പാക്കിവരുന്ന അനന്യമായ കർമ്മപദ്ധതികൾ, ഗ്രാമവികസനത്തിനും സ്ത്രീശാക്തീകരണത്തിനും നൽകുന്ന ഊന്നൽ, സ്റ്റുഡന്റ് സപ്പോർട്ട് ആന്റ് പ്രോഗ്രഷൻ എന്നിവയ്ക്ക് ഉയർന്ന മാർക്ക് ലഭിച്ചു. പൂർവ്വവിദ്യാർത്ഥികളും രക്ഷിതാക്കളുമായി നാക് ടീം നടത്തിയ അഭിമുഖസംഭാഷണം ഏറെ ശ്രദ്ധേയമായിരുന്നു. ദേവമാതായുടെ പൂർവ്വവിദ്യാർത്ഥികളായ തോമസ് ചാഴികാടൻ എം. പി., ടി. ആർ. രാമചന്ദ്രൻ (റിട്ട. ജസ്റ്റിസ്, കേരള ഹൈകോർട്ട് ), അഡ്വ. പി. എം. മാത്യു എക്സ് എം. എൽ. എ., ഡോ. ജോസഫ് എ. പാറ്റാനി, ഡോ. എം. സി. ജെ. പ്രകാശ്, ഡോ. സി. റ്റി. എബ്രാഹം, ഡോ. ജോസഫ് തോമസ് തുടങ്ങിയ നിരവധി പ്രമുഖർ പങ്കെടുത്ത പൂർവ്വവിദ്യാർത്ഥി സമ്മേളനം നാക് ടീമിന്റെ സവിശേഷ പ്രശംസ നേടി. വിദ്യാർത്ഥികളുടെ സജീവമായ പങ്കാളിത്തവും ഇടപെടലുകളും, വിവിധങ്ങളായ എക്സിബിഷനുകൾ, എൻ. സി. സി. യുടെ ഗാർഡ് ഓഫ് ഹോണർ, അഡ്വഞ്ചർ സ്പോർട്സ് പ്രകടനങ്ങൾ, യോഗാ ഡെമോൺസ്ട്രേഷൻ, കലാപരിപാടികൾ തുടങ്ങിയവ നാക് സന്ദർശനവേളയിൽ സജ്ജീകരിച്ചിരുന്നു. കോളേജ് മാനേജർ ആർച്ച് പ്രീസ്റ്റ് വെരി. റവ. ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ, കോളേജ് പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, വൈസ് പ്രിൻസിപ്പൽ ഫാ. ഡിനോയി മാത്യു കവളമ്മാക്കൽ, ഐ. ക്യു. എ. സി. കോ-ഓർഡിനേറ്റർ ഡോ. അനീഷ് തോമസ്, ജോയിന്റ് കോ- ഓർഡിനേറ്റർ ഡോ. ടീന സെബാസ്റ്റ്യൻ, നാക് സ്റ്റിയറിംഗ് കമ്മറ്റി ചെയർമാൻ ഡോ. സജി അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും ചേർന്നുനടത്തിയ ചിട്ടയായ പ്രവർത്തനങ്ങളാണ് ദേവമാതായെ ഈ മികവിലേക്കെത്തിച്ചത്. വജ്രജൂബിലിയുടെ നിറവിൽ നിൽക്കുന്ന ദേവമാതായുടെ അക്കാദമികമുന്നേറ്റങ്ങൾക്കും സാമൂഹിക ഇടപെടലുകൾക്കും ഈ അംഗീകാരം ഊർജ്ജമേകും.
Education
വർഷം 100 പേർക്ക് ജോലി; അസാപ് കേരളയും ജർമൻ കമ്പനി ഡിസ്പേസും കരാർ ഒപ്പുവച്ചു

ഡിസ്പേസ് ഇന്ത്യയിലെ ആദ്യ ഒഫീസ് കഴക്കൂട്ടം കിൻഫ്ര പാർക്കിൽ തുറന്നു
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരളയുടെ പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്രമുഖ ജർമൻ കമ്പനി ഡിസ്പേസിൽ ജോലി ഉറപ്പ്. കഴക്കൂട്ടം കിൻഫ്ര പാർക്കിൽ പുതുതായി പ്രവർത്തനം ആരംഭിച്ച മെക്കട്രോണിക്സ് രംഗത്തെ ആഗോള പ്രശസ്തരായ ഡിസ്പേസുമായി അസാപ് കേരള ഇതുസംബന്ധിച്ച കരാർ ഒപ്പുവച്ചു. ഡിസ്പേസിന്റെ ഇന്ത്യയിലെ ആദ്യ പ്രവർത്തന കേന്ദ്രമാണ് കേരളത്തിലേത്.
ഡിസ്പേസിന് ആവശ്യമായ തൊഴിൽ നൈപുണ്യമുള്ള ഉദ്യോഗാർത്ഥികളെ അസാപ് കേരള നൽകും. പ്രത്യേക നൈപുണ്യ പരിശീലനവും നൽകും. അസാപിന്റെ നൈപുണ്യ കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയവർക്കും അല്ലാത്തവർക്കും ഈ പുതിയ അവസരം പ്രയോജനപ്പെടും. വ്യവസായ കേന്ദ്രീകൃതമായ നൈപുണ്യ കോഴ്സുകൾ രൂപകൽപ്പന ചെയ്യുന്നതിനും പരിശീലനം നൽകുന്നതിനും അസാപ് കേരളയുമായി ഡിസ്പേസ് ധാരണയിലെത്തിയിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിതാ റോയ് ഐ എ എസ്സിന്റെ ഓഫീസില്‍ നടന്ന ചടങ്ങില്‍ അസാപ് കേരള ചെയര്‍പേഴ്‌സണും എംഡിയുമായ ഡോ. ഉഷ ടൈറ്റസും ഡിസ്പേസ് എം.ഡി ഫ്രാന്‍ക്ലിന്‍ ജോര്‍ജും കരാറില്‍ ഒപ്പുവെച്ചു.
“ഉന്നത വിദ്യാഭ്യാസത്തിന് സർക്കാർ നൽകുന്ന പിന്തുണയും നൈപുണ്യ വികസന രംഗത്തെ മികവും മികച്ച പ്രതിഭകളുടെ ലഭ്യതയുമാണ് കേരളത്തിലേക്ക് വിദേശ കമ്പനികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളെന്ന്” ഇഷിത റോയ് പറഞ്ഞു. “നിരവധി വിദേശ കമ്പനികൾ താൽപര്യം പ്രകടിപ്പിച്ച് മുന്നോട്ടു വന്നിട്ടുണ്ട്. ഡിസ്പേസുമായുള്ള അസാപിന്റെ പങ്കാളിത്തം കേരളത്തിലെ യുവജനങ്ങൾക്ക് പുതിയ തൊഴിലവസരങ്ങൾ തുറന്നിടുമെന്നും” അവർ കൂട്ടിച്ചേർത്തു.
ടെക്നിക്കൽ എജുക്കേഷൻ ഡയറക്ടർ ഡോ. രാജശ്രീ, എപിജെ അബ്ദുല്‍ കലാം ടെക്നോളജിക്കല്‍ യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ. എ പ്രവീണ്‍, ഡിസ്പേസ് വൈസ് പ്രസിഡന്റ് എല്‍മര്‍ ഷ്മിത്സ്, അസാപ് കേരള പ്ലേസ്‌മെന്റ് വിഭാഗം മേധാവി ലൈജു ഐ.പി നായര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ ബാസില്‍ അമാനുള്ള, പ്രോഗ്രാം മാനേജര്‍ കെ.ശങ്കരന്‍ എന്നിവര്‍ പങ്കെടുത്തു.
Business
ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ സ്കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു

കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ സി എസ് ആർ പദ്ധതിയുടെ ഭാഗമായി, സ്ഥാപകനായ കെ പി ഹോര്‍മിസിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള ഹോര്‍മിസ് മെമോറിയല്‍ ഫൗണ്ടേഷന്‍ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
എംബിബിഎസ്, എന്‍ജിനീയറിംഗ്, ബിഎസ് സി നഴ്സിംഗ്, എംബിഎ എന്നിവ കൂടാതെ കാർഷിക സർവകലാശാല നടത്തുന്ന ബിഎസ് സി അഗ്രികള്‍ചര്‍, ബിഎസ് സി (ഓണേഴ്സ്) കോ-ഓപറേഷന്‍ & ബാങ്കിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളർഷിപ്പിനായി അപേക്ഷിക്കാവുന്നതാണ്. സര്‍ക്കാര്‍, എയ്ഡഡ്, സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ / ഓട്ടോണമസ് കോളേജുകളിൽ 2023 -2024 വര്‍ഷം മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നേടിയവരായിരിക്കണം അപേക്ഷിക്കേണ്ടത്. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം മൂന്നുലക്ഷം രൂപയില്‍ കവിയാൻ പാടുള്ളതല്ല. സേവനത്തിലിരിക്കെ മരിച്ച ജവാന്മാരുടെ ആശ്രിതര്‍ക്ക് വാർഷിക വരുമാന വ്യവസ്ഥ ബാധകമല്ല.
അറിവിനോടുള്ള ബാങ്കിന്റെ പ്രതിബദ്ധതയും തൊഴിലധിഷ്ഠിത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും സാമ്പത്തികമായി പ്രയാസപ്പെടുന്ന വിഭാഗത്തിന് സഹായകരമാവുന്നുണ്ട്. വിദ്യാർത്ഥികളെ തങ്ങളുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ പ്രാപ്തരാക്കുക മാത്രമല്ല അനുയോജ്യമായ തൊഴിലിന് അർഹരാക്കുക കൂടിയാണ് ഞങ്ങളുടെ ലക്ഷ്യം. ബാങ്കിന്റെ ചീഫ് ഹ്യുമൻ റിസോഴ്‌സ് ഓഫീസർ അജിത് കുമാർ കെ കെ പറഞ്ഞു.
കേരളം, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ സ്ഥിരതാമസക്കാരായ വിദ്യാര്‍ഥികള്‍ക്കാണ് സ്കോളർഷിപ്പ് ലഭ്യമാക്കിയിട്ടുള്ളത്. തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ ഫീസും മറ്റ് വിദ്യാഭ്യാസ ചെലവുകളും ഉള്‍പ്പെടെ പ്രതിവര്‍ഷം പരമാവധി ഒരു ലക്ഷം രൂപ വരെ സ്കോളര്‍ഷിപ്പായി ലഭിക്കുന്നതാണ്. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഓരോ കോഴ്സിലും ഒരു സ്കോളര്‍ഷിപ്പ് മാറ്റിവച്ചിട്ടുണ്ട്. പ്രസ്തുത അപേക്ഷകര്‍ ഡിഎംഒ റാങ്കില്‍ കുറയാത്ത മെഡിക്കല്‍ ഓഫീസറുടെയോ ബാങ്ക് അംഗീകരിച്ച മെഡിക്കല്‍ ഓഫീസറുടെയോ സാക്ഷ്യപത്രം തെളിവായി നൽകേണ്ടതാണ്. ഭിന്നശേഷിക്കാരായ അപേക്ഷകരുടെ അഭാവത്തില്‍ സ്കോളർഷിപ്പ് പൊതുവിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതായിരിക്കും.
സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ട അവസാന തീയതി 2023 ഡിസംബര്‍ 17. അപേക്ഷാ ഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും സന്ദർശിക്കുക:
https://scholarships.federalbank.co.in:6443/fedschlrshipportal
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala4 weeks ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login