NEET(UG)2021 പരീക്ഷകൾ സെപ്റ്റംബർ 12ന് നടക്കും, അഡ്വ.വൈ.എ. റഹീം.

യു.എ.ഇയിലുടനീളമുള്ള ഇന്ത്യൻ സ്കൂളുകളിൽ പഠിക്കുന്ന എല്ലാ ഇന്ത്യൻ വിദ്യാർത്ഥികളുടെയും വിവരങ്ങൾ ശേഖരിക്കുന്ന പ്രക്രിയ ദുബായ് കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ ആരംഭിച്ചുതായി ഷാർജ ഇൻകാസ് പ്രസിഡന്റ് അഡ്വ.വൈ.എ.റഹീം അറിയിച്ചു. 
NEET(UG) – 2021 പരീക്ഷ നടത്തുന്നതിന് വിദേശ കേന്ദ്രങ്ങളിലൊന്നായി ദുബായിയെ (യുഎഇ) കേന്ദ്രസർക്കാർ നേർത്തെ തെരഞ്ഞെടുത്തിരുന്നു. 
ഇതിന്റെ ഭാഗമായി യു.എ.ഇയിലുടനീളമുള്ള ഇന്ത്യൻ സ്കൂളുകളിൽ പഠിക്കുന്ന എല്ലാ ഇന്ത്യൻ വിദ്യാർത്ഥികളുടെയും വിവരങ്ങൾ ശേഖരിക്കുന്ന പ്രക്രിയയിലാണ് കോൺസുലേറ്റ്.  കൂടാതെ NEET-2021 പരീക്ഷയ്ക്ക് ഹാജരാകാൻ തയ്യാറുള്ളവരും, പരീക്ഷയെഴുതാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികളും താഴെക്കാണുന്ന ലിങ്കിൽ അവരുടെ ഡാറ്റ ദയവായി പൂരിപ്പിക്കാൻ അദ്ദേഹം അഭ്യർത്ഥിച്ചു: 
https://form.jotform.com/212051411592040
National Eligibility Cum Entrance Test (NEET UG) പരീക്ഷകൾ 2021 സെപ്റ്റംബർ 12 ന് നടക്കും എന്നും, വിദ്യാർത്ഥികൾ വേണ്ട തയ്യാറെടുപ്പുകൾ സ്വീകരണം എന്നും ഷാർജ ഇൻകാസ് പ്രസിഡന്റ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്റുമായ അഡ്വ.വൈ.എ.റഹീം പത്രക്കുറിപ്പിലൂടെ അറിയിച്ചു.Attachments area

Related posts

Leave a Comment