Connect with us
48 birthday
top banner (1)

National

നീറ്റ് പരീക്ഷാ വിവാദം: പ്രതിപക്ഷ പ്രതിഷേധം; സഭ ഇന്നത്തേക്ക് പിരിഞ്ഞു

Avatar

Published

on

ന്യൂഡൽഹി: നീറ്റ് പരീക്ഷാ വിവാദം ഉയർത്തിയുള്ള പ്രതിപക്ഷ പ്രതിഷേധത്തിനും സഭാ സ്‌തംഭനത്തിനും ഒടുവിൽ ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. ലോക്സഭയിൽ സഭാ നടപടികൾ നിർത്തി വെച്ച് വിഷയം ചർച്ച ചെയ്യണമെന്ന കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രതിപക്ഷ കക്ഷികളുടെ ആവശ്യത്തിൽ സഭ സ്തംഭിക്കുകയും ഉച്ചയ്ക്ക് 12 മണി വരെ സഭ നടപടികൾ നിർത്തിവെക്കുകയും ചെയ്തിരുന്നു. പിന്നീട് 12 മണിക്ക് സഭ പുനരാരംഭിച്ചതിന് ശേഷമാണ് ഇന്നത്തേക്ക് പിരിഞ്ഞതായും തിങ്കളാഴ്ച്ച വീണ്ടും സഭ കൂടുമെന്നും സ്പീക്കറുടെ അറിയിപ്പുണ്ടായത്.

നീറ്റ് വിഷയം ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിൽ സ്പീക്കർ അനുകൂല സമീപനം സ്വീകരിച്ചിരുന്നില്ല. രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ച നടക്കേണ്ടതിനാൽ വിഷയം ഇന്ന് ചർച്ച ചെയ്യാനാവില്ലെന്നാണ് സ്പീക്കർ ഓം ബിർള ലോക്സഭയിൽ അറിയിച്ചത്. പ്രതിപക്ഷം സ്പീക്കറുടെ ഈ നിർദേശം അംഗീകരിക്കാൻ തയ്യാറാവാത്തതോടെ ബഹളത്തെ തുടർന്ന് ലോക്സഭ താത്കാലികമായി നിർത്തിവെച്ചു. സുപ്രിയ സുലെയാണ് ലോക്സഭയിൽ വിഷയം ആദ്യം ഉന്നയിച്ചത്. ശേഷം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രതികരണം നടത്തി. രാജ്യത്തെ യുവാക്കളുടെ ഭാവിയെ ബാധിക്കുന്ന പ്രശ്നത്തിന് അടിയന്തര പ്രാധാന്യം നൽകണമെന്നായിരുന്നു രാഹുലിന്റെ ആവശ്യം. പ്രസംഗത്തിനിടയിൽ രാഹുലിന്റെ മൈക്ക് സ്പീക്കർ ഓഫ് ചെയ്തതും പ്രതിഷേധത്തിന് ഇടയാക്കി. വരും ദിവസങ്ങളിലും പാർലമെന്റിലും പുറത്തും പ്രതിഷേധം കൂടുതൽ ശക്തമാകുവാനാണ് സാധ്യത.

Advertisement
inner ad

National

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്: പോളിങ് ആരംഭിച്ചു

Published

on

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് ആരംഭിച്ചു. നിലവിലെ കണക്കനുസരിച്ച് ഡല്‍ഹിയില്‍ 1.56 കോടി വോട്ടര്‍മാരാണുള്ളത്. ഇതില്‍ 83.76 ലക്ഷം പുരുഷന്മാരും 72.36 ലക്ഷം സ്ത്രീകളും ആണ്. ഇതിന് പുറമെ 1267 ട്രാന്‍സ്‌ജെന്‍ഡര്‍മാരും വോട്ട് രേഖപ്പെടുത്താന്‍ യോഗ്യത നേടിയിട്ടുണ്ട്. 13,766 പോളിങ് സ്‌റ്റേഷനുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി എട്ടിന് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.

Continue Reading

Delhi

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം അവസാനിച്ചു; വോട്ടെടുപ്പ് ബുധനാഴ്ച

Published

on

ന്യൂഡൽഹി : ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം അവസാനിച്ചു. വോട്ടെടുപ്പ് ബുധനാഴ്ച. 70 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. അവസാനഘട്ട പ്രചരണത്തില്‍ കളം നിറഞ്ഞ് നേതാക്കള്‍. ബജറ്റും നികുതിയിളവും ഡല്‍ഹിയിലെ മലിനീകരണവും ഉള്‍പ്പെടെ ചര്‍ച്ചാവിഷയമായി. കോണ്‍ഗ്രസിന്റെ പ്രചരണത്തിന് കരുത്തുപകരാന്‍ പ്രിയങ്ക ഗാന്ധിയാണെത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പ്രചരണം മികച്ച രീതിയില്‍ ആയിരുന്നുവെന്ന പ്രിയങ്ക ഗാന്ധി പറഞ്ഞു. ബിജെപിക്കായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ജെപി നദ്ദയും കലത്തിലിറങ്ങി. സൗജന്യങ്ങള്‍ നല്‍കി രണ്ടാമതും അധികാരത്തില്‍ എത്തിയ ആം ആദ്മി സര്‍ക്കാറിന് ഇക്കുറി അതേ തുറുപ്പുചീട്ടില്‍ മറുപടി നല്‍കുകയാണ് കോണ്‍ഗ്രസ്. അധികാര തുടര്‍ച്ചയ്ക്ക് ആം ആദ്മി ശ്രമിക്കുമ്പോള്‍ അട്ടിമറി ആണ് കോണ്‍ഗ്രസ് ലക്ഷ്യം വയ്ക്കുന്നത്. പാര്‍ട്ടിയില്‍ ചേരാന്‍ ബിജെപി ആളുകളെ ഭീഷണിപ്പെടുത്തുകയാണെന്ന് അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചു. ബിജെപിക്ക് മുന്നില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോലും കീഴടങ്ങി എന്നും വിമര്‍ശനമുണ്ട്.

Continue Reading

Delhi

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

Published

on

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ ഇന്ന് പരസ്യ പ്രചാരണം അവസാനിക്കും. ബിജെപി ,കോൺഗ്രസ് , ആം ആദ്മി പാർട്ടികൾ തെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലാണ്. 70 മണ്ഡലങ്ങളിലായി ബുധനാഴ്ചയാണ് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പിനെ തുടർന്ന് എല്ലാ സ്കൂളുകൾക്കും കോളജുകൾക്കും, കേന്ദ്ര സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 6 മണി വരെ അരമണിക്കൂർ ഇടവിട്ട് മെട്രോ ട്രെയിനുകൾ ഉണ്ടാകും. കൂടാതെ 35 റൂട്ടുകളിൽ അധിക ബസ് സർവീസുകൾ നടത്തുമെന്ന് ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ അറിയിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി , അരവിന്ദ് കേജരിവാൾ , അമിത് ഷാ, നരേന്ദ്ര മോദി എന്നിവർ ശക്തമായ പ്രചാരണങ്ങളുമായാണ് നിരത്തിലറങ്ങിയത്.

Continue Reading

Featured