നീറ്റ് പരീക്ഷക്ക് യു.എ.ഇയിൽ കേന്ദ്രങ്ങൾ അനുവദിക്കും എന്ന് ടി.എൻ. പ്രതാപൻ എം.പി.ക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പ്

നീറ്റ് പരീക്ഷക്ക് യു.എ.ഇയിൽ കേന്ദ്രങ്ങൾ അനുവദിക്കും എന്ന് ടി.എൻ. പ്രതാപൻ എം.പി.ക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പ്. കഴിഞ്ഞ ദിവസം ടി.എൻ. പ്രതാപൻ എം.പി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ നടന്ന കൂടിക്കാഴ്ച്ചയിലാണ് നടപ്പടി. ഇൻകാസ് പ്രവർത്തകരായ മുഹമ്മദ് പറവൂർ, അഖിൽദാസ് ഗുരുവായൂർ, ഷാബു തോമസ് എന്നിവരാണ് ഈ വിഷയം മാധ്യമ ശ്രദ്ധയിൽ കൊണ്ടുവന്നത്.
ഇതുമായി ബന്ധപ്പെട്ട് ടി.എൻ. പ്രതാപൻ എം.പിയുടെ ഫേസ്ബുക്ക് പോസ്റ്റ് താഴെ. 
“നീറ്റ് പരീക്ഷക്ക് ജി സി സിയിൽ കൂടുതൽ കേന്ദ്രങ്ങൾ അനുവദിക്കണമെന്ന ആവശ്യം ശക്തമായിക്കൊണ്ടിരിക്കെ ഇത് സംബന്ധിച്ച് നിവേദനം സമർപ്പിച്ചപ്പോൾ ദുബൈയിൽ പരീക്ഷാ കേന്ദ്രം അനുവദിക്കാമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഉറപ്പ് നൽകി. 
ജി സി സിയിൽ കുവൈറ്റിൽ മാത്രമാണ് പരീക്ഷാ കേന്ദ്രമുണ്ടായിരുന്നത്. ഗൾഫ് രാഷ്ട്രങ്ങളിൽ ഇന്ത്യൻ സിലബസ് പിന്തുടരുന്ന ഏറ്റവും കൂടുതൽ വിദ്യാർഥികൾ ഉള്ളത് യു എ ഇയിലാണ്. നിരവധി വിദ്യാർത്ഥികളാണ് മെഡിക്കൽ പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്നത്. യു എ ഇയിൽ പരീക്ഷ കേന്ദ്രമില്ലാത്ത സാഹചര്യത്തിൽ ഇവർ നിരാശരായിരുന്നു. 
ഈ വിഷയം ഉന്നയിച്ച് യു എ ഇയിലും മറ്റു ഗൾഫ് രാജ്യങ്ങളിലും കൂടുതൽ കേന്ദ്രങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. നിവേദനം പരിശോധിച്ച മന്ത്രി ഈ വിഷയത്തിൽ എത്രയും പെട്ടെന്ന് നടപടിയുണ്ടാകുമെന്നും ദുബൈയിൽ പരീക്ഷ കേന്ദ്രം ഉറപ്പാക്കുമെന്നും വാഗ്ദാനം നൽകി.”

Related posts

Leave a Comment