NEET(UG)2021പരീക്ഷകൾ യു.എ.ഇയിൽ നടത്തുവാൻ ദുബായിൽ സെന്റർ അനുവദിച്ചുതിൽ ആഹ്ളാദം പ്രകടിപ്പിച്ചുക്കൊണ്ട് ഷാർജ ഇന്ത്യൻ സ്കൂൾ മാനേജ്മെന്റ് ചെയർമാൻ ഇ.പി ജോൺസൺ. ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്റുമായ അഡ്വ. വൈ.എ. റഹീം വീക്ഷണം ഓൺലൈന് പ്രത്യേക അഭിമുഖം നൽകി

NEET(UG)2021പരീക്ഷകൾ യു.എ.ഇയിൽ നടത്തുവാൻ ദുബായിൽ സെന്റർ അനുവദിച്ചുതിൽ ആഹ്ളാദം പ്രകടിപ്പിച്ചുക്കൊണ്ട് ഷാർജ ഇന്ത്യൻ സ്കൂൾ മാനേജ്മെന്റ് ചെയർമാൻ ഇ.പി ജോൺസൺ. ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്റുമായ അഡ്വ. വൈ.എ. റഹീം വീക്ഷണം ഓൺലൈന് പ്രത്യേക അഭിമുഖം നൽകി. 
NEET (National Entrance Exam Test) യു.എ.ഇൽ സെന്റർ അനുവദിക്കണം എന്ന ശക്തമായ ആവശ്യം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസം NTA (National Testing Agency) ദുബായിൽ സെന്റർ അനുവദിച്ചു കൊണ്ട് ഉത്തരവിറക്കുന്നത്, NEET(UG)2021 പരീക്ഷകൾ ദുബായിൽ നടത്തുന്നതിന് സെന്റർ അനുവദിച്ചുകൊണ്ടുള്ള ഉത്തരവിനെ തുടർന്ന് ഏറെ ആഹ്ലാദത്തിലാണ് യു.എ.ഇയിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും എന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റും, ഷാർജ ഇന്ത്യൻ സ്കൂൾ ചെയർമാനുമായ ഇ.പി. ജോൺസൺ വീക്ഷണത്തോട് പറഞ്ഞു. 
കോൺഗ്രസ് അനുകൂല പ്രവാസി സംഘടനകളായ ഇൻകാസ്, മറ്റു സംഘടനകൾ നിരന്തരമായി നിവേദനങ്ങളിലൂടേയും, മുഖ്യധാര മാധ്യമങ്ങളിലൂടേയും ഉയ്യർത്തിക്കൊണ്ടു വന്ന വിഷയത്തിൽ, കഴിഞ്ഞ ദിവസം ടി.എൻ. പ്രതാപൻ എം.പി. നൽകിയ നിവേദനത്തെ തുടർന്നാണ് കേന്ദ്രസർക്കാരിന്റെ നടപ്പടി. 
ഇതേ തുടർന്ന് NEET പരീക്ഷ സെന്ററായി ഷാർജ ഇന്ത്യൻ സ്കൂളിലെ തെരഞ്ഞെടുക്കണം എന്ന വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യം ആവർത്തിച്ചുകൊണ്ട് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി. ജോൺസന്റെ നിർദേശ പ്രകാരം ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്റ് അഡ്വ.വൈ.എ റഹീം യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതിക്കും, കേന്ദ്ര സർക്കാരിനും നിവേദനങ്ങൾ നൽകി. 2017ൽ ഇതേ ആവശ്യം പരിഗണിച്ച് വരുകയും തുടർന്ന് ചില സാങ്കേതിക കാരണങ്ങൾ തടസ്സപ്പെടുകയും ചെയ്തിരുന്നു എന്നും, പക്ഷെ ഇന്ന് ഷാർജാ ഇന്ത്യൻ സ്കൂൾ ഇത്തരത്തിലുള്ള പരീക്ഷകൾക്ക് പൂർണ്ണ സജ്ജമാണ് എന്നും അദ്ദേഹം അഡ്വ.വൈ.എ. റഹീം വീക്ഷണത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 
NEET പരീക്ഷകൾ യു.എ.ഇയിൽ സെന്റർ അനുവദിച്ചതിൽ വിദ്യാർത്ഥികളും, രക്ഷിതാക്കളും ഏറെ ആശ്വാസത്തിലാണ് എന്നും, ഷാർജയിൽ സെന്റർ അനുമതിക്കുന്നതിലെ സാദ്ധ്യതകളെ കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റും, ഷാർജ ഇന്ത്യൻ സ്കൂൾ ചെയർമാനുമായ ഇ.പി. ജോൺസൺ ഇതേ ആവശ്യമുന്നയിച്ചു കൊണ്ട് കേന്ദ്ര സർക്കാരിന് നിവേദനങ്ങൾ നൽകിയിട്ടുണ്ട് എന്നും കൂട്ടായ പരിശ്രമമാണ് നടന്നുക്കണ്ടിരിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. 
നീറ്റ് പരീക്ഷകളുടെ കേന്ദ്രമായി ഷാർജ ഇന്ത്യൻ സ്കൂളിനെ തിരഞ്ഞെടുക്കുമ്പോൾ ഉള്ള ഗുണങ്ങളെ കുറിച്ച് അഡ്വ.വൈ.എ. റഹീം നൽകിയ നിവേദനത്തിലെ വിശദാംശങ്ങൾ വീക്ഷണം ഓൺലൈന് നൽകിയ അഭിമുഖത്തിൽ കൈമാറി. 
ഷാർജ, നോർത്തേൺ എമിറേറ്റ്സ് എന്നിവയിൽ പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ പ്രധാന നേട്ടം അദ്ദേഹം ചുവടെ പരാമർശിക്കുന്നു. 
1. നിർദ്ദിഷ്ട നീറ്റ് പരീക്ഷ ഇന്ത്യയിലും യുഎഇയിലും ഒരേ സമയം ആരംഭിക്കും.2. യുഎഇയിൽ 08.30 AM ആണ് IST 10.00 AM.3. പരീക്ഷാ കേന്ദ്രം ദുബായിൽ ആണെങ്കിൽവാഹനം ഗതാഗതം വളരെ തിരക്കേറിയ സമയമാണ് രാവിലെ 05.30 മുതൽ 09.30 വരെ ഉള്ള സമയം. ഇത് പരീക്ഷാകേന്ദ്രത്തിൽ വിദ്യാർത്ഥികൾക്ക് എത്തിച്ചേരാൻ കാലതാമസമുണ്ടാക്കാം.   ഭൂരിഭാഗം ജോലിക്കാരും ദുബായിൽ ജോലി ചെയ്യുന്നതിനാൽ അവർ നോർത്തേൺ എമിറേറ്റ്‌സിനും ദുബായ്ക്കും ഇടയിൽ ഷാർജയിലാണ് താമസിക്കുന്നത്.4. അതേസമയം താരതമ്യേന ദുബായ് മുതൽ ഷാർജയിലേക്ക് ഈ സമയങ്ങളിൽ കൂടുതൽ ട്രാഫിക് ഉണ്ടാകില്ല.5. അത്തരം സാഹചര്യം ഒഴിവാക്കാൻ ഷാർജയോ വടക്കൻ എമിറേറ്റിലെ ഏതെങ്കിലും സ്ഥലമോ നീറ്റ് സെന്റർ പരിഹണിക്കുന്നതാണ് നല്ലത്. 
നിലവിൽ ഷാർജ ഇൻകാസ് സ്റ്റേറ്റ് പ്രസിഡന്റ് കൂടിയായ അഡ്വ.വൈ.എ. റഹീം NEET പരീക്ഷകൾ യു.എ.ഇയിൽ അനുവദിക്കാൻ ടി.എൻ. പ്രതാപന്റെ എം.പി നടത്തിയ ഇടപ്പെടലുകളെ പ്രശംസിക്കുകയും ചെയ്തു. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി. ജോൺസന്റെ നേതൃത്വത്തിൽ തുടർ നടപടികൾ സ്വീകരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.Attachments area

Related posts

Leave a Comment