നീറ്റ് പരീക്ഷ : കെ എസ് ആർ ടി സി കൂടുതൽ സർവീസ് നടത്തും.

തിരുവനന്തപുരം :  ഇന്ന്  കേരളത്തിലെ വിവിധ സെന്ററുകളിൽ വച്ചു നടക്കുന്ന നീറ്റ്  മെഡിക്കൽ എൻട്രൻസ് പരീക്ഷ പ്രമാണിച്ച് കെ എസ് ആർ ടി സി കൂടുതൽ സർവീസുകൾ നടത്തും. പരീക്ഷാർത്ഥികൾക്കായി ട്രാഫിക് ഡിമാൻഡ് അനുസരിച്ച് കെഎസ്ആർടിസി സർവീസുകൾ ഓപ്പറേറ്റ് ചെയ്യുവാൻ യൂണിറ്റ് അധികാരികളെ സി എം ഡി ചുമതലപ്പെടുത്തി.
 ഉദ്യോഗാർഥികളുടെ ആവശ്യാർത്ഥവും തിരക്ക് അനുസരിച്ചും  ഹെഡ്ക്വാർട്ടേഴ്സ് പരിധിയിലുള്ള പരീക്ഷാ കേന്ദ്രങ്ങളിലേക്ക് സർവീസുകൾ ഏകോപിപ്പിച്ച് കാര്യക്ഷമമായി നടത്തുവാൻ എല്ലാ ഹെഡ് ക്വാർട്ടേഴ്‌സ്  യൂണിറ്റ് അധികാരികളും ശ്രദ്ധിക്കണമെന്നും സി എം ഡി അറിയിച്ചു. 40 യാത്രക്കാർ ഒരുമിച്ചു ആവശ്യപ്പെടുന്ന പക്ഷം  ബോണ്ട്‌ സർവീസും നടത്തും.

Related posts

Leave a Comment