നീറ്റ് പരീക്ഷ കേന്ദ്രം : ആവശ്യം ശക്തമാക്കി റിയാദ് ഓ.ഐ.സി.സി.

നാദിർ ഷാ റഹ്‌മാൻ , റിയാദ് .

കോവിഡ് പ്രതിസന്ധി മൂലം ഉണ്ടായിട്ടുള്ള യാത്ര വിലക്ക് മൂലം നിരവധി പ്രവാസി കുടുംബങ്ങൾക്ക് നാട്ടിലേക്ക് പോകാൻ സാധിക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്.

ഈ പ്രവാസി കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് നീറ്റ് പരീക്ഷ എഴുതുവാൻ യാതൊരു സൗകര്യവും നിലവിൽ സൗദിയിൽ ഇല്ല.  കുവൈറ്റിലും, ദുബായിയിലും  അനുവദിച്ചിരിക്കുന്നത് പോലെ സൗദിയിലും നീറ്റ് പരീക്ഷ കേന്ദ്രങ്ങൾ തുടങ്ങണമെന്ന്  റിയാദ്  ഒഐസിസി .

ഈ ആവശ്യമുന്നയിച്ചു   പ്രധാനമന്ത്രിക്കും, കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകുമെന്ന് സെൻട്രൽ കമ്മിറ്റി അറിയിച്ചു. മറ്റു ഗൾഫ് രാജ്യങ്ങളിലേക്കാൾ  നീറ്റ് പരീക്ഷക്ക് ഏറ്റവും കൂടുതൽ പ്രവാസി വിദ്യാർത്ഥികൾ ഉള്ളത് സൗദിയിലാണ്. എല്ലാ കാലത്തും ഗൾഫ് എന്ന് പറഞ്ഞാൽ  യു . എ. ഇ മാത്രമാണ് എന്ന രൂപത്തിലാണ് കാര്യങ്ങൾ നടക്കുന്നത് .

 സൗദിയിലെ പ്രവാസികളെ അവഗണിക്കുന്ന  സമീപനം സർക്കാരിന്റെ  ഭാഗത്തു നിന്ന് എല്ലാ കാലത്തുമുണ്ടായിട്ടുണ്ട്. അത് കൊണ്ട് തന്നെ  യു. ഇ. യിലും മറ്റും അനുവദിച്ചത് പോലെ സൗദിയിൽ നീറ്റ് പരീക്ഷ കേന്ദ്രങ്ങൾ ഉടൻ തുടങ്ങണമെന്ന് ഓ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു. 

Related posts

Leave a Comment