News
“നീറ്റ് എക്സാം മെയ് ഏഴിന് “റിയാദ് ഇന്റർ നാഷണൽ സ്കൂളിൽ ഒരുക്കങ്ങൾ പൂർത്തിയായി
റിയാദ് : ഇക്കൊല്ലത്തെ നീറ്റ്-യു.ജി. (നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് -അണ്ടർ ഗ്രാജുവറ്റ്) 2023, മേയ് ഏഴിന് 11 .30 മുതൽ ഉച്ചയ്ക്ക് 2 .50 വരെ സൗദി അറേബ്യയിലെ സെന്ററായ റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിൽ വച്ച് നടത്തപ്പെടും .
18 ലക്ഷത്തിൽ പരം കുട്ടികൾ എഴുതുന്ന ഈ പരീക്ഷ ലോകത്തിലെ ഏറ്റവും വലിയ ഓഫ് ലൈൻ പരീക്ഷകളിൽ ഒന്നാണ്. 500 ഓളം വിദ്യാർത്ഥികൾ സൗദിയിൽ നിന്നും പരീക്ഷ എഴുതുന്നുണ്ട് .റിയാദിനു പുറമെ, ജിദ്ദ ,ദമാം ,ജുബൈൽ ,അബഹ ,കഫ്ജി ,മജ്മ, ബുറൈദ , തബുക്ക് , തായിഫ് തുടങ്ങി സൗദിയിലെ പ്രധാന പ്രവിശ്യകളിൽ നിന്നുള്ള പരീക്ഷാർത്ഥികൾ റിയാദിൽ എത്തി തുടങ്ങി. പരീക്ഷാ കേന്ദ്രത്തിൽ പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി നീറ്റ് സിറ്റി കോർഡിനേറ്റർ സെന്റർ സൂപ്രെണ്ടും ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പലുമായ ശ്രീമതി മീര റഹ്‌മാൻ അറിയിച്ചു. പരീക്ഷാ ഹാളുകളിൽ സിസിടിവി ക്യാമറ അടക്കമുള്ളവ തയ്യാറാക്കിയിട്ടുണ്ട്.
പൂർണ്ണമായും എംബെസ്സിയുടെ മേൽ നോട്ടത്തിലാണു പരീക്ഷ നടക്കുന്നത്. കഴിഞ്ഞ വർഷവും റിയാദ് ഇൻഡ്യൻ സ്കൂൾ നീറ്റ് പരീക്ഷാ കേന്ദ്രമായിരുന്നു.സൗദി അറേബ്യയിലെ നീറ്റ് പരീക്ഷയുടെ ഒബ്സർവർ, ഇന്ത്യൻ സ്കൂളുകളുടെ ഒബ്സർവറുമായ ഐ എഫ് എസ് ഉദ്യോഗസ്ഥൻ ശ്രീ മുഹമ്മ്ദ് ഷബീർ ആണ്.
വിദ്യാർഥികൾ പരീക്ഷയുടെ വ്യവസ്ഥകൾ മനസ്സിലാക്കി തയ്യാറെടുപ്പുകൾ നടത്തണം. ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി വിഷയങ്ങൾക്കുനൽകുന്ന അതേ പ്രാധാന്യം പരീക്ഷയുമായി ബന്ധപ്പെട്ട അനുബന്ധകാര്യങ്ങൾക്കും നൽകേണ്ടതുണ്ട്. അതിന് ഇൻഫർമേഷൻ ബുള്ളറ്റിനിലും അഡ്മിറ്റ് കാർഡിലും നൽകിയിട്ടുള്ള നിർദേശങ്ങൾ വായിച്ചുമനസ്സിലാക്കി കൃത്യമായി പാലിക്കാൻ ശ്രദ്ധിക്കണം.
പരീക്ഷാകേന്ദ്രം രാവിലെ 8 .30 നു തുറക്കും. പരീക്ഷ തുടങ്ങുന്നതിന് മൂന്നു മണിക്കൂർമുമ്പെങ്കിലും വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രത്തിലെത്തുക.
പരീക്ഷ 11 .30 ആരംഭിക്കുന്നതെങ്കിലും 11 -നുശേഷം ആരെയും പ്രവേശിപ്പിക്കില്ല. പരീക്ഷാസമയമായ മൂന്നുമണിക്കൂർ 20 മിനിറ്റ് കഴിഞ്ഞേ ഹാൾ വിട്ടുപോകാൻ കഴിയൂ. അതിനാൽ പരീക്ഷാസമയം പൂർണമായും ഫലപ്രദമായും ഉപയോഗിക്കുക. പരീക്ഷാകേന്ദ്രത്തിൽനിന്ന് നൽകുന്ന പേന ഉപയോഗിച്ചേ ഉത്തരങ്ങൾ രേഖപ്പെടുത്താൻ അനുവാദമുള്ളൂ. ഇൻഫർമേഷൻ ബുള്ളറ്റിൽ നൽകിയ ഡ്രസ്സ് കോഡ് നിർബന്ധമായും പാലിക്കണം .
കൈവശംവെക്കാൻ പാടുള്ള സാധനങ്ങൾ, പാടില്ലാത്ത സാധനങ്ങൾ എന്നിവ സംബന്ധിച്ചും മറ്റുവ്യവസ്ഥകൾ എന്തെങ്കിലും അഡ്മിറ്റ് കാർഡിലോ ഇൻഫർ മേഷൻ ബുള്ളറ്റിലോ ഉണ്ടെങ്കിൽ അതും നിർബന്ധമായും പാലിക്കണം. തിരിച്ചറിയൽ കാർഡ് നിർബന്ധമായിരിക്കും. തിരിച്ചറിയൽ കാർഡിനെ കുറിച്ചുള്ള വിവരങ്ങൾ ഇൻഫോർ മേഷൻ ബുള്ളറ്റിനിൽ പറഞ്ഞ പ്രകാരം പാലിക്കപ്പെടുന്നതാണു.
ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നീ വിഷയങ്ങളിലെ 45 വീതം ചോദ്യങ്ങൾക്കാണ് ഉത്തരം നൽകേണ്ടത്. ഓരോ വിഷയത്തിലും രണ്ടുഭാഗങ്ങളിലായി ചോദ്യങ്ങളുണ്ടാകും. 180 ചോദ്യങ്ങൾക്ക് ലഭിക്കാവുന്ന പരമാവധി മാർക്ക് 720 മാർക്കാണ്.
News
ഹരിത കർമ്മസേന അംഗങ്ങളുടെ പ്രശ്നങ്ങൾ നിയമസഭയിൽ ഉന്നയിക്കും: എംഎൽഎ
പോത്താനിക്കാട് : ഹരിത കർമ്മസേന അംഗങ്ങളുടെ പ്രശ്നങ്ങൾ നിയമസഭയിൽ ഉന്നയിക്കുമെന്ന് ഡോ. മാത്യു കുഴൽനാടൻ എംഎൽഎ. പോത്താനിക്കാട് പഞ്ചായത്തിൽ ഹരിത കർമ്മ സേനക്ക് വാഹനം ലഭ്യമാക്കും. സാധ്യമാകുമെങ്കിൽ ഇതിന് ആവശ്യമായ തുക എംഎൽഎ ഫണ്ടിൽ നിന്നും വകയിരുത്തും.പോത്താനിക്കാട് പഞ്ചായത്തിലെ ഹരിത കർമ്മസേനയിലെ അംഗങ്ങളെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ അംഗങ്ങൾക്കും എംഎൽഎ ഓണക്കോടി വിതരണം ചെയ്തു.
എംഎൽഎ മണ്ഡലത്തിൽ നടപ്പിലാക്കുന്ന ഹരിതം പദ്ധതി പ്രകാരമാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഹരിത കർമ്മ സേനയിലെ അംഗങ്ങൾ മാലിന്യ സംസ്കരണ രംഗത്ത് വലിയൊരു വിപ്ലവം തന്നെ സൃഷ്ടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജി കെ വർഗീസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ആശ ജിമ്മി, ജില്ലാ പഞ്ചായത്ത് അംഗം റാണിക്കുട്ടി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സാലി ഐപ്പ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജിനു മാത്യു, ഫിജിന അലി, മേരി തോമസ്, എൻ.എം ജോസഫ്, ജോസ് വർഗീസ്, ഡോളി സജി, സുമാ ദാസ്, ടോമി ഏലിയാസ്, സെക്രട്ടറി കെ അനിൽ കുമാർ, ഷാജി സി ജോൺ എന്നിവർ സംബന്ധിച്ചു.
Featured
ആര്‍എസ്എസ് നേതാവുമായുള്ള എഡിജിപിയുടെ കൂടിക്കാഴ്ച ദുരൂഹമെന്ന് ബിനോയ് വിശ്വം; കൂടിക്കാഴ്ച നടത്തിയതിനെന്തെന്ന് എം.വി ഗോവിന്ദൻ
തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയെന്നതു അംഗീകരിച്ചതിന് പിന്നാലെ, ശക്തമായ പ്രതികരണവുമായി സിപിഐ. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച ദുരൂഹമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. ആര്‍എസ്എസിനും എല്‍ഡിഎഫിനും ഇടയില്‍ പൊതുവില്‍ ഒന്നുമില്ല. അങ്ങനെയിരിക്കെ എല്‍ഡിഎഫിന്റെ ചിലവില്‍ ഒരു ഉദ്യോഗസ്ഥനും അങ്ങനെ ചര്‍ച്ച നടത്തേണ്ട. കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു.
എന്നാൽ ഇതിനെ മറികടക്കുന്ന നിലപാടാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉയര്‍ത്തിയത്. ഈ വിഷയത്തില്‍ സിപിഎമ്മിന് യാതൊരു ഉത്തരവാദിത്തവുമില്ലെന്നാണ് എം വി ഗോവിന്ദന്‍ പറയുന്നത്. എഡിജിപി ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയതില്‍ ഇപ്പോള്‍ എന്താണ്? എഡിജിപി എവിടെയെങ്കിലും പോയാല്‍ നമുക്ക് എന്ത് ഉത്തരവാദിത്തം എന്നും അദ്ദേഹം ചോദിച്ചു.
ആര്‍എസ്എസ് ദേശീയ നേതാവായ ദത്താത്രേയ ഹൊസബലയെ കാണാന്‍ മുഖ്യമന്ത്രി എഡിജിപി അജിത് കുമാറിനെ അയച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചിരുന്നു. പൂരം കലക്കാനായിരുന്നു കൂടിക്കാഴ്ച എന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ ആരോപണം. ഇതിന് പിന്നാലെ ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബലയുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി എം.ആര്‍. അജിത്കുമാര്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് വിശദീകരണം നല്‍കിയിരുന്നു.
News
ഹരിത കർമ്മ സേന അംഗങ്ങൾക്ക് ജനകീയ പിന്തുണ ഉറപ്പാക്കണം : മാത്യു കുഴൽനാടൻ എം എൽ എ
പോത്താനിക്കാട് : ഹരിത കർമ്മ സേന അംഗങ്ങൾക്ക് ജനങ്ങൾ പൂർണ്ണ പിന്തുണ നൽകണമെന്ന് ഡോ. മാത്യു കുഴൽനാടൻ എംഎൽഎ. മാലിന്യ സംസ്കരണത്തിന് ജനങ്ങൾ നൽകുന്ന യൂസർ ഫീയാണ് ഇവരുടെ ഏക വരുമാനം. പൈങ്ങോട്ടൂർ പഞ്ചായത്തിലെ ഹരിത കർമ്മസേനയിലെ അംഗങ്ങളെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും അംഗങ്ങളെ ആദരിക്കുന്ന ചടങ്ങ് അതാത് പഞ്ചായത്തുകളിലും നഗരസഭയിലും സംഘടിപ്പിക്കുന്നുണ്ട്. ജനങ്ങൾ പൂർണ്ണമായും സഹകരിച്ചാൽ മാത്രമേ മാലിന്യ സംസ്കരണം ഒരു തൊഴിലായി മാറ്റുവാൻ ഇവർക്ക് സാധിക്കുകയുള്ളു. ഡോ. മാത്യു കുഴൽനാടൻ എംഎൽഎ മണ്ഡലത്തിൽ നടപ്പിലാക്കുന്ന ഹരിതം പദ്ധതി പ്രകാരമാണ് ചടങ്ങ് സംഘടിപ്പിച്ചത്. കഴിഞ്ഞ വർഷം ആശ പ്രവർത്തകരെ നേരിൽ കണ്ട് പ്രശ്നങ്ങൾ കേൾക്കുകയും ഓണക്കോടി നൽകി അവരെ ആദരിക്കുകയും ചെയ്യുന്ന ചടങ്ങ് എംഎൽഎ സംഘടിപ്പിച്ചിരുന്നു. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രകൃതി സൗഹർദപരമായി സംസ്കരിക്കുന്ന ജോലിയാണ് ഹരിത കർമ്മ സേനയിലെ അംഗങ്ങൾ നിർവഹിക്കുന്നത്. കൃത്യമായ വരുമാനം ഉറപ്പ് വരുത്തിയാൽ മാത്രമേ നാട് മാലിന്യ വിമുക്തമാവുകയുള്ളുവെന്ന് എംഎൽഎ പറഞ്ഞു. പൈങ്ങോട്ടൂർ പഞ്ചായത്തിലെ അംഗങ്ങളെ ആദരിക്കുന്ന ചടങ്ങ് കുര്യാക്കോസ് മെമ്മോറിയൽ ഹാളിലാണ് സംഘടിപ്പിച്ചത്. എല്ലാ അംഗങ്ങൾക്കും ഓണക്കോടി നൽകി എംഎൽഎ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി ഷിജു, ജില്ല പഞ്ചായത്ത് അംഗം റാണിക്കുട്ടി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ആനീസ് ഫ്രാൻസിസ്, പഞ്ചായത്ത് അംഗങ്ങളായ വിൻസി ഷാജി, നൈസ് എൽദോ, റെജി സാന്റി, സാറാമ്മ പൗലോസ്, സിസി ജെയ്സൺ, റോബിൻ അബ്രഹാം, മാത്യു ആദായി, ബിജിത്ത് എം ആദായി എന്നിവർ സംസാരിച്ചു.
-
Featured4 weeks ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Kerala3 months ago
തസ്തിക നിർണയം, അവധി ദിനങ്ങൾ പ്രവർത്തിക്കാൻ ആവശ്യപ്പെടുന്ന സർക്കുലർ സർക്കാർ
പിന്‍വലിക്കുക: കെപിഎസ്ടിഎ -
Kerala3 months ago
ജീവനക്കാർക്കായി സർക്കാരിൻ്റേത് ‘ക്രൂരാനന്ദം’ പദ്ധതി; സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
-
Featured3 months ago
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്
-
News2 weeks ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business4 weeks ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Business2 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
Ernakulam1 month ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
You must be logged in to post a comment Login