Delhi
നീറ്റ് പരീക്ഷ വിവാദം; കേന്ദ്ര സർക്കാരിനെതിരെ പ്രിയങ്ക
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണമാണ് ഉയരുന്നത്.
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ വിശദ പരിശോധന നടത്താനൊരുങ്ങി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ഇതിന്റെ ഭാഗമായി എന്‍ടിഎയില്‍ നിന്ന് വിദ്യാഭ്യാസ മന്ത്രാലയം വിവരങ്ങള്‍ തേടിയിരിക്കുകയാണ്. എന്നാല്‍ വീണ്ടും പരീക്ഷ നടത്തേണ്ട സാഹചര്യമില്ലെന്നാണ് എന്‍ടിഎ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. നീറ്റ് പരീക്ഷയില്‍ അട്ടിമറിയുണ്ടായിട്ടില്ലെന്ന് ഇന്നലെ എന്‍ടിഎ വിശദീകരിച്ചിരുന്നു.
നീറ്റ് പരീക്ഷയിലെ അട്ടിമറി ആരോപണത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രിയങ്ക ഗാന്ധി രംഗത്തെത്തി. വിദ്യാര്‍ത്ഥികളുടെ പരാതികള്‍ കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുന്നതെന്തിനാണെന്ന് ചോദിച്ച പ്രിയങ്ക വിദ്യാര്‍ത്ഥികളുടെ പരാതികള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടു. പരാതികള്‍ പരിഹരിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും പ്രിയങ്ക സാമൂഹിക മാധ്യമമായ എക്‌സില്‍ കുറിച്ചു
അതേസമയം, നീറ്റ് പരീക്ഷ വിവാദത്തില്‍ എന്‍ടിഎ വിശദീകരണം അംഗീകരിക്കാതെ മുന്നോട്ട് പോവുകയാണ് വിദ്യാര്‍ത്ഥികള്‍. ഒരേ സെന്ററില്‍ നിന്ന് പരീക്ഷ എഴുതി ആറ് വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ മാര്‍ക്ക് കിട്ടിയതില്‍ അന്വേഷണം വേണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. ഇന്നലെ നടന്ന എന്‍ടിഎ നല്‍കിയ വിശദീകരണത്തില്‍ അട്ടിമറി നടന്നിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. സംഭവത്തില്‍ വ്യക്തത തേടി സുപ്രീം കോടതിയെ സമീപിക്കാനാണ് തീരുമാനം.
നീറ്റ് ഫലം പ്രഖ്യാപിച്ചപ്പോള്‍ 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചതാണ് പ്രധാന ചര്‍ച്ചയാകുന്നത്. ഇതില്‍ ആറ് പേര്‍ ഒരേ സെന്ററില്‍ നിന്ന് പരീക്ഷ എഴുതിയവരാണെന്ന ആരോപണവും പരാതിക്കാര്‍ ഉന്നയിക്കുന്നു. ഒന്നാം റാങ്ക് ലഭിച്ചവരില്‍ 47 പേര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയെന്നാണ് എന്‍ടിഎ പറയുന്നത്.
എന്‍സിഇആര്‍ടി പാഠപുസ്തകത്തിലെ ഉത്തരത്തിന്റെ പിഴവിനാണ് ഗ്രേസ് മാര്‍ക്ക് എന്നാണ് എന്‍ടിഎ വീശദീകരിക്കുന്നത്. ഒപ്പം രണ്ടാം റാങ്ക് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സമയം കിട്ടിയില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിലുമാണ് ഗ്രേസ് മാര്‍ക്ക് നല്‍കിയത്. മുന്‍കോടതി വിധികളുടെ അടിസ്ഥാനത്തിലാണ് ഗ്രേസ് മാര്‍ക്ക് നല്‍കിയതെന്നാണ് എന്‍ടിഎ വ്യക്തമാക്കുന്നത്. എന്നാല്‍, ഇതില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ആക്ഷേപം ഉന്നയിക്കുകയാണ്.
കേരളത്തില്‍ നിന്നും ഉത്തരേന്ത്യയില്‍ നിന്നും അടക്കം വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ അട്ടിമറി ആരോപിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായ പ്രചാരണമാണ് നടത്തുന്നത്. ആക്ഷേപം വിദ്യാഭ്യാസ മന്ത്രാലയവും പരിശോധിക്കുന്നുണ്ട്. എന്നാല്‍, ഉയരുന്ന ആക്ഷേപങ്ങളില്‍ അടിസ്ഥാനമില്ലെന്നും അട്ടിമറി നടന്നിട്ടില്ലെന്നുമാണ് എന്‍ടിഎ വ്യക്തമാക്കുന്നത്.
ഇതിനിടെ. നീറ്റ് പരീക്ഷ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ ഭാവി നശിപ്പിച്ചുവെന്നും ഒരു പരീക്ഷയുടെയും പേപ്പര്‍ ചോരാതെ നോക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു. ലക്ഷകണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് തുലാസിലായതെന്നും പരീക്ഷാ ഫലവും അട്ടിമറിച്ചെന്നും കോണ്‍ഗ്രസ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.
Delhi
രാഹുല്‍ ഗാന്ധിക്കെതിരെ പ്രതികരിക്കാനും പ്രതിഷേധം സംഘടിപ്പിക്കാനും ബി.ജെ.പി സമീപിച്ചിരുന്നതായി രാജ് രത്‌ന അംബേദ്കര്‍
ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ സംവരണത്തെ കുറിച്ചുള്ള പരാമര്‍ശത്തിനെതിരെ പ്രതികരിക്കാനും പ്രതിഷേധം സംഘടിപ്പിക്കാന്‍ ബി.ജെ.പി സമീപിച്ചിരുന്നതായി ബി.ആര്‍. അംബേദ്കറിന്റെ ചെറുമകന്‍ രാജ് രത്‌ന അംബോദ്കറുടെ വെളിപ്പെടുത്തല്‍. രാഹുലിനെതിരെ പ്രതിഷേധം നടത്താന്‍ ചില ബി.ജെ.പി പ്രവര്‍ത്തകര്‍ രണ്ടുദിവസം തന്നില്‍ സമ്മര്‍ദം ചെലുത്തിയതായും അദ്ദേഹം അവകാശപ്പെട്ടു. രാജ് രത്‌നയുടെ പരാമര്‍ശങ്ങളടങ്ങിയ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
എന്നാല്‍ രാഹുലിനെതിരെ പ്രതിഷേധത്തിനില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. തന്നോട് ആജ്ഞാപിക്കാന്‍ ബി.ജെ.പിക്ക് കഴിയില്ലെന്നും സമൂഹത്തിന്റെ പണത്തിലാണ് തന്റെ പ്രസ്ഥാനം മുന്നോട്ട് കൊണ്ടുപോകുന്നതെന്നും രാജ് രത്‌ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വ്യക്തമാക്കി.
Delhi
കര്‍ണാടക ഹൈക്കോടതി ജഡ്ജിയുടെ വിവാദ പരാമര്‍ശത്തില്‍ റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി
ന്യൂഡല്‍ഹി: കര്‍ണാടക ഹൈക്കോടതി ജഡ്ജിയുടെ വിവാദ പരാമര്‍ശത്തില്‍ റിപ്പോര്‍ട്ട് തേടി സുപ്രീംകോടതി. വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് വേദവ്യാസാചാര്‍ ശ്രീശാനന്ദ നടത്തിയ ‘പാകിസ്ഥാന്‍ പരാമര്‍ശ’ത്തിനെ കുറിച്ചാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഉള്‍പ്പെട്ട അഞ്ചംഗ ബെഞ്ച് റിപ്പോര്‍ട്ട് തേടിയത്. ബംഗളൂരുവിലെ ഒരു പ്രദേശത്തെ പാകിസ്ഥാന്‍ എന്ന് വിളിക്കുകയും ഒരു അഭിഭാഷകയെ കുറിച്ച് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തുകയും ചെയ്ത സംഭവത്തിലാണ് സുപ്രീംകോടതി സ്വമേധയാ ഇടപെട്ടത്. രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ഉത്തരവിട്ടത്.
‘മൈസൂരു റോഡിലെ മേല്‍പ്പാലത്തില്‍ പോയാല്‍ ഓരോ ഓട്ടോറിക്ഷയിലും 10 പേരെ കാണാം. അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞാല്‍ എത്തുക ഇന്ത്യയില്‍ അല്ല പാകിസ്ഥാനിലാണ്. അവിടെ നിയമം ബാധകമല്ല എന്നതാണ് യാഥാര്‍ത്ഥ്യം’- എന്ന് വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് വേദവ്യാസാചാര്‍ ശ്രീശാനന്ദ പറയുന്ന വീഡിയോ പുറത്തു വന്നിരുന്നു.
അഭിഭാഷകയോട് ഒരു വാദത്തിനിടെ ജഡ്ജി പറഞ്ഞത് ഇങ്ങനെയാണ്- എതിര്‍കക്ഷിയെ കുറിച്ച് എല്ലാം അറിയാമെന്ന് തോന്നുന്നല്ലോ. അടിവസ്ത്രത്തിന്റെ നിറം പോലും വെളിപ്പെടുത്താന്‍ കഴിയുമെന്ന് തോന്നുന്നു’. ഈ രണ്ട് പരാമര്‍ശങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ എസ് ഖന്ന, ബി ആര്‍ ഗവായ്, എസ് കാന്ത്, എച്ച് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ജഡ്ജിയുടെ പരാമര്‍ശത്തെ കുറിച്ച് കര്‍ണാടക ഹൈക്കോടതിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയത്. ഭരണഘടനാ കോടതി ജഡ്ജിമാര്‍ക്ക് അവരുടെ പരാമര്‍ശങ്ങള്‍ സംബന്ധിച്ച് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് ബെഞ്ച് നിരീക്ഷിച്ചു. ജഡ്ജിമാരുടെ പരാമര്‍ശങ്ങള്‍ കോടതികളില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്ന മര്യാദയ്ക്ക് അനുയോജ്യമായിരിക്കണം. ചില അടിസ്ഥാന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാമെന്നും ബെഞ്ച് വ്യക്തമാക്കി. റിപ്പോര്‍ട്ട് അടുത്ത ആഴ്ച ബുധനാഴ്ച കോടതി വീണ്ടും പരിഗണിക്കും
Delhi
വിവാദങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ബിജെപി തന്ത്രം; ‘ഒരു രാജ്യം ഒരു തെരഞ്ഞടുപ്പ്’ പ്രായോഗികമല്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ
ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞടുപ്പ് എന്ന നിർദേശം നടപ്പിലാക്കുന്നത് പ്രായോഗികമല്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. റാംനാഥ് കോവിന്ദ് കമ്മിറ്റി റിപ്പോർട്ട് ഒരിക്കലും നടപ്പിലാക്കാൻ പോകുന്നില്ല. തെരഞ്ഞെടുപ്പുകൾ വരുന്ന സാഹചര്യത്തിൽ ശ്രദ്ധതിരിക്കാനാണ് കേന്ദ്രം ഇപ്പോൾ ഇക്കാര്യം ഉയർത്തിക്കൊണ്ടുവരുന്നതെന്നും ഖാർഗെ പ്രതികരിച്ചു.
“ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ സംബന്ധിച്ച റാംനാഥ് കോവിന്ദ് കമ്മിറ്റിയുടെ റിപ്പോർട്ട് ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകരിച്ചിരുന്നു. വരുന്ന ശൈത്യകാല പാർലമെന്റ് സമ്മേളനത്തിൽ ഇത് സംബന്ധിച്ച ബിൽ അവതരിപ്പിക്കാനാണ് നീക്കം.
കഴിഞ്ഞ മാർച്ചിലാണ് കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചത്. രാജ്യത്ത് ഒരേ സമയം തെരഞ്ഞെടുപ്പ് നടത്തുക എന്ന ലക്ഷ്യമാണ് കമ്മിറ്റി മുന്നോട്ട് വച്ചത്. ലോക്സഭാ, നിയമസഭാ, തദ്ദേശ തെരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താമെന്നായിരുന്നു നിർദേശം. ഇങ്ങനെ തെരഞ്ഞെടുപ്പ് നടത്തുന്നത് ചിലവ് കുറയ്ക്കാൻ സഹായിക്കുമെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം.
-
Featured1 month ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Kerala3 months ago
തസ്തിക നിർണയം, അവധി ദിനങ്ങൾ പ്രവർത്തിക്കാൻ ആവശ്യപ്പെടുന്ന സർക്കുലർ സർക്കാർ
പിന്‍വലിക്കുക: കെപിഎസ്ടിഎ -
Featured3 months ago
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്
-
News4 weeks ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business1 month ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Business3 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
Ernakulam2 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
News1 month ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
You must be logged in to post a comment Login