ജാവലിനില്‍ നീരജ് ചോപ്ര യോഗ്യത നേടി

ടോക്കിയോഃ ഒളിംപിക്സില്‍ ഇന്ത്യക്ക് പ്രതീക്ഷയും നിരാശയും. വ്യക്തിഗത അത്ലറ്റിക് ഇനങ്ങളില്‍ നിരാശപ്പെടുത്തുന്നതായിരുന്നു പ്രകടനം. എന്നാല്‍ പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര ഫനല്‍ റൗണ്ടിലേക്കുള്ള യോഗ്യത നേടി. പുരുഷന്മാരുടെ 59 കിലോഗ്രാം ഫ്രീ സ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ രവികുമാര്‍ ദഹിയക്വാര്‍ട്ടറില്‍ കടന്നു. കൊളംബിയയുടെ ഓസ്കര്‍ ടൈഗറോറിസിനെയാണ് രവികുാര്‍ പരാജയപ്പെടുത്തിയത്. ഇതേ ഇനത്തില്‍ വനിതകളുടെ പോരാട്ടത്തില്‍ ബെലാറിസിന്‍റെ ഐറീന കുറഷ്കനയോട് ഇന്ത്യന്‍ താരം അന്‍ഷു മാലിക്ക് പരാജയപ്പെട്ടു.

Related posts

Leave a Comment