നീളുന്ന യാത്രയിൽ-ഷാഹിർ അലനല്ലൂർ ; കവിത വായിക്കാം

നീളുന്ന യാത്രയിൽഷാഹിർ അലനല്ലൂർ

എവിടേക്ക് എന്നറിയില്ല എങ്കിലും,
നീളുന്നു എൻ യാത്രകൾ.
കണ്ടുമുട്ടി ഞാൻ, കണ്ടറിയാത്ത
ജീവിതങ്ങൾ പലതും.
അനുഭവിച്ചറിഞ്ഞു കേട്ടതിനേക്കാളും
കണ്ടറിഞ്ഞതാണ് സത്യമെന്ന്.
ഞാൻ കണ്ട ചില കാഴ്ചകൾ എനിക്ക് പുതിയ പാഠങ്ങൾ സമ്മാനിച്ചു.
ചിലത് അതിലേറെ മനസിനെ വേദനിച്ചും കടന്ന് പോയി. കാണുന്നവർക്ക് ഇത്രേ എന്നാൽ അതനുഭവിക്കുന്നവർക്ക്.
ഓരോ വഴിയോരങ്ങളും യാത്ര പറഞ്ഞ് പിന്നോട്ട് സഞ്ചരിച്ചു.
അകലങ്ങളിലേക് പോകും തോറും
ആകാംഷകൾ കൂടിവന്നു.
അലയുകയാണ് ഞാൻ ഇനിയും എന്നിലേക്ക്‌ എത്തിയിട്ടിലാത്ത വസന്തത്തെ തേടി.
കാണും ഞാൻ അവയെ യാത്രയിൽ എവിടെ വെച്ച് എങ്കിലും.
അറിയാത്തവർ പോലും ഒരു പ്രതിസന്ധിയിൽ അറിയുന്നവരായി കൂടെനിന്നു.
തുടരുകയാണ് എൻ സഞ്ചാരം, അകലങ്ങളിൽ പറക്കുന്ന ദേശാടന പക്ഷികളെ പോലെ.

Related posts

Leave a Comment