യൂത്ത് കോണ്‍ഗ്രസ് നില്‍പ്പ് സമരം സംഘടിപ്പിച്ചു.


മഞ്ചേരി:തുറക്കേണ്ടത് ബിവറേജുകളല്ല വ്യാപാര സ്ഥാപനങ്ങളാണ് എന്ന മുദ്രാവാക്യവുമായി വ്യാപാരികള്‍ക്കായി
യൂത്ത് കോണ്‍ഗ്രസ് നില്‍പ്പ് സമരം സംഘടിപ്പിച്ചു. വ്യാപാര മേഖലയെ തകര്‍ക്കുന്ന രീതിയില്‍ ഇടവിട്ട ദിവസങ്ങളില്‍ കടകള്‍ തുറക്കുന്നത് ഒഴിവാക്കി മുഴുവന്‍ ദിവസവും തുറക്കാന്‍ അനുമതി നല്‍കണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു, ബിവറോജുകളില്‍ കോറോണ പകരില്ലെന്നും ,എന്നാല്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറന്നാല്‍ പകരുമെന്നും പറയുന്നത് വ്യാപാരികളോടുള്ള വെല്ലുവിളിയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. നില്‍പ്പ് സമരം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ഹനീഫ മേച്ചേരി ഉദ്ഘാടനം ചെയ്തു, മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ഷബീര്‍ കുരിക്കള്‍, റംഷീദ് മേലാകം, ഫാസില്‍ പറമ്പന്‍, സുബൈര്‍ വീമ്പുര്‍,മഹ്‌റൂഫ് പട്ടര്‍ക്കുളം, ഷൈജല്‍ ഏരിക്കുന്നന്‍, രാമദാസ് പട്ടര്‍ക്കുളം, ഫൈസല്‍ ചുങ്കത്ത്, ഫൈസല്‍ പാലായി, കൃഷ്ണദാസ് വടക്കയില്‍, സിദ്ദാര്‍ത്ഥ്, സുരേഷ് പയ്യനാട്, നസീബ് യാസീന്‍, റിനോകുരിയന്‍ ,അസീബ്, നിധീഷ്, ദീപു പാലക്കുളം, റിജു പയ്യനാട് എന്നിവര്‍ നേതൃത്വം നല്‍കി

Related posts

Leave a Comment