നെടുമുടി വേണു അന്തരിച്ചു

തിരുവനന്തപുരംഃ ചലച്ചിത്ര -നാടകാചാര്യന് നെടുമുടി വേണു അന്തരിച്ചു. 73 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉദര സംബന്ധമായ രോഗം മൂലം കഴിഞ്ഞ ദിവസമാണ് ആശുപത്രിയില് പ്രവേശിപ്പിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു അന്ത്യം സംസ്കാരം പിന്നീട്. മൂന്ന് തവണ ദേശീയ. പുരസ്കാരവും ആറു തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയിട്ടുണ്ട്.

അഞ്ഞൂറിലധികം ചലച്ചിത്രങ്ങളില് അഭിനയിച്ചു. 1978ല് അരവിന്ദന്റെ തമ്പിലൂടെയാണ് ചലച്ചിത്ര രംഗത്തെത്തിയത്. കോളെജ് പഠന കാലത്ത് തോപ്പില് ഭാസിയുടെ ഒരു സുന്ദരിയുടെ കഥ എന്ന സിനിമയിലും മുഖം കാണിച്ചെങ്കിലും വ്യ.ക്തമായ റോള് ഇല്ലായിരുന്നു. ആലപ്പുഴ എസ്ഡി കോളെജില് പഠിക്കുന്ന കാലത്ത് ഫീസിലുമായി ചേര്ന്നു സ്ഥാപിച്ച കലാ സംഘത്തിലൂടെയാണ് വേണു എന്ന കലാകാരന് ജനിക്കുന്നത്. കാവാലം നാരായണപ്പണിക്കര്, തോപ്പില് ഭാസി തുടങ്ങിയവരുടെ നാടക സംഘങ്ങളിലൂടെ തുടക്കത്തില്ർ നാടക രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ചു.

കഴിഞ്ഞ നാലു പതിറ്റാണ്ടായി സിനിമയിലായിരുന്നു കൂടുതല് ശ്രദ്ധിച്ചത്. ക്യാരക്റ്റര്, വില്ലന്, സ്വഭാവ നടന്ർ തുടങ്ങി നാനാ വേഷങ്ങളില് പകര്ന്നാടി. നാടന് പാട്ടിലും മുന്നിട്ടു നിന്നു. ചാമരം, ഒരിടത്തരു ഫയല്മാന്, കള്ളന് പവിത്രന്, വിട പറയും മുന്പേ, യവനിക, അച്ചുവേട്ടന്റെ വീട്, ഹരികൃഷ്ണന്സ്, മിന്നമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഹിസ് ഹൈനസ് അബ്ദുള്ള, ചിത്രം തുടങ്ങി ഒട്ടുമിക്ക ചലച്ചിത്രങ്ങളിലും വേണുവിന്റെ അഭിനയത്തികവ് നിറഞ്ഞു നിന്നു.

കാറ്റത്തെ കിളിക്കൂട്. ഒരു കഥ- ഒരു നുണക്കഥ, സവിധം, തീര്ഥം, തുടങ്ങിയ സിനമകളുടെ രചയിതാവ്. പൂരം എന്ന ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു. ദൂരദര്ദര്ശനു വേണ്ടി കൈരളി വിലാസം ലോഡ്ജ് എന്ന ടെലി സീരിയലും സംവിധാനം ചെയ്തു.

അധ്യാപകനായിരുന്ന പി.കെ. കേശവപിള്ളയുടെയും കുഞ്ഞിക്കാളിയമ്മയുടെയും മകനാണ്. ടി.ആര്. സുശീലയാണ് ഭാര്യ. മക്കള്- ഉണ്ണി ഗോപാല്, കണ്ണന് ഗോപാല്.

Related posts

Leave a Comment