നടന്‍ നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ പാലോട് രവി അനുശോചിച്ചു

തിരുവനന്തപുരം: അക്ഷരാർഥത്തിൽതന്നെ കലയുടെ കൊടുമുടി കീഴടക്കിയ സർവകലാവല്ലഭനായിരുന്നു നെടുമുടി വേണുവെന്ന് മുൻ ഡെപ്യുട്ടി സ്പീക്കറും ഡിസിസി പ്രസിഡൻ്റുമായ പാലോട് രവി അനുസ്മരിച്ചു. സിനിമയിൽ നായകസങ്കല്പം പൊളിച്ചെഴുതിയ പ്രതിഭാധനനായിരുന്നു അദ്ദേഹം. എഴുത്തിലും കലയിലും ജീവിതത്തിലും എന്നും നേരിൻ്റെ വഴി മാത്രം തെരഞ്ഞെടുത്ത അദ്ദേഹം ഒരിക്കലും പുരസ്കാരങ്ങൾക്കും അംഗീകാരങ്ങൾക്കും പിന്നാലെ പോയില്ല. വിവാദങ്ങൾക്കതീതനായിരുന്നു അദ്ദേഹം. സംസ്ക്കാരസാഹിതിയുടെ ഉറ്റ ഉപദേശകനും സഹകാരിയുമായിരുന്നു നെടുമുടിയെന്നും പാലോട് രവി അനുസ്മരിച്ചു.

Related posts

Leave a Comment