നടന്‍ നെടുമുടി വേണുവിന്റെ നിര്യാണത്തില്‍ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുശോചിച്ചു

സിനിമയേയും നാടന്‍ കലകളെയും സാഹിത്യത്തേയും ഒരുപോലെ സ്‌നേഹിക്കുകയും അതുല്യമായ സംഭാവനകള്‍ നല്കുകയും ചെയ്ത ബഹുമുഖ പ്രതിഭയാണ് നെടുമുടി വേണു എന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അനുശോചന സന്ദേശത്തിൽ പറഞ്ഞു. അദ്ദേഹം പകര്‍ന്നാടിയ വേഷങ്ങളില്‍ പകരക്കാരെ സങ്കല്പിക്കാന്‍പോലും ആകില്ല. വിസ്മയിപ്പിച്ച നടനായിരുന്നു അദ്ദേഹം. അഭിനയഗുരുവായ അദ്ദേഹം കഥാപാത്രങ്ങളെ ജീവസുറ്റതാക്കിയത് തന്റെ പരിസരത്തുനിന്നും നിരീക്ഷണത്തിലൂടെയും പരീക്ഷണങ്ങളിലൂടെയും സ്വായത്തമാക്കിയ അനുഭവസമ്പത്തില്‍ നിന്നാണ്. സ്വദേശമായ കുട്ടനാട്ടിലെ താളവും ബോധ്യങ്ങളുമാണ് അദ്ദേഹത്തിന്റ കലാപ്രവര്‍ത്തനങ്ങളുടെ കേന്ദ്രബിന്ദു. മലയാളത്തിന്റെ മഹാനടന് ആദരാഞ്ജലികള്‍.

Related posts

Leave a Comment