നടൻ നെടുമുടിവേണുവിന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ

തിരുവനന്തപുരം: ‌അന്തരിച്ച നടൻ നെടുമുടി വേണുവിൻ്റെ ഭൗതികശരീരം ഇന്ന് രാവിലെ 10.30 മണി മുതൽ 12.30 വരെ അയ്യൻകാളി ഹാളിൽ പൊതുദർശനത്തിനു വെയ്ക്കും. അതുവരെ വട്ടിയൂർക്കാവിലെ തിട്ടമംഗലത്തെ സ്വവസതിയിലായിരിക്കും ഭൗതിക ദേഹം. സംസ്കാരം ഉച്ചയ്ക്കു ശേഷം രണ്ടു മണിക്ക് ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തിൽ നടക്കും. ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിലുള്ള അനുസ്‌മരണം വൈകുന്നേരം മൂന്നിന് കലാഭവൻ തിയേറ്ററിൽ നടക്കും.

Related posts

Leave a Comment