മാധ്യമങ്ങളിൽ വാർത്തയായതോടെ രാത്രി വൈകി പീഡനപരാതിയിൽ എൻ.സി.പി. നേതാവിനെതിരെ കേസ്‌

കൊല്ലം : പീഡന പരാതി ഒതുക്കി തീർക്കാൻ മന്ത്രി ശശീന്ദ്രൻ ഇടപെട്ട കേസിൽ മാധ്യമങ്ങളിൽ വാർത്ത യായതോടെ എൻ.സി.പി നേതാവിനെതിരെ പൊലീസ് കേസെടുത്തു. സംസ്ഥാന കമ്മിറ്റി അംഗം ജി. പത്മാകരനെതിരെയാണ് കഴിഞ്ഞ മാസം 28നാണ് കുണ്ടറ പൊലിസിൽ പരാതി നൽകിയത്. പരാതിക്കാരി പലതവണ പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ടെങ്കിലും വിശദമായി അന്വേഷിച്ചശേഷം കേസെടുക്കുമെന്ന മറുപടിയാണ് ലഭിച്ചത്. കേസന്വേഷണം ഇഴയാൻ രാഷ്ട്രീയ ഇടപെടൽ ഉണ്ടായെന്നും അത് മന്ത്രിതല ഇടപെടലാണോ എന്ന് അന്വേഷിക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടിരുന്നു. പരാതിക്കാരിയുടെ മാതാപിതാക്കൾ എൻ.സി.പി.യുടെ സജീവ പ്രവർത്തകരാണ്. കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞെടുപ്പിൽ പേരയം പഞ്ചായത്ത് രണ്ട് കരിക്കുഴി വാർഡിൽ പരാതിക്കാരി എൻ.ഡി.എ. സ്ഥാനാർഥിയായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്താണ് സംഭവം എന്ന് പരാതിയിൽ പറയുന്നു. പരാതി ഒതുക്കിതീർക്കാൻ മന്ത്രി എ.കെ. ശശീന്ദ്രൻ യുവതിയുടെ പിതാവിനെ ഫോണിൽ വിളിച്ചത് വിവാദമായിട്ടുണ്ട്. അതേ സമയം മാധ്യമങ്ങളിൽ വാർത്തയായതോടെ രാത്രി കുണ്ടറ  പൊലീസ്  പത്മാകരൻ, രാജീവ് എന്നിവർക്കെതിരെ കേസെടുക്കുകയായിരുന്നു

Related posts

Leave a Comment