‘എൻസിപിയിൽ പൊട്ടിത്തെറി’ ; പ്രമുഖ നേതാക്കൾ കോൺഗ്രസിൽ ചേരും ; കെ സുധാകരനിൽ നിന്നും അംഗത്വം ഏറ്റുവാങ്ങും

തിരുവനന്തപുരം : എൻസിപി യിൽ തർക്കങ്ങൾ രൂക്ഷമാകുന്നു. സംസ്ഥാന പ്രസിഡന്റായി പി സി ചാക്കോ കടന്നുവന്ന ശേഷം പാർട്ടിക്കുള്ളിൽ വിഭാഗീയത ശക്തമായിരുന്നു. കഴിഞ്ഞദിവസം തൊടുപുഴയിൽ നടന്ന പാർട്ടി ഓഫീസ് ഉദ്ഘാടന ചടങ്ങിലും പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. പല ജില്ലകളിലും നേതാക്കൾ പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുകയും മറ്റു പാർട്ടികളിലേക്ക് ചേക്കേറുകയും ആണ്.

സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായ വിജേന്ദ്ര കുമാറും എൻ സി പി യിലെ തിരുവനന്തപുരം ജില്ലയിലെ ഭൂരിപക്ഷം നേതാക്കളും കോൺഗ്രസിൽ ചേരുവാൻ തീരുമാനിച്ചു. സെപ്റ്റംബർ 23ന് വൈകുന്നേരം നാലുമണിക്ക് കെപിസിസി പ്രസിഡന്റ് കെ സുധാകരനിൽ നിന്നും എൻസിപി നേതാക്കൾ കോൺഗ്രസ് അംഗത്വം സ്വീകരിക്കും.

Related posts

Leave a Comment