എൻ സി ഡി സി സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു

കോഴിക്കോട്: എൻ സി ഡി സി സൗജന്യ ഓൺലൈൻ സെമിനാർ സംഘടിപ്പിക്കുന്നു. “വ്യക്തിപരമായ മാറ്റങ്ങൾ” എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ ഓറിയോൺ സർക്കിളാണ് സെമിനാറിനു നേതൃത്വം നൽകുന്നത്. പ്രീതി കാപ്പിൽ ( എംകോം,എം ബി എ, ഡിപ്ലോമ ഇൻ പ്രീസ്കൂൾ എഡ്യൂക്കേഷൻ ) ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.

പ്രായഭേദമന്യേ തൽപരരായ എല്ലാവർക്കും അപേക്ഷിക്കാം. കോവിഡ് കാരണം മാനസിക പിരിമുറുക്കം അനുഭവിക്കുന്ന യുവാക്കൾക്കും യുവതികൾക്കും ഈ സെമിനാർ സഹായകരമാകുമെന്ന് സംഘടകർ പറഞ്ഞു. സെപ്റ്റംബർ 30 ന് വൈകുന്നേരം 7 മണി മുതൽ 8.30 മണി വരെയാണ് സെമിനാർ. വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്. കൂടുതൽ വിവരങ്ങൾക്ക് – +918138000385 വെബ്സൈറ്റ് www.ncdconline.org.

Related posts

Leave a Comment