വിവാഹത്തിന് മുൻപും പിൻപും നിർബന്ധിത കൗൺസിലിങ് വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് പ്രമേയം പാസ്സാക്കി എൻ സി ഡി സി

കൊച്ചി : വിവാഹത്തിന് മുൻപും പിൻപും നിർബന്ധിത കൗൺസിലിങ് വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് പ്രമേയം പാസ്സാക്കി എൻ സി ഡി സി. സ്ത്രീകളുടെ ഉന്നമനത്തിനും കുട്ടികളുടെ ക്ഷേമത്തിനും വേണ്ടി ഇന്ത്യയിൽ പ്രവൃത്തിക്കുന്ന ദേശീയ ശിശു ക്ഷേമ സംഘടനയാണ്‌ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ (എൻ സി ഡി സി).

വർദ്ധിച്ചു വരുന്ന വിവാഹമോചനങ്ങളും സ്ത്രീധനത്തിന്റെ പേരിൽ നടക്കുന്ന കൊലപാതകവും ആത്മഹത്യയും മുൻനിർത്തിയാണ് എൻ സി ഡി സി രൂപീകരിച്ച ആറംഗ സമിധി റിപ്പോർട്ട്‌ സമർപ്പിച്ചത്. പ്രമേയത്തിൽ പ്രധാനമായും ഉൾപെടുത്തിയിട്ടുള്ളത് കൗൺസിലിങ് കൊണ്ടുള്ള നേട്ടങ്ങളാണ് വിവാഹത്തിന് മുമ്പുള്ള കൗൺസിലിങ് പങ്കാളികൾ തമ്മിലുള്ള സൗഹൃദവും ആശയവിനിമയവും മെച്ചപ്പെടുത്താനും വിവാഹത്തിന്റെ മൂല്യങ്ങൾ മനസിലാക്കാനും സഹായിക്കും .

വിവാഹേതര കൗൺസിലിങിന്റെ സഹായത്തോടെ ദമ്പതികൾക്കിടയിൽ ഒരു നല്ല മനോഭാവം സ്ഥാപിക്കപ്പെടുകയും ചെയ്യുമെന്ന് പ്രമേയത്തിൽ പറയുന്നു.വിവാഹം എന്ന ചിന്ത സമൂഹത്തിന്റെ കെട്ടുറപ്പ് നിലനിർത്താനുള്ള ആദ്യപടിയാണ് അതുകൊണ്ട് തന്നെ അതിനെ നിലനിർത്താനും അതിന്റെ എല്ലാ ഗുണങ്ങളോടും കൂടി നല്ലൊരു സമൂഹത്തെ നിർമ്മിക്കാനും സാധ്യമാവാൻ ഈ കൗൺസിലിങ് സഹായകമാകുമെന്നതും ഈ പ്രമേയത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്നാണ്. അറിവില്ലായ്മയും അജ്ഞതയും കാരണം സമൂഹത്തിൽ നടക്കുന്ന കൊലപാതകങ്ങൾക്ക്‌ ഒരു മാറ്റവും ആയി മാറും ഈ കൗൺസിലിങ്.

സാമൂഹ്യ മാധ്യമ ലോകത്ത് ജീവിക്കുന്ന പുതലമുറക്ക് ഇങ്ങനൊരു കൗൺസിലിങ് പുതുവെളിച്ചമാവുമെന്ന് എൻസിഡിസി മാസ്റ്റർ ട്രെയിനർ ബാബാ അലക്സാണ്ടർ പറഞ്ഞു. എൻസിഡിസി മാസ്റ്റർ ട്രെയ്നർ ബാബ അലക്സാണ്ടർ,റീജണൽ ഓഫീസ് അഡ്മിനിസ്ട്രേറ്റർ മുഹമ്മദ് റിസ്വാൻ, ഇവാലുവേഷൻ കോർഡിനേറ്റർ ആരതി. ഐ.സ്,പ്രോഗ്രാം കോർഡിനേറ്റർ ഡോ. ശ്രുതി ഗണേഷ്, ഫാക്കൽറ്റി കോർഡിനേറ്റർമാരായ സുധ മേനോൻ, ബിന്ദു.എസ്, അഡ്മിഷൻ കോർഡിനേറ്റർ സ്മിത. എസ്.കുമാർ തുടങ്ങിയവരടങ്ങുന്ന ബോർഡാണ് പ്രമേയം പാസാക്കിയത്.

Related posts

Leave a Comment