വ്യത്യസ്തമായൊരു ചിത്രരചന മത്സരമൊരുക്കി എൻ സി ഡി സി

 ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ്  ഡെവലപ്പ്മെന്റ് കൗൺസിലിന്റെ സ്ട്രോബെറി സർക്കിളാണ് വ്യത്യസ്തമായൊരു  ചിത്രരചന മത്സരം നടത്തുന്നത്.  കൈയടയാളം കൊണ്ട് മനോഹരമായൊരു ചിത്രം തീർക്കാം എന്നതാണ് ഈ ചിത്ര രചന മത്സരത്തിന്റെ പ്രത്യേകത. കുട്ടികളുടെ കൈയടയാളം കൊണ്ട് ചിത്രങ്ങൾ വരക്കുന്നതിന്റ 2 മിനിറ്റ് നേരമുള്ള വീഡിയോ സംഘടകർക്ക്  9288026158 എന്ന നമ്പറിൽ വാട്സാപ്പ് അയച്ചുകൊടുക്കയാണ് വേണ്ടത്. ഇത് ചിത്രരചന രംഗത്ത് കുട്ടികൾക്കൊരു പുതിയ അനുഭവമാകുമെന്നാണ് സംഘടകർ പ്രതീക്ഷിക്കുന്നത്.കുട്ടികളുടെ കഴിവ് തെളിയിക്കുന്ന ചിത്ര രചന മത്സരത്തിൽ ഏത് വിഭാഗത്തിനും പങ്കെടുക്കാം. സെപ്റ്റംബർ 30 ആണ് വീഡിയോ അയക്കാനുള്ള അവസാന തീയ്യതി  താല്പര്യമുള്ള എല്ലാ കുഞ്ഞുങ്ങൾക്കും പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും, കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും പ്രവർത്തിക്കുന്ന ഈ സംഘടന ഇടവേളകളിൽ കുട്ടികളുടെ കലാപരിപാടികളും നടത്താറുണ്ട്.കൂടുതൽ വിവരങ്ങൾക്ക് : 9288026158 വെബ്സൈറ്റ് : https://ncdconline.org/

Related posts

Leave a Comment