ചിത്രരചന മത്സരമൊരുക്കി എൻ സി ഡി സി

ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ ഓറിയോൻ സർക്കിൾ ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. ‘കിഡ്സ്‌ ആർട്ട്‌ ഗാലറി’ എന്ന പേരിൽ ആണ് പരിപാടി സംഘടിപ്പിക്കുന്നത്. 3 വയസ്സിനും 13 വയസ്സിനും ഇടയിൽ പ്രായമുള്ള ചിത്ര രചനയിൽ താല്പര്യമുള്ള എല്ലാ കുട്ടികൾക്കും ഒക്ടോബർ 8 ന് വൈകുന്നേരം 5 മണിക്ക് സൂം മീറ്റിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാം. ചിത്രരചന രംഗത്ത് കുട്ടികൾക്കൊരു പുതിയ അനുഭവമാകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും, കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും പ്രവർത്തിക്കുന്ന ഈ സംഘടന ഇടവേളകളിൽ കുട്ടികളുടെ കലാപരിപാടികളും നടത്താറുണ്ട്.കൂടുതൽ വിവരങ്ങൾക്ക് 8138000385 വെബ്സൈറ്റ് : https://ncdconline.org/

Related posts

Leave a Comment