നിധി കമ്പനികളുടെ സുഗമമായ നടത്തിപ്പിന്കേന്ദ്ര സർക്കാർ ഇടപെടണം

  രാജ്യത്തെ ഫിനാൻസ് റൂളിൻറെയും റിസർവ് ബാങ്ക് നിയമങ്ങളുടെയും അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന നോൺ ബാങ്കിങ് സ്ഥാപനങ്ങളായ നിധി കമ്പനികളുടെ സുഗമമായ നടത്തിപ്പിന് കേന്ദ്ര സർക്കാരിൻറെ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്നു നിധി കമ്പനീസ് അസോസിയേഷൻ കേരള ( എൻ സി  ) ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു .

2013  നിധി കമ്പനി നിയമം പാർലമെൻറ് ഭേദഗതി ചെയ്തതുമുതൽ  രാജ്യത്ത് ആയിരകണക്കിന് നിധി കമ്പനികളാണ്  രജിസ്റ്റർ ചെയ്തു പ്രവർത്തനം ആരംഭിച്ചത് . 2019 ആഗസ്റ്റിൽ കൊണ്ടുവന്ന എൻ  ഡി എച്ച്4 (NDH4, Form forFilling application for declaration on Nidhi Company and for updationof States by Nidi. NB. Introduced by Nidhi ( Amenment) Rule2019 ) നിയമം മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കിയതാണ്  ആയിരക്കണക്കിനു സ്ഥാപനങ്ങളുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കും വിതത്തിലുള്ള ഇപ്പോഴത്തെ  പ്രതിസന്ധിക്കു കാരണം . എന്നാൽ  പ്രാരംഭഘട്ടത്തിൽ  അധികാരികളുടെ  അശ്രദ്ധകൊണ്ടുകൂടി കമ്പനികൾക്ക് പറ്റിയ വീഴ്ച്ചകളുടെ പേരിലാണ്  കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനു കീഴിലെ കമ്പനികാര്യ വകുപ്പ് ( എം സി എ )  നിയമ നടപടികൾ സ്വീകരിച്ചുവരുന്നത് . നിധി കമ്പനികൾ രജിസ്റ്റർ ചെയ്തു ഒരു വർഷത്തിനുള്ളിൽ കുറഞ്ഞതു 200 ഷെയർ ഹോൾഡേഴ്സും പത്ത് ലക്ഷം രൂപയുടെ ഷെയർ ക്യാപ്പിറ്റലും ഉണ്ടായിരിക്കണം എന്നാണ് നിയമം പ്രവർത്തനം ആരംഭിച്ചു വർഷങ്ങൾക്കു ശേഷം ആദ്യ വർഷത്തെ പിഴവുകളുടെ പേരിൽ  ഇപ്പോൾ  മികച്ച രീതിയിൽ നടന്നുകൊണ്ടിരിക്കുന്ന സ്ഥാപനങ്ങളെ അടച്ചുപൂട്ടിക്കാനാണു എം സി  ശ്രമിച്ചുകൊണ്ടിരിക്കുന്നത് . നിയമ ലംഘനം നടത്തിയതായി പറയപ്പെടുന്ന ആദ്യ വർഷത്തിലും പിന്നീടുള്ള വർഷങ്ങളിലോ അധികൃതർ ഒരിക്കൽപോലും പരിശോധന നടത്തുകയോ വീഴ്ച്ചകൾ ചൂണ്ടി കാണിക്കുകപോലും ചെയ്തീട്ടില്ല കൂടാതെ  ഇതുവരെയുള്ള എല്ലാ വർഷങ്ങളിലും കേന്ദ്ര സർക്കാരിൻറെ വിവിധ വകുപ്പുകളിൽ ഏഴ് തരത്തിലുള്ള റിട്ടേണുകളും നിയമാനുസൃത  ഫീസുകളും  സ്വീകരിച്ചു ഓരോ വർഷവും തുടർ പ്രവർത്തനങ്ങൾക്കു അനുമതി നൽകിക്കൊണ്ടിരുന്നു . നടപടികൾക്കെതിരെ ഹൈക്കോടതിയിൽ നിന്നും സ്റ്റേ വാങ്ങിയാണ് സംസ്ഥാനത്തെ നിധി കമ്പനികൾ ഇപ്പോൾ പ്രവർത്തിക്കുന്നത്. കൂടാതെ കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമനും മറ്റു ബന്ധപ്പെട്ടവർക്കും നേരിൽക്കണ്ടു പരാതി നൽകിയിട്ടുണ്ട്‌.

      യാതൊരുവിധ  ന്യായീകരണവുമില്ലാതെ  മുൻകാല  പ്രബല്യത്തോടെ നടപ്പാക്കുന്ന എൻ ഡി എച്ച്4  നിയമ ഭേദഗതി ഇതുമായി  ബന്ധപ്പെട്ട  ലക്ഷക്കണക്കിനു സാധാരണക്കാരെയാണു  ഉൽക്കണ്ടയിലാക്കിയിരിക്കുന്നത് .  ബാങ്കുകൾക്കു സംഭവിക്കുന്ന വീഴ്ച്ചകൾപോലും പിഴ ചുമത്തി റിസർവ് ബാങ്ക് പരിഹരിച്ചു കൊടുക്കുന്ന സാഹചര്യത്തിൽ എം സി എ അധികൃതരുടെ ശ്രദ്ധക്കുറവുകൊണ്ടുകൂടി  ഉണ്ടായ ഇപ്പോഴത്തെ പ്രതിസന്ധി മുൻകാല പ്രാബല്യ ത്തോടെ നിയമം നടപ്പിലാക്കുന്നതു പിൻവലിച്ചുകൊണ്ടോ  അല്ലെങ്കിൽ ചെറിയൊരു പിഴ ഈടാക്കിയോ  പ്രശ്നം ഒത്തുതീർപ്പാക്കണം . നാഷനലൈസ്ഡ് ബാങ്കുകളും ഷെഡ്യൂൾഡ് ബാങ്കുകളും സാധാരണക്കാർക്കു വായ്പകൾ നൽകുന്നതിൽ വിമുഖത കാണിക്കുമ്പോൾ ലളിതമായ നടപടി ക്രമങ്ങളിലൂടെ സാധാരണക്കാരായ ഗ്രമീണരുടെ സാമ്പത്തീക ആവശ്യങ്ങൾ നിറവേറ്റുന്നതിൽ നിധി കമ്പനികൾ വലിയ പങ്കാണു വഹിക്കുന്നത് . നിയമങ്ങൾ പാലിച്ചു സമൂഹത്തിനു മികച്ച സേവനങ്ങൾ നൽകിവരുന്ന നിധി കമ്പനികളുടെ എൻഡിഎച്ച്റിജക്ട്‌ ചെയ്യുന്നത് സാമൂഹ്യനീതിയുടെ ലംഘനംകൂടിയാണ് . കേരളത്തിൽ ഇപ്പോൾ 900  അധികം നിധി കമ്പനികളും അവയ്ക്കു 2000  പരം ബ്രാഞ്ചുകളും 10000  കൂടുതൽ നേരിട്ടുള്ള ജീവനക്കാരുമുണ്ട് . ആകെ  രണ്ടു ലക്ഷത്തോളം ഓഹരി ഉടമകളും പതിനയ്യായിരം കൊടിയിൽപരം രൂപ പ്രവർത്തന മൂലധനവും കേരളത്തിലെ കമ്പനികൾ ഇതിനകം സമാഹരിച്ചു കഴിഞ്ഞുരാജ്യത്തു 10000  അധികം നിധി കമ്പനികളുണ്ടെന്നും  അവർ പറഞ്ഞു .

Related posts

Leave a Comment