ബോളിവുഡ് നടന്‍ നസറുദ്ദീന്‍ ഷാ ആശുപത്രിയില്‍

മുംബൈ: പ്രമുഖ നടൻ നസീറുദ്ദീൻ ഷാ(70) ആശുപത്രിയിൽ. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് നസറുദ്ദീൻ ഷായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ശ്വാസകോശത്തിൽ ന്യുമോണിയയുടെ ചെറിയ ലക്ഷണമുണ്ടെന്നെും നസറുദ്ദീൻ ഷായെ മുംബൈയിലെ ഹിന്ദുജ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അദ്ദേഹത്തിന്റെ ഭാര്യ രത്ന പതക് പറഞ്ഞു. മരുന്നുകളോട് അദ്ദേഹം പ്രതികരിക്കുന്നുണ്ട്. രോഗം ഭേദമായി ഉടൻ ആശുപത്രി വിടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രത്ന പതക് വ്യക്തമാക്കി.

Related posts

Leave a Comment