‘സാർ’, ‘മാഡം’ വിളി ഒഴിവാക്കി കോൺഗ്രസ് ഭരിക്കുന്ന നായരമ്പലം ഗ്രാമപഞ്ചായത്ത്

വൈപ്പിൻ നായരമ്പലം ഗ്രാമ പഞ്ചായത്തിൽ എത്തുന്ന ജനങ്ങൾ ജീവനക്കാരെയും, ജനപ്രതിനിധികളെയും ഇനി മുതൽ സാർ, മാഡം എന്ന് വിളിക്കേണ്ടതില്ല. പഞ്ചായത്തിൽ നിന്നും ലഭിക്കേണ്ട സർട്ടിഫിക്കറ്റുകൾക്കും,മറ്റ് കാര്യങ്ങൾക്കും നൽകുന്ന അപേക്ഷ ഫോമുകളിൽ അപേക്ഷിക്കുന്നു, അഭ്യർത്ഥിക്കുന്നു എന്നതിനു പകരം ‘അവകാശപ്പെടുന്നു , താത്പര്യപ്പെടുന്നു’ എന്നീ വാക്കുകൾ ഉപയോഗിച്ചാൽ മതിയെന്നും പഞ്ചായത്ത് ഭരണ സമതി അറിയിച്ചു.

കെ.പി.സി.സി. തീരുമാനപ്രകാരം വൈപ്പിൻ നിയോജകമണ്ഡലത്തിൽ പഞ്ചായത്തുകളിൽ എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിനു ശേഷം ഈ തീരുമാനമെടുക്കുന്ന പഞ്ചായത്ത് ആയി മാറി കോൺഗ്രസ് ഭരിക്കുന്ന നായരമ്പലവും. ജനങ്ങളും, ഭരണ സമിതിയും, ഉദ്യോഗസ്ഥരും ഒന്നാണെന്നുള്ള കാഴ്ചപ്പാട് എല്ലാവർക്കുമായി നൽകുവാൻ ഇത് ഉപകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് നീതു ബിനോദ്, വൈസ് പ്രസിഡന്റ് ജോബി വർഗീസ് എന്നിവർ പറഞ്ഞു. പഞ്ചായത്തിനു മുന്നിൽ ഇത് സംബന്ധിച്ച് ബോർഡ് വയ്ക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.

Related posts

Leave a Comment