നായരമ്പലം മോഡൽ കേരളത്തിനു മാതൃക: ഉമ്മൻ ചാണ്ടി

വൈപ്പിൻ: കോൺഗ്രസ് നായരമ്പലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളിയായ സുരേന്ദ്രൻ വില്ലാർവട്ടത്തിനും കുടുംബത്തിനും നിർമിച്ചു നൽകിയ ഭവനത്തിന്റെ താക്കോൽ ദാനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിച്ചു.

കൂട്ടായ്മകൾ രൂപീകരിച്ച് ഞായറാഴ്ചകളിലും ഒഴിവു ദിനങ്ങളിലും ഒത്തുകൂടി വീട് നിർമ്മാണം പൂർത്തിയാക്കി പാവപ്പെട്ട കുടുംബത്തിന് തലചായ്ക്കാൻ ഇടം നൽകിയ നായരമ്പലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രവർത്തനം കേരളത്തിന് മാതൃകയാണെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. ഇത്തരത്തിലുള്ള പ്രവർത്തന മോഡൽ പാർട്ടി മാതൃകയാക്കണമെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.

മണ്ഡലം പ്രസിഡന്റ് അഡ്വ. പി.ജെ. ജസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു.ഹൈബി ഈഡൻ എംപി, കെ. ബാബു എം.എൽ.എ., ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, യൂത്ത് കോൺഗ്രസ് ദേശീയ കോർഡിനേറ്റർ ദീപക് ജോയ് , കെ.പി. ഹരിദാസ്, ബ്ലോക്ക് പ്രസിഡന്റുമാരായ കെ.ജി. ഡോണോ മാസ്റ്റർ, വി.എസ്. സോളി രാജ്, ഡി.സി.സി. സെക്രട്ടറി എം.ജെ. ടോമി, മുനമ്പം സന്തോഷ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ടിറ്റോ ആൻറണി, നായരമ്പലം പഞ്ചായത്ത് പ്രസിഡൻറ് നീതു ബിനോദ്, വൈസ് പ്രസിഡൻറ് ജോബി വർഗീസ്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ടി.എൻ. ലവൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം അഗസ്റ്റിൻ മണ്ടോത്ത്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലിയോ കുഞ്ഞച്ചൻ, എസ്.ഡി. ജോഷി, ആന്റണി വട്ടത്തറ, സാബു കാരിക്കാശ്ശേരി, പി. ആർ വിപിൻ എന്നിവർ പങ്കെടുത്തു.

Related posts

Leave a Comment