നയൻതാരയ്ക്ക് ജാതകദോഷം, വിഘ്‌നേഷിനെ മാറ്റി നിർത്തി

ചെന്നൈ : മാസങ്ങൾക്ക് മുമ്പ് വിവാഹ നിശ്ചയം കഴിഞ്ഞുവെന്നും ഒരു തമിഴ് ചാനലിൽ അതിഥിയായി എത്തിയ നയൻതാര വെളിപ്പെടുത്തിയിരുന്നു. ഇതോടെ താര വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധക വൃത്തം.ഇപ്പോഴിതാ ആരാധകർക്ക് ആകാംഷ ഉണർത്തി പുറത്ത് വരുന്നത് നയൻതാര വരണമാല്യം ചാർത്തുന്നത് മറ്റൊരാൾക്കെന്ന റിപ്പോർട്ടുകളാണ്. വിവാഹം ഈ വർഷം നടക്കുമെന്ന് വാർത്തകൾ വന്നതിന് പിന്നാലെയാണ് നയൻതാര ആദ്യം വരണമാല്യം ചാർത്തുന്നത് വിഘ്നേഷ് ശിവനെയല്ലയെന്ന വാർത്തകൾ പുറത്ത് വന്നത്.

നയൻതാരയും ജാതകത്തിലുള്ള മാംഗല്യദോഷം മാറ്റാൻ മരത്തിനാണ് ആദ്യം വരണമാല്യം അണിയിക്കുന്നത്. ഹിന്ദുമതത്തിലും ജ്യോതിഷത്തിലും വിശ്വസിക്കുന്ന നടിയിപ്പോൾ തന്റെ ജാതകദോഷം മാറ്റാനായി ജ്യോതിഷിയുടെ ഉപദേശം സ്വീകരിച്ചു എന്നും റിപ്പോർട്ടിൽ പറയുന്നു.തിരുമലയിൽ വച്ചാകും വിഘ്നേഷും നയൻസും വിവാഹിതരാകുക എന്നും സൂചനകളുണ്ട്. താരങ്ങൾ ഇപ്പോൾ ഇടയ്ക്കിടയ്ക്ക് തിരുമല ക്ഷേത്രത്തിൽ ദർശനം നടത്തുന്നതും വാർത്തയായിരുന്നു. വിവാഹ ശേഷം ചെന്നൈയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ റിസെപ്ഷൻ നടത്താൻ പദ്ധതിയുണ്ടെന്നും റിപ്പോർട്ടുണ്ട്.

Related posts

Leave a Comment