മിനി കൺട്രിമാൻ സ്വന്തമാക്കി നവ്യ നായർ

മലയാളത്തിന്റെ പ്രിയ നടി നവ്യ നായരുടെ യാത്രകൾക്കു കൂട്ടായി മിനി കൺട്രിമാൻ. ബ്രിട്ടിഷ് വാഹന നിർമാതാക്കളായ മിനിയുടെ കൺട്രിമാനാണ് താരം സ്വന്തമാക്കിയത്. നവ്യ നായർ തന്നെയാണ് പുതിയ വാഹനം സ്വന്തമാക്കിയ വിവരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. കൺട്രിമാന്റെ ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.

മിനിയുടെ നാലു ഡോർ വാഹനമാണ് കണ്‍ട്രിമാൻ. 1998 സിസി പെട്രോൾ എൻജിനാണ് വാഹനത്തിന് കരുത്തു പകരുന്നത്. 192 എച്ച്പി കരുത്തും 280 എൻഎം ടോർക്കും നൽകും ഈ എൻജിൻ. പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ 7.5 സെക്കൻഡ് മാത്രം. ഏകദേശം 40 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

Related posts

Leave a Comment