Connect with us
48 birthday
top banner (1)

Kerala

നവകേരള സദസ്: വിദ്യാർത്ഥികളെ നിർബന്ധിച്ച് പങ്കെടുപ്പിക്കുന്നത് നിയമവിരുദ്ധം: കെപിഎസ്ടിഎ

Avatar

Published

on

തിരുവനന്തപുരം: നവകേരളസദസ്സിൽ ജനപങ്കാളിത്തം ഉണ്ടെന്ന് വരുത്തിതീർക്കാൻ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കണമെന്ന മേലധികാരികളുടെ ഉത്തരവ് നിയമവിരുദ്ധമാണെന്ന് കെപിഎസ്ടിഎ സംസ്ഥാന സമിതി. സ്കൂൾ ചടങ്ങുകളിൽ പോലും വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നതിൽ കർശന നിയന്ത്രണമുള്ളപ്പോൾ പൊതുസമൂഹം തള്ളിക്കളഞ്ഞ നവകേരളസദസ്സിന് കുട്ടികളെ പങ്കെടുപ്പിക്കുന്നത് സംഘടന ശക്തമായി ചെറുക്കും. എസ്പിസി കേഡറ്റുകൾക്ക് പ്രത്യേക ചുമതലകൾ നൽകി പങ്കെടുപ്പിക്കുന്നത് കാഴ്ചക്കാരെ കൂട്ടാൻ വേണ്ടിമാത്രമാണ്. കുട്ടികളുടെ അവകാശങ്ങൾ ലംഘിക്കുന്ന ഇത്തരം നടപടികൾ നിയമപരമായി ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

വയനാട് ഗോത്രവർഗ വിദ്യാർത്ഥികളുടെ പഠന സഹായത്തിനായി നിയമിച്ച ഗോത്രബന്ധു മെന്റർ ടീച്ചർമാർ നവകേരള സദസിൽ നിർബന്ധമായും പങ്കെടുക്കണമെന്ന സർക്കുലർ ഇറക്കിയതും വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
ഔദ്യോഗിക സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്ന ഇത്തരം നടപടികൾ പൊതുസമൂഹവും അധ്യാപക-സിവിൽ സർവ്വീസ് മേഖലയും അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയും .

Advertisement
inner ad

യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് കെ അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ , ട്രഷറർ വട്ടപ്പാറ അനിൽകുമാർ , സീനിയർ വൈസ് പ്രസിഡന്റ് എൻ ശ്യാംകുമാർ, അസോസിയേറ്റ് ജനറൽ സെക്രട്ടറി വി എം ഫിലിപ്പച്ചൻ , വൈസ് പ്രസിഡന്റുമാരായ ടിഎ ഷാഹിദ റഹ്മാൻ, എൻ ജയപ്രകാശ്, കെ രമേശൻ , പി വി ഷാജി മോൻ , എൻ രാജ്മോഹൻ ,ബി സുനിൽകുമാർ , വി മണികണ്ഠൻ സെക്രട്ടറിമാരായ ബി ബിജു, വി ഡി അബ്രഹാം, കെ സുരേഷ് , അനിൽ വെഞ്ഞാറമൂട്, ടി യു സാദത്ത്, ജി കെ ഗിരിജ, പി വി ജ്യോതി, പി എസ് ഗിരീഷ്കുമാർ, സാജു ജോർജ് തുടങ്ങിയവർ സംസാരിച്ചു

Advertisement
inner ad

Kerala

പാലക്കാട്‌ ആർടിഒ ചെക്ക് പോസ്റ്റുകളില്‍ റെയ്ഡ് നടത്തി വിജിലൻസ്

അഞ്ച് ചെക്ക്പോസ്റ്റുകളില്‍ നിന്നായി പിടികൂടിയത് 1.77 ലക്ഷം രൂപ

Published

on

പാലക്കാട്‌: പാലക്കാട്ടെ ആർടിഒ ചെക്ക് പോസ്റ്റുകളില്‍ വീണ്ടും റെയ്ഡ് നടത്തി വിജിലൻസ്. അഞ്ച് ചെക്ക്പോസ്റ്റുകളില്‍ നിന്നായി 1.77 ലക്ഷം രൂപയാണ് വിജിലൻസ് പിടികൂടിയത്.വാളയാർ, ഗോവിന്ദാപുരം, ഗോപാലപുരം, നടുപുണി ചെക്ക്പോസ്റ്റുകളിലാണ് പരിശോധന നടന്നത്.

കഴിഞ്ഞ 10-ാം തീയതി രാത്രി 11 മണി മുതലാണ് വിജിലൻസ് റെയ്ഡ് നടത്തി തുടങ്ങിയത്. തുടർന്ന് ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായും വിജിലൻസ് കണ്ടെത്തിയിരുന്നു.

Advertisement
inner ad

ജില്ലാ അതിർത്തിയിലെ വിവിധ മോട്ടോർ വാഹന ചെക്ക് പോസ്റ്റുകള്‍ വഴി ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുവെന്നുളള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസിന്റെ പരിശോധന.

Advertisement
inner ad
Continue Reading

Kerala

മകരവിളക്ക് മഹോത്സവം; ഒരുക്കങ്ങൾ പൂര്‍ത്തിയായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്

Published

on

സന്നിധാനം: ശബരിമല മകരവിളക്ക് മഹോത്സവത്തിന്‍റെ ഒരുക്കങ്ങൾ പൂര്‍ത്തിയായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി.എസ്.പ്രശാന്ത്. മകരവിളക്കിന് രണ്ട് ലക്ഷത്തോളം ഭക്തരെയാണ് പ്രതീക്ഷിക്കുന്നതെന്നും സുരക്ഷാ ഒരുക്കം പൂര്‍ത്തിയായെന്നും അദ്ദേഹം വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

പോലീസ്, വനം വകുപ്പ്, റാപ്പിഡ് ആക്ഷൻ ഫോഴ്സ് തുടങ്ങിയവര്‍ ശക്തമായ സുരക്ഷയാണ് ശബരിമലയില്‍ ഒരുക്കിയിട്ടുള്ളത്. ഭക്തരുടെ സുരക്ഷ, അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ എന്നിവയ്ക്ക് സുസജ്ജമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

Advertisement
inner ad

തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ പത്ത് മുതല്‍ നിലക്കലില്‍ നിന്ന് പമ്ബയിലേക്ക് കെഎസ്‌ആര്‍ടിസി സര്‍വീസ് ഉണ്ടാകില്ല. ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് 5.30വരെ പമ്ബയില്‍ നിന്ന് ഭക്തരെ ശബരിമല സന്നിധാനത്തേക്ക് കടത്തിവിടില്ല.

ശബരിമലയിലുള്ള തീർഥാടകര്‍ മകരവിളക്ക് ദര്‍ശനം പൂര്‍ത്തിയാക്കി ഇറങ്ങുന്ന മുറക്കായിരിക്കും പമ്ബയില്‍ നിന്ന് ആളുകളെ കടത്തിവിടുക. തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയതെന്നും പ്രശാന്ത് കൂട്ടിച്ചേർത്തു.

Advertisement
inner ad
Continue Reading

Kerala

പത്തനംതിട്ടയില്‍ പാര്‍സല്‍ വാഹനം കാറുമായി കൂട്ടിയിടിച്ചു, കാര്‍ യാത്രക്കാര്‍ക്ക് പരിക്ക്

Published

on

പത്തനംതിട്ട:പത്തനംതിട്ടയിൽ പാര്‍സൽ സര്‍വീസ് വാഹനവും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലു പേര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് മൂന്നരയോടെ പുനലൂര്‍-മൂവാറ്റുപ്പുഴ സംസ്ഥാന പാതയിൽ മണ്ണാറക്കുളഞ്ഞിയിലാണ് വാഹനാപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് പുനലൂര്‍-മൂവാറ്റുപ്പുഴ സംസ്ഥാന പാതയിൽ ഗതാഗതം സ്തംഭിച്ചു. പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയേക്കും.

Continue Reading

Featured