നിഫ്റ്റി നെക്സ്റ്റ് 50 ഇൻഡക്‌സ് ഫണ്ടുമായി നവി മ്യൂച്വൽ ഫണ്ട്; ജനുവരി ആദ്യവാരം ആരംഭിക്കുന്ന ന്യൂഫണ്ട് ഓഫറിൽ 15 ദിവസം വരെ അപേക്ഷിക്കാം

കൊച്ചി: നവി നിഫ്റ്റി നെക്സ്റ്റ് 50 ഇൻഡെക്‌സ് ഫണ്ട് എന്ന പുതിയ ഓപ്പൺ-എൻഡഡ് ഇക്വിറ്റി സ്‌കീമിലെ ഫണ്ട് ഓഫർ ജനുവരി ആദ്യവാരം ആരംഭിക്കുമെന്ന് ഫ്‌ളിപ്കാർട്ട് സ്ഥാപകനായിരുന്ന സച്ചിൻ ബൻസാലും അങ്കിത് അഗർവാളും നേതൃത്വം നൽകുന്ന നവി ഗ്രൂപ്പിന്റെ ഭാഗമായ നവി മ്യൂച്വൽ ഫണ്ട് പ്രഖ്യാപിച്ചു. പേര് സൂചിപ്പിക്കുന്നതുപോലെ നിഫ്റ്റി നെക്‌സ്റ്റ് 50 സൂചിക അടിസ്ഥാനമാക്കിയ 50 ലാർജ്-ക്യാപ് കമ്പനികളിലായിരിക്കും ഫണ്ടിന്റെ നിക്ഷേപങ്ങൾ. പതിനഞ്ച് വ്യത്യസ്ത വ്യവസായ മേഖലകളിലാകും നിക്ഷേപമെന്നും നവിയുടെ വാർത്താക്കുറിപ്പിൽ അറിയിച്ചു. കഴിഞ്ഞ 19 വർഷത്തിനിടെ നിഫ്റ്റി 50 ഇൻഡെക്‌സിലേയ്ക്ക് സ്ഥാനക്കയറ്റം കിട്ടിയ 75 കമ്പനികളിൽ 51 എണ്ണവും നിഫ്റ്റി നെക്സ്റ്റ് 50 ഇൻഡെക്‌സിൽ നിന്നുള്ളവയായിരുന്നുവെന്ന് നവി മ്യൂച്വൽ ഫണ്ട് വക്താവ് പറഞ്ഞു. ഈ പശ്ചാത്തലത്തിൽ മികച്ച വളർച്ചാസാധ്യതകളാണ് ഫണ്ടിന് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ 1, 5, 10 വർഷ കാലയളവിൽ യഥാക്രമം 57.7%, 14.4%, 17.1% എന്നിങ്ങനെയാണ് നിഫ്റ്റി നെക്സ്റ്റ് 50 ഇൻഡെക്‌സിന്റെ സഞ്ചിതവളർച്ചാ നിരക്ക് (സിഎജിആർ). ജനുവരി ആദ്യവാരം ആരംഭിക്കുന്ന ന്യൂഫണ്ട് ഓഫറിൽ 15 ദിവസം വരെ അപേക്ഷിക്കാം കഴിഞ്ഞ ജൂലൈയിൽ നവി നടത്തിയ നിഫ്റ്റി 50 ഫണ്ട് ഓഫറിൽ 100 കോടി രൂപയ്ക്കു മേൽ സമാഹരിച്ചിരുന്നു.

Related posts

Leave a Comment