Connect with us
head

Ernakulam

നവസങ്കല്പ് യാത്രയിൽ പങ്കെടുത്തവരെ ആദരിച്ചു, തീം സോം​ഗ് രചിച്ച വിൽഫ്രഡിന് അനുമോദനം

Avatar

Published

on

കൊച്ചി: കെപിസിസി ആഹ്വാനപ്രകാരം എറണാകുളം ജില്ലയിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നയിച്ച നവ സങ്കല്പ് യാത്രയിൽ പങ്കെടുത്ത മുഴുവൻ പ്രവർത്തകരെയും നേതാക്കളെയും ഡിസിസിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. യാത്രയിൽ മുഴുവൻ സമയവും പങ്കാളികളായിരുന്ന മുന്നൂറിൽപ്പരം പ്രവർത്തകർക്ക് പ്രത്യേക ഷീൽഡും ഖദർ ഷാളും സമ്മാനിച്ചു. നവസങ്കല്പ യാത്രയ്ക്ക് തീം സോം​ഗ് എഴുതിയ സാംസ്കാരിക സാഹിതി ജില്ലാ ചെയർമാൻ എച്ച് വിൽഫ്രഡിനെ യോ​ഗം പ്രത്യേകം അനുമോദിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പൊന്നാട അണിയിച്ചു. ചടങ്ങിൽ മുഹമ്മ​ദ് ഷിയാസ് അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹൈബി ഈടൻ എംപി, എംഎല്എമാരായ റോജി എം. ജോൺ, ഉമാ തോമസ്, അൻവർ സാദത്ത്, കെപിസിസി ഭാവാഹികളായ വി.പി. സജീന്ദ്രൻ, അബ്ദുൾ മുത്തുലിബ്, കലാസാഹിതി കൊല്ലം ജില്ലാ ഭാരവാഹി എബി പാപ്പച്ചൻ തു‌ടങ്ങിയവർ പങ്കെടുത്തു.

Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

crime

എംഎല്‍എക്കെതിരെ ജാതി അധിക്ഷേപം; സാബു എം ജേക്കബിനെതിരെ കേസ്

Published

on

കൊച്ചി: കുന്നത്തുനാട് എംഎല്‍എ പി വി ശ്രീനിജന്‍റെ പരാതിയില്‍ എറണാകുളം കിഴക്കമ്പലത്തെ ട്വന്‍റി 20 പ്രസിഡൻ്റും കിറ്റക്ക്സ് എം.ഡിയുമായ സാബു എം ജേക്കബിനെ ഒന്നാം പ്രതിയാക്കി പുത്തന്‍കുരിശ് പൊലീസ് കേസെടുത്തു. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്‍റ് ഡീനാ ദീപക്കാണ് രണ്ടാം പ്രതി.
ഐക്കരനാട് കൃഷിഭവന്‍ സംഘടിപ്പിച്ച കര്‍ഷക ദിനാഘോഷത്തില്‍ ഉദ്ഘാടകനായി എത്തിയ എം എല്‍ എയെ വേദിയില്‍ വച്ച്‌ പരസ്യമായി അപമാനിച്ചെന്നാണ് പരാതി.
സംഭവം നടന്നതിന് പിന്നാലെ എംഎൽഎ പരാതി നൽകിയിരുന്നെങ്കിലും ജാതി വിവേചനമല്ല രാഷ്ട്രീയപ്രേരിതമാണ് വിഷയമെന്ന കണ്ടെത്തിയെത്തുടര്‍ന്ന് പൊലീസ് കേസെടുത്തിരുന്നില്ല. തുടർന്ന് എംഎൽഎ ഡിജിപിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്തത്.

Continue Reading

Agriculture

ജൈവകൃഷി മേഖലയിൽ എസ്പിസിയുടെ പ്രവർത്തനങ്ങൾ പ്രശംസനീയം- കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ

Published

on

കൊച്ചി : മേക്കിങ് ഇന്ത്യ ഓർഗാനിക് പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായുള്ള പദ്ധതി രേഖ എസ്പിസി ചെയർമാൻ എൻ ആർ ജയ്മോൻ കേന്ദ്രസർക്കാരിന് സമർപ്പിച്ചു. രാജ്യത്തെ രണ്ടര ലക്ഷം പഞ്ചായത്തുകളിലേക്ക് ജൈവകൃഷി വ്യാപിപ്പിക്കുന്നതാണ് പദ്ധതി. കേന്ദ്രസർക്കാരിന്റെ പ്രധാനമന്ത്രി കൃഷി സമൃദ്ധികേന്ദ്ര, പ്രധാനമന്ത്രി പ്രണാം എന്നീ പദ്ധതികൾ എസ്പിസിയുമായി ചേർന്ന് നടപ്പാക്കുന്നതിനെ കുറിച്ചുള്ള ചർച്ചകൾക്കാണ് ഇപ്പോൾ കൃഷി മന്ത്രിയുമായി തുടക്കം കുറിച്ചത്. ഇതുവഴി കേരളത്തിലും രാജ്യത്തും ലക്ഷക്കണക്കിന് തൊഴിലാവസരങ്ങളും സംരംഭക സാധ്യതയുമാണ് തുറക്കുന്നത്.

കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ജൈവകൃഷിയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരികയും കൃഷിയിൽ കർഷകർക്കൊപ്പം നിന്ന് വിത്തിടുന്നത് മുതൽ വിളവെടുക്കുന്നത് വരെയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ എസ്പിസിയെ കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ പ്രശംസിച്ചു. രാജ്യം ഓർഗാനിക് രംഗത്തേക്ക് ചൂടു മാറുകയാണെന്നും, ജീവനുള്ള മണ്ണ് വരും തലമുറയ്ക്ക് നൽകാൻ ഭരണകർത്താക്കൾ പ്രതിജ്ഞാബദ്ധരാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. പദ്ധതി പ്രകാരം ജൈവകൃഷിയിലേക്ക് സബ്സിഡി എത്തിക്കുന്നതിനായി ഇത്തരം ധാരാളം ഫാർമർ പ്രൊഡ്യൂസർ കമ്പനികളെയും ഈ രംഗത്ത് രംഗത്ത് പ്രവർത്തിക്കുന്ന കർഷകരുടെയും ഒരുമിച്ച് ചേർന്ന അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു എസ്പിസി സിഇഒ മിഥുൻ പിപി മേക്കിങ് ഇന്ത്യ ഓർഗാനിക് പദ്ധതി രാജ്യം മുഴുവൻ എത്തിക്കുന്ന രീതി കേന്ദ്രമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചു.

Advertisement
head
Continue Reading

Ernakulam

ഡിമെൻഷ്യ സൗഹൃദ സമൂഹം ലക്ഷ്യമിട്ട് ‘ബോധി’

Published

on


കൊച്ചി : ജില്ലയെ ഡിമെൻഷ്യ സൗഹൃദമാക്കി മാറ്റുന്നതിന്റെ ഭാഗമായി കൊച്ചിൻ കോർപറേഷൻ കൗണ്സിലർമാർക്ക് ഡിമെൻഷ്യ ബോധവത്കരണ ക്ലാസ് നൽകി . എറണാകുളം ജില്ല ഭരണകൂടവും, കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ സെന്റർ ഫോർ ന്യൂറോസയൻസും സംയുക്തമായി കേരള സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന’ ബോധി’പദ്ധതിയുടെ ഭാഗമായിട്ടാണ് ക്ലാസ് നടത്തിയത്. ബോധി മാസ്റ്റർ ട്രെയിനർ ആൻഡ് സൈക്കോളജിസ്റ് ബിബി ഡൊമിനിക് ഐക്കര ക്ലാസ് നയിച്ചു .ബോധി കോർഡിനേറ്റർ അനില ജെയിൻ നേതൃത്വം നൽകി

Continue Reading

Featured