പായ് വഞ്ചി സാഹസിക പര്യടനത്തിന് സ്വീകരണം നൽകി

കൊച്ചി: കേരള-ലക്ഷദ്വീപ് എൻ.സി.സി ഡയറക്ടറേറ്റ് സീനിയർ ഡിവിഷൻ കേഡററ്റുകളുടെ പായ് വഞ്ചി സാഹസിക പര്യടനത്തിന് കൊച്ചി മറൈൻ ഡ്രൈവിൽ സ്വീകരണം നൽകി. കോട്ടപ്പുറം- കൊല്ലം ദേശീയ ജലപാതയിൽ കൂടി എട്ട് ദിവസം പിന്നിട്ട സാഹസിക യാത്രയിൽ കേരളത്തിലെ അഞ്ച് നേവൽ എൻ.സി.സി. യൂണിറ്റുകളിലെ കേഡറ്റുകളാണ് പങ്കെടുക്കുന്നത്.
ജലപാതയിൽ കൂടി വെയ്ലർ ബോട്ടുകളിൽ കാലാവസ്ഥക്കനുസരിച്ച് സെയിലിംഗിലും പുളളിംഗിലും കേഡറ്റുകൾക്ക് പരിശീലനം നൽകുന്നതിനാണ് സാഹസിക പര്യടനം സംഘടിപ്പിച്ചിരിക്കുന്നത്.

കൊച്ചി മറൈൻ ഡ്രൈവിൽ നടന്ന സ്വീകരണ പരിപാടിയിൽ എറണാകുളത്തെ വിവിധ കോളേജുകളിൽ നിന്നുള്ള അൻപതിലതികം കേഡറ്റുകൾ പങ്കെടുത്തു. തുടർന്ന് ഏഴ് കേരള നേവൽ എൻ.സി.സി. യൂണിറ്റ് കമാൻഡിംഗ് ഓഫീസർ കമാൻഡർ സിബി തോമസ് പി.യുടെ നേതൃത്വത്തിൽ അബ്ദുൾ കലാം മാർഗും പരിസര പ്രദേശങ്ങളിലും ശുചീകരണ യജ്ഞവും നടത്തി.

മഹാരാജാസ് കോളേജ് എൻ.സി.സി. ഓഫീസറായ സബ് .ലഫ്. അൽസൺ മാർട്ട്, സെൻ്റ് ആൽബർട്ട്സ് കോളേജ് സി.ടി.ഒ എ.വി സെബാസ്റ്റ്യൻ എന്നിവർ സന്നിഹിതരായിരുന്നു.

Related posts

Leave a Comment