അമൃത്സർ: ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ രാഷ്ട്രീയ വിനോദസഞ്ചാരിയും തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വ്യാജ വാഗ്ദാനങ്ങളുമായി രംഗത്തെത്തുന്ന നുണയനും ആണെന്ന് കോൺഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദു. പഞ്ചാബിലെ അമൃത്സറിൽ
പൊതു യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സിദ്ദു. ഡൽഹിയിൽ എ.എ.പി അധികാരത്തിലെത്തുമ്പോൾ എട്ടുലക്ഷം തൊഴിലുകൾ സൃഷ്ടിക്കുമെന്ന്വാഗ്ദാനം നൽകിയെങ്കിലും 440 തൊഴിലുകൾ മാത്രമാണ് നൽകിയതെന്നും സിദ്ദു കുറ്റപ്പെടുത്തി. പഞ്ചാബിലോ ഡൽഹിയിലോ എവിടെയായാലും കെജ്രിവാളുമായി സംവാദനത്തിന് തയാറാണെന്നും സംവാദത്തിൽ തോറ്റാൽ രാഷ്ട്രീയം വിടുമെന്നും സിദ്ദു പറഞ്ഞു.
ഡൽഹിയിൽ എ.എ.പി സർക്കാർ അധികാരത്തിലെത്തിയാൽ സ്ത്രീകൾക്ക് 10,000 രൂപ വീതം നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. രാജ്യതലസ്ഥാനത്തെ ഏതെങ്കിലും ഒരു സ്ത്രീക്ക് എ.എ.പി സർക്കാറിൽനിന്നും 10,000 രൂപ ലഭിച്ചോയെന്നും സിദ്ദു ചോദിച്ചു. നാലരവർഷത്തിന് ശേഷം വ്യാജ വാഗ്ദാനങ്ങളുമായി സംസ്ഥാനത്തെത്തുന്ന നിങ്ങൾ ഒരു രാഷ്ട്രീയ വിനോദസഞ്ചാരിയും നുണയനുമാണ്. എന്തുകൊണ്ടാണ് കഴിഞ്ഞ നാലരവർഷമായി ഇങ്ങോട്ട് വരാതിരുന്നതെന്നും സിദ്ദു ചോദിച്ചു.
കെജ്രിവാൾ നുണയനും രാഷ്ട്രീയ വിനോദസഞ്ചാരിയും : നവജ്യോത് സിങ് സിദ്ദു
